ട്രെക്കിങ്ങിന് ബുക്കിങ് തുടങ്ങി തമിഴ്നാട്
കോയമ്പത്തൂരിൽ7 സ്ഥലങ്ങൾ കോയമ്പത്തൂർ ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ്
കോയമ്പത്തൂരിൽ7 സ്ഥലങ്ങൾ കോയമ്പത്തൂർ ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ്
കോയമ്പത്തൂരിൽ7 സ്ഥലങ്ങൾ കോയമ്പത്തൂർ ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ്
കോയമ്പത്തൂരിൽ 7 സ്ഥലങ്ങൾ
കോയമ്പത്തൂർ ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ് മലകയറ്റത്തിനു വനം വകുപ്പ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും വകുപ്പ് തന്നെ നിരക്ക് പ്രഖ്യാപിച്ച് വരുമാനം വർധിപ്പിക്കാൻ തുടങ്ങിയ പദ്ധതിക്ക് ഇപ്പോഴാണ് സർക്കാർ പിന്തുണ ലഭിച്ചത്.
ഇതിൽ കോയമ്പത്തൂരിൽ മാത്രം ഏഴ് സ്ഥലങ്ങളാണ് ട്രെക്കിങ് നടത്താൻ തിരഞ്ഞെടുത്തത്. ഓൺലൈൻ വഴി മാത്രമാണു ബുക്കിങ്. ഈസി, മോഡറേറ്റ്, ടഫ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലുള്ള ട്രെക്കിങ് തിരഞ്ഞെടുക്കാം. (സാധാരണ മലകയറ്റം മുതൽ കഠിനമായ മലകയറ്റം വരെ). www.trektamilnadu.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദൂരം, ഉയരം, നിരക്ക്, മല കയറുമ്പോൾ ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ, ഭക്ഷണ രീതികൾ, കാണേണ്ട സ്ഥലങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിഡിയോ അടക്കം മലകയറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.
കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ ഉപയോഗിക്കാവുന്ന ചെറിയ മലകയറ്റം മുതൽ കുത്തനെയുള്ള പാതകളും ദുർഘടമായ വഴികളും നിറഞ്ഞ മലകയറ്റം വരെയുണ്ട്. ദൂരത്തിനും സമയത്തിനും അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും. ഓൺലൈനിൽ കാണുന്ന നിരക്കിനൊപ്പം 5% ജിഎസ്ടിയും അടയ്ക്കണം. ട്രെക്കിങ് നടക്കുന്ന 40 സ്ഥലങ്ങളിൽ 12 കഠിനമായ പാതകളാണ്. കോയമ്പത്തൂർ ജില്ലയിൽ ആനമല കടുവ സംരക്ഷണ കേന്ദ്രം, മാനാംപള്ളി, മേട്ടുപ്പാളയം, പറളിയാർ എന്നിവിടങ്ങൾ ലളിതമായ യാത്രാമാർഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. വെള്ളിങ്കിരി, ചേമ്പുക്കര - പെരുമാൾ മുടി, ടോപ് സ്ലിപ് എന്നിവിടങ്ങൾ കഠിനമായ പാതകളാണ്.
സമയവും നിരക്കും ഇങ്ങനെ
10 കിമി ദൂരമുള്ള മാനാംപള്ളി ട്രെക്കിങ്ങിനു 3 മണിക്കൂർ വേണം, 1,499 രൂപയാണു നിരക്ക്. ആന, മാൻ, മുതല, കുരങ്ങുകൾ, പക്ഷികൾ എന്നിവയെ കാണാം. ഇതേപോലെ കാരമടയിലെ പറളിയാറിൽ 4 കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു മണിക്കൂറാണ് സമയം. 949 രൂപ നിരക്ക് നിശ്ചയിച്ച ഈ പാതയിലെ യാത്രയിൽ പുലി, മാൻ, കഴുതപ്പുലി, ആനകൾ എന്നിവയെ കാണാമെന്ന് അധികൃതർ പറഞ്ഞു. ചാടിവയൽ - ശിരുവാണി 17 കിലോമീറ്റർ യാത്രയ്ക്ക് 3,149 രൂപ നിരക്കും ഏഴുമണിക്കൂർ സമയ ദൈർഘ്യവുമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊള്ളാച്ചി - ആളിയാർ മൂന്ന് മണിക്കൂർ കൊണ്ട് 8 കിലോമീറ്റർ കയറാൻ 1,999 രൂപയാണ് നിരക്ക്.
