നഗരസഭയ്ക്കു തുരങ്കം വയ്ക്കാൻ എൽഡിഎഫ്, യുഡിഎഫ് ശ്രമം: സി.കൃഷ്ണകുമാർ
പാലക്കാട് ∙ എൽഡിഎഫും യുഡിഎഫും തമ്മിലാണു പാലക്കാട്ടു മത്സരമെന്നു പറഞ്ഞതിലൂടെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കിയത് ബിജെപി ജയിക്കുമെന്നാണെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. തൃശൂരിൽ സുരേഷ്ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് മുരളീധരൻ ആവർത്തിച്ചിരുന്നുവെന്നും പാലക്കാട്ടു ബിജെപി ജയം അദ്ദേഹം

പാലക്കാട് ∙ എൽഡിഎഫും യുഡിഎഫും തമ്മിലാണു പാലക്കാട്ടു മത്സരമെന്നു പറഞ്ഞതിലൂടെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കിയത് ബിജെപി ജയിക്കുമെന്നാണെന്ന് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. തൃശൂരിൽ സുരേഷ്ഗോപി മൂന്നാം സ്ഥാനത്താകുമെന്ന് മുരളീധരൻ ആവർത്തിച്ചിരുന്നുവെന്നും പാലക്കാട്ടു ബിജെപി ജയം അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ടെന്നും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് കാൻഡിഡേറ്റ് പരിപാടിയിൽ കൃഷ്ണകുമാർ പറഞ്ഞു.
13 വർഷം എംഎൽഎ ആയിട്ടും പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പോലും ഷാഫിക്ക് കഴിഞ്ഞില്ല. ബിജെപി ഭരണത്തിൽ നഗരത്തിൽ മുഴുവൻ ശുദ്ധജലം എത്തിച്ചു. ജില്ലയിൽ ഡിഫൻസ് പാർക്ക്, ഐഐടി, ഒടുവിൽ സ്മാർട്ട് വ്യവസായനഗരം, ടൗൺ റെയിൽവേ സ്റ്റേഷനിൽ 68 കോടി രൂപയുടെ പിറ്റ് ലൈൻ പദ്ധതി എന്നിവ കേന്ദ്രത്തിന്റേതാണ്. പാലക്കാട് എംപിയും കോൺഗ്രസ് എംഎൽഎയും മോയൻസ് സ്കൂൾ ഡിജിറ്റൈസേഷൻ, നഗരസഭാ ടൗൺ ഹാൾ ഉൾപ്പെടെ പദ്ധതികൾ പാതിവഴിയിലാക്കിയാണു നേട്ടം തെളിയിച്ചത്. ടൗൺ ഹാളിന്റെ പേരിൽ ഷാഫി പറമ്പിൽ 4 കോടി രൂപ നഗരസഭയ്ക്കു നഷ്ടം വരുത്തി. ഒരു രൂപ പോലും സഹായിക്കാതെ നഗരസഭയ്ക്കു തുരങ്കം വയ്ക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്.
ആർജവമുണ്ടെങ്കിൽ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി, പിഡിപി, എസ്‍ഡിപിഐ പിന്തുണ വേണ്ടെന്നു പരസ്യമായി പ്രഖ്യാപിക്കാൻ യുഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥികൾ തയാറാകണം. നെൽക്കർഷകരെ എൽഡിഎഫ് വഞ്ചിച്ചു. തമിഴ്നാട് റജിസ്ട്രേഷൻ കാറിൽ പാലക്കാട് കൊണ്ടു വന്ന കള്ളപ്പണം പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കാൻ പാടില്ല.
സുരേഷ് ഗോപി അത്തരത്തിലുള്ള ആളല്ല. മുഖ്യമന്ത്രി പല തവണ പരസ്യമായി മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചു. എൻ.എൻ.കൃഷ്ണദാസ് കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. പാർട്ടി പറഞ്ഞിട്ടാണ് താൻ മത്സരിക്കുന്നത്. സന്ദീപ് വാരിയരുടേത് പാർട്ടി കുടുംബത്തിലെ പ്രശ്നമാണ്. അതു പരിഹരിക്കും. ശോഭാ സുരേന്ദ്രൻ പ്രചാരണത്തിന് എത്തില്ലെന്നു പ്രചരിപ്പിച്ചവർ അവർ പ്രചാരണത്തിൽ സജീവമായപ്പോൾ കണ്ട ഭാവം നടിക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.