ഇനി പ്രചാരണയുദ്ധം പാലക്കാട്ടു മാത്രം; ചേലക്കരയിലും വയനാട്ടിലും ഇന്ന് വോട്ടെടുപ്പ്
പാലക്കാട് ∙ ചേലക്കരയിലെയും വയനാട്ടിലെയും തിരഞ്ഞെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ പ്രചാരണ‘യുദ്ധത്തിനായി’ തയാറെടുക്കു കയാണു പാലക്കാട്. ഇനിയുള്ള ഏഴു ദിവസം പരമാവധി നേതാക്കളെ മണ്ഡലത്തിലെത്തിച്ചു പ്രചാരണം കൊഴിപ്പിക്കാനാണു മുന്നണികളുടെ നീക്കം. നേതാക്കൾക്കുവേണ്ടി നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം രാഷ്ട്രീയ

പാലക്കാട് ∙ ചേലക്കരയിലെയും വയനാട്ടിലെയും തിരഞ്ഞെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ പ്രചാരണ‘യുദ്ധത്തിനായി’ തയാറെടുക്കു കയാണു പാലക്കാട്. ഇനിയുള്ള ഏഴു ദിവസം പരമാവധി നേതാക്കളെ മണ്ഡലത്തിലെത്തിച്ചു പ്രചാരണം കൊഴിപ്പിക്കാനാണു മുന്നണികളുടെ നീക്കം. നേതാക്കൾക്കുവേണ്ടി നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം രാഷ്ട്രീയ പാർട്ടികൾ മുറികൾ ബുക്ക് ചെയ്തു കഴിഞ്ഞു. 20 വരെ മുറികൾ ഫുൾ ആണ്. ഇന്നു മുതൽ 20 വരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാലക്കാട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, എം.ടി.രമേഷ് ഉൾപ്പെടെ നേതാക്കൾ അടുത്ത ദിവസങ്ങളിൽ പാലക്കാട്ടെത്തും. റോഡ് ഷോ, ബൈക്ക് റാലി, ഫ്ലാഷ്മോബ്, സ്വീകരണ യോഗങ്ങൾ, അവസാനഘട്ട ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് അടുത്ത ഏഴ് ദിവസത്തേക്കു മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലും ശ്രദ്ധചെലുത്തുന്നുണ്ട്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് ചാനൽ എന്നിവയിൽ ഷെയർ ചെയ്യുന്നതിനായി പുതിയ വിഡിയോകളും റീൽസും നിർമിക്കുന്നുണ്ട്. 18നു കലാശക്കൊട്ട് കൊഴുപ്പിക്കാനായി വ്യത്യസ്ത പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 19നു നിശ്ശബ്ദ പ്രചാരണ ദിവസം സംഘടനാ, സാമുദായിക നേതാക്കളെ നേരിൽ കണ്ടു വോട്ട് അഭ്യർഥിക്കാനാണു സ്ഥാനാർഥികളുടെ തീരുമാനം.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതു പാലക്കാട് മണ്ഡലമായിരുന്നു. ഡോ.പി.സരിൻ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നു സ്ഥാനാർഥിയായതോടെ പോര് മുറുകി. മണ്ഡലം നിലനിർത്താൻ യുഡിഎഫും പിടിച്ചെടുക്കാൻ എൽഡിഎഫും എൻഡിഎയും പരമാവധി ശ്രമങ്ങളാണു നടത്തുന്നത്. ഇതിനിടെ കള്ളപ്പണ ആരോപണങ്ങളും വിവാദമായി. കൂടുതൽ വിവാദങ്ങളിൽപെടാതെ കരുതലോടെ നടക്കാനും സ്ഥാനാർഥികളും നേതാക്കളും ശ്രദ്ധചെലുത്തുന്നുണ്ട്.