പാലക്കാട് ജില്ലയിൽ ഇന്ന് (07-11-2024); അറിയാൻ, ഓർക്കാൻ
താൽക്കാലിക ഒഴിവ് ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിറ്റിങ് സെക്ഷനിലെ ട്രേഡ്സ്മാൻ–ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, കെജിസിഇ, ടിഎച്ച്എസ്എൽസി എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച 12നു രാവിലെ 10നു സ്കൂളിൽ നടക്കും. ഓംബുഡ്സ്മാൻ സിറ്റിങ് പാലക്കാട് ∙ പൊൽപുള്ളി
താൽക്കാലിക ഒഴിവ് ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിറ്റിങ് സെക്ഷനിലെ ട്രേഡ്സ്മാൻ–ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, കെജിസിഇ, ടിഎച്ച്എസ്എൽസി എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച 12നു രാവിലെ 10നു സ്കൂളിൽ നടക്കും. ഓംബുഡ്സ്മാൻ സിറ്റിങ് പാലക്കാട് ∙ പൊൽപുള്ളി
താൽക്കാലിക ഒഴിവ് ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിറ്റിങ് സെക്ഷനിലെ ട്രേഡ്സ്മാൻ–ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, കെജിസിഇ, ടിഎച്ച്എസ്എൽസി എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച 12നു രാവിലെ 10നു സ്കൂളിൽ നടക്കും. ഓംബുഡ്സ്മാൻ സിറ്റിങ് പാലക്കാട് ∙ പൊൽപുള്ളി
താൽക്കാലിക ഒഴിവ്
ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിറ്റിങ് സെക്ഷനിലെ ട്രേഡ്സ്മാൻ–ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, കെജിസിഇ, ടിഎച്ച്എസ്എൽസി എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച 12നു രാവിലെ 10നു സ്കൂളിൽ നടക്കും.
ഓംബുഡ്സ്മാൻ സിറ്റിങ്
പാലക്കാട് ∙ പൊൽപുള്ളി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നടത്തിപ്പുമായി ബന്ധപ്പെട്ടു പരാതികൾ കേൾക്കാനായി ജില്ലാ ഓംബുഡ്സ്മാൻ പൊൽപുള്ളി പഞ്ചായത്ത് ഹാളിൽ 12നു ഉച്ചയ്ക്കു 2.30നു സിറ്റിങ് നടത്തുന്നു. 04923 222254.
ഹിന്ദി ഡിപ്ലോമ കോഴ്സ്
പാലക്കാട്∙ കേരള സർക്കാരിന്റെ അപ്പർ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വർഷത്തെ ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സ് 2024-26 ബാച്ചിലേക്കു സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 11, 12 തീയതിയിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ 50% മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു/ ഹിന്ദിയിലുള്ള ബിരുദം അല്ലെങ്കിൽ ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 17നും 35 നും മധ്യേ. പട്ടികജാതി /മറ്റർഹവിഭാഗത്തിന് ട്യൂഷൻ ഫീസ് ഇ-ഗ്രാന്റ്മുഖേന ലഭിക്കും. 8547126028.
കോഴ്സുകൾ
പാലക്കാട് ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് ഇ–ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ് ടു), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (യോഗ്യത: ബിരുദം) കോഴ്സുകളിലേക്കു അപേക്ഷിക്കാം. 8590605273.
കിറ്റ് വിതരണം
ആലത്തൂർ∙ കൃഷിഭവനിൽ പോഷക സമൃദ്ധി മിഷൻ പദ്ധതിയോടനുബന്ധിച്ച് പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവ അടങ്ങിയ കിറ്റ് കർഷകർക്കു വിതരണം ചെയ്യും. സബ്സിഡി 500 രൂപയാണ്. ഗുണഭോക്തൃ വിഹിതം 300 രൂപയും. ആദ്യം വരുന്ന 60 പേർക്കു മാത്രമാണ് കിറ്റ് ലഭിക്കുക.
