കൈകൊടുത്ത് രാഹുൽ, എയിംസ് കൊണ്ടുവരുമെന്ന് കൃഷ്ണകുമാർ, സ്റ്റൈതസ്കോപ്പുമായി കുട്ടികൾ
പാലക്കാട് ∙ കുഞ്ഞുങ്ങൾക്കും വോട്ടർമാർക്കും നാട്ടുകാർക്കും കൈകൊടുത്ത് എംപിമാരായ ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം ആവേശത്തിന്റെ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പര്യടനം. ശശി തരൂരിന്റെ നേതൃത്വത്തിൽ ജൈനിമേട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന്
പാലക്കാട് ∙ കുഞ്ഞുങ്ങൾക്കും വോട്ടർമാർക്കും നാട്ടുകാർക്കും കൈകൊടുത്ത് എംപിമാരായ ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം ആവേശത്തിന്റെ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പര്യടനം. ശശി തരൂരിന്റെ നേതൃത്വത്തിൽ ജൈനിമേട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന്
പാലക്കാട് ∙ കുഞ്ഞുങ്ങൾക്കും വോട്ടർമാർക്കും നാട്ടുകാർക്കും കൈകൊടുത്ത് എംപിമാരായ ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം ആവേശത്തിന്റെ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പര്യടനം. ശശി തരൂരിന്റെ നേതൃത്വത്തിൽ ജൈനിമേട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന്
വോട്ടർമാർക്കും നാട്ടുകാർക്കും കൈകൊടുത്ത് രാഹുൽ
പാലക്കാട് ∙ കുഞ്ഞുങ്ങൾക്കും വോട്ടർമാർക്കും നാട്ടുകാർക്കും കൈകൊടുത്ത് എംപിമാരായ ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരോടൊപ്പം ആവേശത്തിന്റെ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പര്യടനം. ശശി തരൂരിന്റെ നേതൃത്വത്തിൽ ജൈനിമേട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് ചുണ്ണാമ്പുതറ, സുന്ദരം കോളനി, കുമാരസ്വാമി കോളനി, കൽപാത്തി, വലിയപാടം, മണൽമന്ത, പുത്തൂർ ചന്ത, പുത്തൂർ ക്ഷേത്രം, കല്ലേപ്പുള്ളി ജംക്‌ഷൻ, ചൊളോട്, തോണിപ്പാളയം, അവിഞ്ഞിപ്പാടം, നീളിക്കാട്, ഒലവക്കോട് ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തി വോട്ടർഭ്യർഥിച്ച് പൂക്കാരത്തോട്ടത്തിൽ സമാപിച്ചു.കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ജനം വോട്ടെടുപ്പിൽ പ്രതികരിക്കുമെന്നു ശശി തരൂർ എംപി പറഞ്ഞു.
രാവിലെ ഗൃഹസന്ദർശനങ്ങൾക്കു ശേഷം രാമനാഥപുരം ഗ്രാമം, ദുർഗാനഗർ, മണൽമന്ത എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. പുത്തൂർ ക്ഷേത്രത്തിലും സ്ഥാനാർഥി എത്തി. ശശി തരൂർ പങ്കെടുത്ത പ്രഫഷനൽ കോൺഗ്രസിന്റെ സംവാദത്തിലും സ്ഥാനാർഥി പങ്കെടുത്തു. ശശി തരൂരിനൊപ്പം മേഴ്സി കോളജിലെത്തിയും വോട്ടു തേടി. വാളയാർ നീതി സമരസമിതിയുടെ സമരപ്പന്തലിലും സ്ഥാനാർഥി എത്തി പിന്തുണ പ്രഖ്യാപിച്ചു.
ജയിച്ചാൽ പാലക്കാട്ട് എയിംസ് കൊണ്ടുവരുമെന്ന് കൃഷ്ണകുമാർ
പാലക്കാട് ∙ നിയമസഭാംഗമായാൽ ജില്ലയിൽ എയിംസ് കൊണ്ടുവരുമെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. പേരിനു മെഡിക്കൽ കോളജ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടി പോകണം. കേരളത്തിന് എയിംസ് അനുവദിക്കാനും അതു പാലക്കാട് കൊണ്ടുവരാനും എൻഡിഎ ജയിച്ചാൽ സാധിക്കുമെന്നും സ്ഥാനാർഥി പറഞ്ഞു. തിരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു സ്ഥാനാർഥി.
നഗരസഭയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ തുടർച്ച ഉറപ്പു വരുത്താൻ എൻഡിഎ സ്ഥാനാർഥി ജയിക്കണം. നഗരസഭയിൽ രണ്ടായിരത്തിലധികം ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി ഭവനപദ്ധതി പ്രകാരം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്. ഇടത് - വലത് മുന്നണികൾ പാലക്കാടിന്റെ വികസനത്തോട് എന്നും മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണു സ്വീകരിച്ചിട്ടുള്ളതെന്നും സ്ഥാനാർഥി കുറ്റപ്പെടുത്തി.
കൽപാത്തിയിൽ നിന്നാണു ഗൃഹസമ്പർക്കം തുടങ്ങിയത്. ഗോവിന്ദരാജപുരം, താഴെ തെരുവ്, വൈദ്യനാഥപുരം, ബ്രഹ്മപുരം, ദേവി കോളനി തുടങ്ങിയ മേഖലകളിൽ വീടു കയറി വോട്ടഭ്യർഥിച്ചു. ദേശീയസമിതി അംഗം എൻ.ശിവരാജൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.രഘു, വൈസ് പ്രസിഡന്റ് പി.കെ.ചെല്ലപ്പൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വോട്ടർമാർ സരിനെ സ്വീകരിച്ചത് ഹസ്തദാനത്തോടെ
പാലക്കാട്∙ തിരഞ്ഞെടുപ്പു പര്യടനത്തിന് എത്തിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിനെ ഹസ്തദാനത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ സ്റ്റൈതസ്കോപ്പും കയ്യിൽ പിടിച്ചാണ് കുട്ടികൾ സ്ഥാനാർഥിയെ കാണാൻ എത്തിയത്. നാട്ടിലെ വികസന പ്രശ്നങ്ങൾ ജനങ്ങൾ സ്ഥാനാർഥിയുമായി സംസാരിച്ചു. നാടിന്റെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നു സ്ഥാനാർഥി വോട്ടർമാർക്ക് ഉറപ്പു നൽകി.
നഗരസഭാ പരിധിയിലെ ചോളോടു നിന്നാണ് പര്യടനമാരംഭിച്ചത്. സ്ഥാനാർഥിയെ സ്വീകരിക്കാൻ ഒട്ടേറെ ആളുകളാണ് കാത്തുനിന്നത്. കാത്തുനിന്നവരോട് എല്ലാം സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും സ്ഥാനാർഥി സമയം കണ്ടെത്തി.
മന്ത്രി റോഷി അഗസ്റ്റിനൊപ്പമാണു മണൽമന്തയിൽ പര്യടനത്തിനെത്തിയത്. നഗരസഭയിലുൾപ്പെടെ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നേരിടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് ശാശ്വത നടപടികൾ സ്വീകരിക്കണമെന്ന് സ്ഥാനാർഥി മന്ത്രിയോട് ആവശ്യപ്പെട്ടു. കാളിപ്പാറ, അമ്പലക്കാട്, ശേഖരീപുരം, മാണിയങ്കാട്, മാട്ടുമന്ത, പുതുപ്പാളയം, മണൽമന്ത, ചുള്ളിയോട്, ആലങ്കോട്, കൽമണ്ഡപം, മാങ്കാവ്, ചെട്ടിത്തെരുവ്, പാറക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി.