പാലക്കാട് ജില്ലയിൽ ഇന്ന് (06-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി കൂറ്റനാട് ∙ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തിരുമിറ്റക്കോട് പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയും വാവന്നൂർ അഷ്ടാംഗം ആയുർവേദ കോളജും ചേർന്ന് ചാത്തന്നൂർ ജിഎച്ച്എസ്എസ്സിലെ എൻഎസ്എസ്

ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി
കൂറ്റനാട് ∙ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തിരുമിറ്റക്കോട് പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയും വാവന്നൂർ അഷ്ടാംഗം ആയുർവേദ കോളജും ചേർന്ന് ചാത്തന്നൂർ ജിഎച്ച്എസ്എസ്സിലെ എൻഎസ്എസ് വൊളന്റിയർമാർക്ക് ബോധവൽക്കരണ ക്ലാസും പ്രശ്നോത്തരിയും നടത്തി. ഡോ.എ.എസ്.പ്രശാന്ത്, ഡോ.ധന്യ, ഡോ.സ്വാതി എന്നിവർ ക്ലാസ് എടുത്തു. അധ്യാപകനായ ഷൈൻ പ്രസംഗിച്ചു.
നേത്രപരിശോധന ക്യാംപ്
മുണ്ടൂർ ∙ കെ.സി.ബാലകൃഷ്ണൻ പാലിയേറ്റീവ് കെയറും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേർന്ന് 7ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും. 8075527606.
കാൻസർ പരിശോധന
കഞ്ചിക്കോട് ∙ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ കഴിഞ്ഞ രോഗികൾക്കായി കഞ്ചിക്കോട് കാൻസർ സെന്ററിൽ 16നു കാൻസർ പുനഃപരിശോധന ക്ലിനിക് നടത്തും. ആർസിസിയിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും. പങ്കെടുക്കുന്നവർ 13നു വൈകിട്ട് നാലിനകം റജിസ്റ്റർ ചെയ്യണം. ഫോൺ: 04912566124.