ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് രാഹുൽ
പാലക്കാട് ∙ പച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ച് ആരാഞ്ഞും കോഴിക്കോട് ബൈപാസ് റോഡിലെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളോടു കുശലം പറഞ്ഞും വോട്ട് ചോദിച്ചും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പ്രചാരണം പുലർച്ചെ ആറു മണിയോടെ ആരംഭിച്ചു.തുടർന്ന് അയ്യപ്പുരത്തെ വീടുകൾ കയറി വോട്ട് അഭ്യർഥന

പാലക്കാട് ∙ പച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ച് ആരാഞ്ഞും കോഴിക്കോട് ബൈപാസ് റോഡിലെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളോടു കുശലം പറഞ്ഞും വോട്ട് ചോദിച്ചും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പ്രചാരണം പുലർച്ചെ ആറു മണിയോടെ ആരംഭിച്ചു. തുടർന്ന് അയ്യപ്പുരത്തെ വീടുകൾ കയറി വോട്ട് അഭ്യർഥന നടത്തി. അയ്യപ്പുരത്തു നിന്നു പ്രഭാത ഭക്ഷണം കഴിച്ച ശേഷം ആനച്ചിറയിലേക്കാണു പിന്നീടു സ്ഥാനാർഥിയെത്തിയത്.
കമലാലയം കോംപൗണ്ടിലെത്തിയ സ്ഥാനാർഥിയോടു റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്തു മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിനെക്കുറിച്ചു പരാതി പറയുകയും നിവേദനം നൽകുകയും ചെയ്തു. വിഷയത്തെക്കുറിച്ച് കൃത്യമായി പഠിച്ച് പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്തുമെന്നു രാഹുൽ ഉറപ്പു നൽകി. ഗവ. വിക്ടോറിയ കോളജിലെത്തിയ സ്ഥാനാർഥിയെ കെഎസ്‌യു പ്രവർത്തകർ സ്വീകരിച്ചു.
കോളജ് സന്ദർശന വേളയിൽ ഷാഫി പറമ്പിൽ എംപിയും ഒപ്പമുണ്ടായിരുന്നു. കോളജിലെ വിദ്യാർഥികളോടും അധ്യാപകരോടും വോട്ട് അഭ്യർഥിച്ചു. മേഴ്സി കോളജ്, പാലന ആശുപത്രി തുടങ്ങിയ ഇടങ്ങളിലും സ്ഥാനാർഥി വോട്ട് അഭ്യർഥനയുമായെത്തി. സൗത്ത് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. പുതുപ്പള്ളിത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് തേടി. രാത്രിയോടെ ഒലവക്കോട് നടന്ന കല്യാണത്തിലും പങ്കെടുത്താണു സ്ഥാനാർഥി പര്യടനം പൂർത്തിയാക്കിയത്.