കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരുടെ മരണം: പന്നി ഇറങ്ങുന്ന ഭാഗത്തു വേലി ഒരുക്കും
മണ്ണാർക്കാട് ∙ കാട്ടുപന്നി ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ച മുക്കണ്ണത്ത് റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചു.കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ. അപകടം ഉണ്ടായ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിക്കുകയായിരുന്നു

മണ്ണാർക്കാട് ∙ കാട്ടുപന്നി ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ച മുക്കണ്ണത്ത് റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ. അപകടം ഉണ്ടായ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര നടപടിയായി കാട്ടുപന്നികൾ ഇറങ്ങുന്ന ഭാഗത്തു വേലി നിർമിക്കുമെന്നു നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ കാടു വെട്ടിത്തെളിക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ഇക്കാര്യം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ നഗരസഭയുടെ ആരോഗ്യവകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പരമാവധി ഷൂട്ടർമാരെ എത്തിച്ചു കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തോക്കുകൾ പൊലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്തതിനാൽ ഉടനെ വെടിവച്ചു കൊല്ലാൻ കഴിയില്ല. പെരുമാറ്റച്ചട്ടം തീർന്നാലുടൻ ഇതിനുള്ള നടപടികൾ സ്വീകരിക്കും. മണ്ണാർക്കാട് നഗരസഭയിൽ ഇതിനകം നൂറു പന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. ഇതിനായി പ്രത്യേക പദ്ധതി വച്ചു തുക വകയിരുത്തിയിട്ടുണ്ടെന്നും അധ്യക്ഷൻ പറഞ്ഞു.
അപകടം ഉണ്ടായ മുക്കണ്ണത്ത് നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, സ്ഥിരം സമിതി അധ്യക്ഷൻ സി.ഷഫീഖ് റഹ്മാൻ, കൗൺസിലർ സി.മുജീബ്, മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ.സുബൈർ, ജനകീയ കൂട്ടായ്മ പ്രതിനിധികളായ ഷാലി അബൂബക്കർ, രാമചന്ദ്രൻ, മണ്ണാർക്കാട് പൊലീസ് തുടങ്ങിയവർ എത്തി. അപകടം പതിവായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കഴിഞ്ഞ ദിവസം ഡിഎഫ്ഒയെ കണ്ടിരുന്നു.