കനത്ത മഴ: റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ഊട്ടി ട്രെയിൻ ചൊവ്വാഴ്ച വരെ റദ്ദാക്കി
കോയമ്പത്തൂർ∙ കൂനൂർ, മേട്ടുപ്പാളയം മേഖലകളിലും നീലഗിരി മലനിരകളിലും പെയ്ത കനത്ത മഴയിൽ മേട്ടുപ്പാളയം - കൂനൂർ റെയിൽവേ ട്രാക്കുകളിലും മേട്ടുപ്പാളയം - കൂനൂർ ദേശീയപാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ വരെ കൂനൂർ ഭാഗത്ത് 130 മില്ലി മീറ്റർ മഴയും മേട്ടുപ്പാളയം 52 മില്ലി മീറ്റർ മഴയും പില്ലൂർ അണക്കെട്ടിൽ 67 മില്ലി മീറ്റർ മഴയും പെയ്തു. ഇതോടെ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്കുള്ള വാഹനങ്ങൾ കോത്തഗിരി റോഡ് വഴി തിരിച്ചുവിട്ടു. റോഡിൽ പലയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗതാഗത തടസ്സം കാരണം വാഹനനിര നീണ്ടു.

ഞായറാഴ്ച രാവിലെ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കു പുറപ്പെട്ട ട്രെയിൻ കല്ലാർ സ്റ്റേഷനിൽ എത്തുമ്പോഴേക്കും പാതയിൽ പലയിടങ്ങളിലും പാറകളും മരങ്ങളും വീണതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ട്രെയിൻ തിരിച്ചെത്തിച്ചു. മേട്ടുപ്പാളയത്തിൽ നിന്ന് 9.6 കിലോമീറ്റർ അകലെ കല്ലാർ - അടർലി സ്റ്റേഷനുകൾക്ക് മധ്യേ വൻപാറക്കൂട്ടം 50 അടിയോളം മുകളിൽ നിന്നു തകർന്നുവീണു. റെയിൽവേ പാളങ്ങൾക്കും മധ്യേയുള്ള റാക്ക് ബാറിനും തകരാറുകൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് സേലം ഡിവിഷൻ ഞായറാഴ്ച സർവീസ് റദ്ദാക്കിയതായി അറിയിച്ചു.
കല്ലാർ മുതൽ റണ്ണിമേട് വരെയുള്ള കാനനപാതയിൽ പലയിടങ്ങളിലും ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ നീക്കിയെങ്കിലും പാറ മാറ്റാൻ സാധിച്ചില്ല. കൂടാതെ മേഖലകളിൽ പലയിടങ്ങളിലും മണ്ണ് ഇളകി നിൽക്കുന്നതിനാൽ അപകടസാധ്യത കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച വരെ റദ്ദാക്കുകയായിരുന്നു.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാലും മഴ തുടർന്നാലോ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാലോ മേട്ടുപ്പാളത്തിൽ നിന്ന് കൂനൂർ വരെയുള്ള ട്രെയിൻ ഗതാഗതം റദ്ദാക്കാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മേട്ടുപ്പാളയം ഭാഗത്ത് ഊട്ടി റോഡ്, ശിരുമുഖ റോഡ് ഭാഗങ്ങളിൽ വീശിയടിച്ച കാറ്റിൽ ശങ്കർ നഗറിൽ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒരേസമയം താഴേക്കു പതിച്ചതോടെ മേട്ടുപ്പാളയം - സത്യമംഗലം സംസ്ഥാനപാത രാവിലെ വരെ നിശ്ചലമായി. കനത്ത മഴയ്ക്കിടയിലും വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംഘം ഞായറാഴ്ച ഉച്ചവരെ പണിപ്പെട്ടാണ് മേഖലയിൽ വൈദ്യുതി എത്തിച്ചത്. ശനിയാഴ്ച കാറ്റും മഴയും തുടങ്ങിയതോടെ മേട്ടുപ്പാളയത്തിൽ പലയിടങ്ങളിലും പുലർച്ചെ വരെ വൈദ്യുതി മുടങ്ങിയിരുന്നു. നടൂരിൽ ആൾത്താമസമില്ലാത്ത വീട് ഇടിഞ്ഞുവീണത് നഗരസഭ പൂർണമായും പൊളിച്ചുമാറ്റി.
കൂനൂരിൽ കനത്ത മഴ: മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം
ഊട്ടി∙ കൂനൂരിൽ ശനിയാഴ്ച രാത്രി പെയ്ത കനത്തമഴയെ തുടർന്ന് മരങ്ങൾ വീണ് ഗതാഗത തടസ്സം. കൂനൂരിൽ നിന്നു മേട്ടുപ്പാളയത്തേക്കു കോത്തഗിരി വഴി വാഹനങ്ങൾ തിരിച്ചുവിട്ടു. കൂനൂരിലും ബർളിയാറിലും കനത്ത മഴയാണ് രാത്രികാലങ്ങളിൽ പെയ്തുവരുന്നത്. മഴ കാരണം കൂനൂരിനു സമീപം ഗാന്ധിനഗറിൽ പാറകൾ വീണ് കൂനൂർ മേട്ടുപ്പാളയം ഗതാഗതം ഇന്നലെ പകലും മുടങ്ങി. പാറകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങളുടെ നിര 3 കിലോമീറ്റർ വരെ നീണ്ടു. കൂനൂരിനു സമീപം വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്കേറ്റു. ഭാരത് നഗറിലെ ജപമാലമേരിയെ (63) പരുക്കുകളോടെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.