പ്രകൃതിപഠന ക്യാംപ് ഡിസംബറിൽ
കൊല്ലങ്കോട് ∙ ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി, തൃശൂർ കാടകം പ്രകൃതി ക്ലബ് എന്നിവ വനം വകുപ്പ് കൊല്ലങ്കോട്, പറമ്പിക്കുളം റേഞ്ചിന്റെ സഹകരണത്തോടെ ഡിസംബർ 13,14,15 തീയതികളിൽ സംസ്ഥാനതല പ്രകൃതി പഠന ക്യാംപ് നടത്തും. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുക. ഈമാസം 15നകം പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9747287389, 7907443628.
പ്രകൃതി പഠന ക്യാംപ്
ആലത്തൂർ∙ ഭരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗൺസിൽ, സംസ്ഥാന വനം–വന്യജീവി സംരക്ഷണ വിഭാഗം, ആറളം വന്യജീവി ഡിവിഷൻ എന്നിവ 28 മുതൽ 30 വരെ കണ്ണൂർ ജില്ലയിലെ ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയിൽ പ്രകൃതി പഠന ക്യാംപ് നടത്തും. സമൂഹത്തിന്റെ വിവിധ മേഖലയിൽ സേവനം ചെയ്യുന്ന 40 പേരാണ് ക്യാംപിൽ പങ്കെടുക്കുന്നത്.
പരിശീലനം നൽകും
ആലത്തൂർ∙ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) ശീതകാല വിളകൾ ഉൾപ്പെടെയുള്ള വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം നൽകും. ആലത്തൂരിലെ ജില്ലാ ഓഫിസിൽ 8 നാണ് പരിശീലനം . ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോൺ: 9447986655.
നേത്രപരിശോധന ക്യാംപ് 9ന്
ചെർപ്പുളശ്ശേരി ∙ നഗരസഭയെ തിമിരമുക്ത മുനിസിപ്പാലിറ്റിയാക്കി മാറ്റുക എന്ന പരിപാടിയുടെ ഭാഗമായി രണ്ടാമത് നേത്ര പരിശോധന ക്യാംപ് 9ന് രാവിലെ 9 മുതൽ കാവുവട്ടം കസ്തൂർബ വായനശാലയിൽ നടക്കും. ലയൺസ് ക്ലബ് ചെർപ്പുളശ്ശേരി റിനൈസൻസും കാവുവട്ടം കസ്തൂർബ സ്മാരക വായനശാലയും ചേർന്ന് പാലക്കാട് അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാപ് സംഘടിപ്പിക്കുന്നത്. നഗരസഭാംഗം ടി.കെ.അബ്ദുൽസലാം ഉദ്ഘാടനം ചെയ്യുന്നതെന്ന് റിനൈസൻസ് പ്രസിഡന്റ് സി.ജി.ജയചന്ദ്രൻ അറിയിച്ചു.
നേത്രപരിശോധന
മുണ്ടൂർ ∙ കെ.സി.ബാലകൃഷ്ണൻ പാലിയേറ്റീവ് കെയറും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേർന്ന് ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും. 8075527606.
കൊല്ലങ്കോട്ട് എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ ഡ്രൈവ്; പുലിക്കോട് ശ്രീ അയ്യപ്പൻ കാവിൽ
∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. നാളെ കൊല്ലങ്കോട് പുലിക്കോട് ശ്രീ അയ്യപ്പൻ കാവിൽ രാവിലെ 9 മുതൽ ഒരു മണി വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വെബ്‌സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷിതവും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുള്ളതുമാണ്. വിവരങ്ങൾക്ക്: 7356840333, 0491 2504744.
ശുദ്ധജലവിതരണം നിർത്തിവച്ചു
പട്ടാമ്പി ∙ പട്ടാമ്പി –കുളപ്പുള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായി ഓങ്ങല്ലൂർ സെന്ററിൽ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും ഓങ്ങല്ലൂർ പമ്പ് ഹൗസിൽ നിന്നുള്ള ശുദ്ധജലവിതരണം നിർത്തിവച്ചതിനാൽ ഓങ്ങല്ലൂർ പ്രദേശങ്ങളിൽ ജല വിതരണം ഉണ്ടാകില്ലെന്ന് ജല അതോറിറ്റി സെക്‌ഷൻ എൻജിനീയർ അറിയിച്ചു.