ഒഴിവുസമയം ആനന്ദകരമാക്കാൻ നിളയോരം പാർക്ക് ഒരുങ്ങുന്നു
പട്ടാമ്പി ∙ എംഎൽഎ ഫണ്ടിൽ, ഭാരത പുഴയോര പാർക്ക് യാഥാർഥ്യമാകുന്നു. നിർമാണ പുരോഗതി വിലയിരുത്താൻ മുഹമ്മദ് മുഹസിൻ എംഎൽഎ പാർക്ക് പദ്ധതി പ്രദേശം സന്ദർശിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭാരത പുഴയോര പാർക്ക് യാഥാർഥ്യമാകുന്നതോടെ താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയിലും പരിസരത്തും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ

പട്ടാമ്പി ∙ എംഎൽഎ ഫണ്ടിൽ, ഭാരത പുഴയോര പാർക്ക് യാഥാർഥ്യമാകുന്നു. നിർമാണ പുരോഗതി വിലയിരുത്താൻ മുഹമ്മദ് മുഹസിൻ എംഎൽഎ പാർക്ക് പദ്ധതി പ്രദേശം സന്ദർശിച്ചു.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭാരത പുഴയോര പാർക്ക് യാഥാർഥ്യമാകുന്നതോടെ താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയിലും പരിസരത്തും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ പൊതു സ്ഥലമില്ലെന്ന പരാതിക്ക് പരിഹാരമാകും. കയ്യേറ്റ സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നും മറ്റും തിരിച്ചുപിടിച്ചാണു പുഴയോരത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ഭാരതപ്പുഴയുടെ സംരക്ഷണം കൂടി ഉറപ്പാക്കി പാർക്ക് നിർമിക്കുന്നത്.
പുഴയോര പാർക്കിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് മുഹസിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എംഎൽഎ ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പണി പൂർണമാകുന്നതോടെ പൂർണമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പാർക്കായി നിളയോരം പാർക്ക് മാറും.
വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും വാട്ടർ ഫൗണ്ടനും പാർക്കിൽ സജ്ജമാക്കുന്നുണ്ട്. കുട്ടികളുടെ പാർക്കും ഒരുക്കുന്നുണ്ട്. പട്ടാമ്പിയുടെ പ്രാദേശിക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു. ടൂറിസം പദ്ധതിയുടെ ഭാഗമായി പട്ടാമ്പിയുടെ ഹൃദയഭാഗത്തുള്ള സെൻട്രൽ ഓർച്ചാഡിനെ ഫാം ടൂറിസത്തിനു പാകപ്പെടുത്തിയും, ഫാം സ്കൂൾ എന്ന നൂതന ആശയത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും നവീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചതായും എംഎൽഎ അറിയിച്ചു. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വിജയകുമാർ എന്നിവർക്കൊപ്പമാണ് മുഹമ്മദ് മുഹസിൻ എംഎൽഎ പാർക്ക് പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയത്.