കഠിനമായ പാതകളായി കണക്കാക്കുന്ന, 12 കിലോമീറ്ററുള്ള വെള്ളിങ്കിരിമല കയറാൻ 10 മണിക്കൂർ വേണം. 5,099 രൂപയാണു നിരക്ക്. ചേമ്പുക്കര - പെരുമാൾ മുടി 9 കിലോമീറ്റർ ദൂരം കടക്കാൻ 5 മണിക്കൂറിന് 2,949 രൂപയാണ് നിരക്ക്. 8 കിലോമീറ്ററുള്ള ടോപ് സ്ലിപ്പ് യാത്രയ്ക്ക് 4,699 രൂപയും 4 മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ബുക്കിങ് തുടങ്ങിയാലും യാത്രയ്ക്ക് കാലാവസ്ഥയും അനുകൂലമായിരിക്കണം.
നീലഗിരിയിൽ 9 മലനിരകൾ
ഊട്ടി ∙ നീലഗിരിയിലെ കാടുകളിലേക്കു ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ്ങിനു തുടക്കം. ഈസി, മോഡറേറ്റ്, ടഫ് എന്നിങ്ങനെ 3 വിഭാഗങ്ങളാക്കി തിരിച്ചാണ് ട്രെക്കിങ് സ്പോട്ട് ഒരുക്കിയിരിക്കുന്നത്. 9 സ്ഥലങ്ങളിലാണ് നീലഗിരിയിലെ ട്രെക്കിങ്. ഇതിൽ ലളിതമായ ഊട്ടിക്ക് സമീപമുള്ള ഫേൺഹില്ലിലെ 3 കിലോമീറ്റർ ട്രെക്കിങ്ങിന് 699 രൂപയും കോത്തഗിരിയുടെ സമീപമുള്ള ലോങ് വുഡ് ഷോലയിലെ 3 കിലോമീറ്റർ ട്രെക്കിങ്ങിന് 699 രൂപയുമാണു നിരക്ക്. ഗൂഡല്ലൂരിനു സമീപമുള്ള ജീൺ പൂളിലെ 8 കിലോമീറ്റർ ട്രെക്കിങ്ങിന് 999 രൂപ വേണം.
അൽപം പ്രയാസമുള്ള അവലാഞ്ചി - കോളിഫ്ലവർ ഷോല - കൊളരിബെട്ട 11 കിലോമീറ്റർ ട്രെക്കിങ്ങിന് 3549 രൂപയും കോത്തഗിരിക്ക് സമീപമുള്ള കരിക്കയൂർ - പൊരിവരൈ റോക്ക് പെയിന്റിങ് വരെയുള്ള 6 കിലോമീറ്ററിന് 1299 രൂപയും ആണ് നിരക്ക്. കഠിനമായ ട്രെക്കിങ് പാതകളായ അവലാഞ്ചി - കൊളാരിബെട്ട 18 കിലോമീറ്ററിന് 4749 രൂപയും കരിക്കയൂർ - രംഗസ്വാമി പീക്ക് 8 കിലോമീറ്റർ 3999 രൂപയും വേണം.
അവലാഞ്ചി കോളിഫ്ലവർ ഷോല - ദേവർ ബെട്ട 15 കിലോമീറ്റർ ഒരു ഭാഗത്തേക്കു ട്രെക്കിങ്ങിന് 5099 രൂപയാണു നിരക്ക്. പാർസൺസ് വാലി - മുക്കുറുത്തിഹട്ട് വരെയുള്ള 20 കിലോമീറ്റർ ട്രെക്കിങ്ങിന് 4999 രൂപയും ഗൂഡല്ലൂരിനു സമീപമുള്ള നീഡിൽ റോക്ക് 4 കിലോമീറ്റർ ട്രെക്കിങിന് 3999 രൂപയുമാണു നിശ്ചയിച്ചിരിക്കുന്നത്.