കൊടുന്തിരപ്പുള്ളിയിലെ കേക്കുമുറി, മാത്തൂരിലെ പനിനീർപ്പൂക്കൾ; ജനങ്ങൾക്കൊപ്പം രാഹുലിന് ജന്മദിനമധുരം
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു കൽപാത്തിയിൽ നിന്നു കിട്ടിയ ലഡു സമ്മാനമായി നൽകി. കിടക്കാൻ പുലർച്ചെ രണ്ടരയായെങ്കിലും എഴു മണിക്കു മുൻപേ സ്ഥാനാർഥി റെഡിയായി. പിറന്നാളിന് ഒപ്പമില്ലാത്ത വിഷമമമുണ്ട് അമ്മ ബീന ആർ.കുറുപ്പിന്. ഫോണിൽ അമ്മയോടു സംസാരിക്കുമ്പോൾ രാഹുലിന്റെ മുഖത്തും ആ വിഷമം. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായ സമരങ്ങളും പൊലീസ് മർദനവും ജയിൽവാസവുമെല്ലാം നേരിടുമ്പോഴും അമ്മയാണു രാഹുലിന്റെ ബലം. ക്ഷേത്രദർശനങ്ങളെല്ലാം കഴിയുമ്പോഴേക്കും യൂത്ത് കോൺഗ്രസ് നേതാവ് വിനോദ് ചെറാട് പ്രോഗ്രാം ഷെഡ്യൂളുമായി എത്തി.
കൊടുന്തിരപ്പുള്ളിയിലെ കേക്കുമുറി
∙പിരായിയിരിൽ വീടു കയറി വോട്ടു ചോദിക്കുമ്പോൾ പലരും ആശംസകൾ നേർന്നു. ഇതിനിടെ നാട്ടുകാരിൽ ചിലർ കൊടുന്തിരപ്പുള്ളിയിൽ സർപ്രൈസായി ആഘോഷം ഒരുക്കി. കേക്ക് മുറിച്ച് കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രന് ഒരു കഷണം നൽകി. യുവനേതാവ് റിയാസ് മുക്കോളി വക നല്ലൊരു പാട്ടും. നെല്ലുസംഭരണ വിഷയത്തിൽ സപ്ലൈകോ റീജനൽ ഓഫിസിനു മുന്നിൽ കർഷകരുടെ സമരത്തിൽ പങ്കെടുക്കാൻ സ്ഥാനാർഥിയെത്തി. നെല്ലുസംഭരണത്തിലെ പാളിച്ചകൾക്കെതിരെ ലഘുവായ പ്രസംഗം. ഗ്രാമങ്ങളിൽ പോകുമ്പോൾ കർഷകന്റെ കണ്ണീരാണു കാണാൻ കഴിയുന്നതെന്നു പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും നൽകി. ഇതിനിടെ മരണം നടന്ന ചില വീടുകളും സന്ദർശിച്ചു.
മാത്തൂരിലെ പനിനീർപ്പൂക്കൾ
∙മാത്തൂർ പഞ്ചായത്തിലെ തണ്ണീരങ്കാട് സർവീസ് സഹകരണബാങ്കിനു മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥാനാർഥിയെ കാത്തിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരനും അംഗം അനിത കലാധരനും ഒരുകെട്ടു പനിനീർപ്പുക്കളുമായി സ്ഥാനാർഥിക്ക് ‘ഹാപ്പി ബെർത്ത് ഡേ’ ആശംസിച്ചു. കോൺഗ്രസ് നേതാവ് അബ്ദുൽ ഖാദർ സ്ഥാനാർഥിയെ പരിചയപ്പെടുത്താനൊരുങ്ങിയെങ്കിലും അവർക്കൊക്കെ രാഹുലിനെ നന്നായി അറിയാം. എല്ലാവരോടും സഹായവും വോട്ടും ചോദിച്ചു. തോടുകാട്ടും സ്ഥാനാർഥിയെ കാത്തു തൊഴിലുറപ്പുകാരുണ്ടായിരുന്നു. ചെറുകാട്ടിൽ തൊടിയിൽ എത്തിയപ്പോൾ വികസനപ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പം കൂടി. പ്രശ്നങ്ങളെല്ലാം ക്ഷമയോടെ കേട്ട്, പ്രശ്നപരിഹാരത്തിന് ഉണ്ടാകുമെന്ന ഉറപ്പു നൽകി.
ചുങ്കമന്ദത്ത് രോഗികളെയും പ്രായമുള്ളവരെയും കണ്ട് ഇറങ്ങുമ്പോഴേക്കും ഒരു വീട്ടിൽ ചിലർ കാത്തിരിക്കുന്നുവെന്നു വിവരം കിട്ടി. റോഡ്ഷോ വന്നപ്പോൾ കാണാൻ കഴിയാത്ത അമ്മമാരാണ് ആ വീട്ടിലുള്ളത്. സ്ഥാനാർഥി വീട്ടിൽ വന്നേ തീരൂ എന്നു പറഞ്ഞു നിൽക്കുകയായിരുന്നു. അവിടെയും സർപ്രൈസ് കേക്ക്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മുറിച്ച് അമ്മമാർക്കെല്ലാം നൽകി. മാത്തൂർ പഞ്ചായത്തിലെ മെറ്റീരിയൽ കലക്‌ഷൻ സെന്റർ സന്ദർശിച്ചു പിന്തുണ തേടി.
ഇതിനിടെ ഷാഫി പറമ്പിൽ വിളിക്കുന്നു. ‘എടാ, നിന്റെ പിറന്നാളല്ലേ, ഊണുകഴിക്കേണ്ടേ, ഒരുമിച്ചാകാം, ശ്രീകണ്ഠേട്ടന്റെ ചെലവാണ്. തങ്കപ്പേട്ടനും ഉണ്ട്’, പോകും വഴി നാഷനൽ കിസാൻ ജനതാദൾ നടത്തുന്ന കർഷക സംരക്ഷണ ജാഥ വഴിയിൽ കണ്ടു. ആ പാർട്ടിയുടെ നേതാവ് ഇർഷാദിനെ കാറിൽ നിന്നു നീട്ടി വിളിച്ചു..
രാഷ്ട്രീയവും സദ്യയും
∙‘അരിക്ക് നല്ല വിലയാണ്. പക്ഷേ, നെല്ലിനും നെല്ലുണ്ടാക്കുന്ന കർഷകനും ഒരു വിലയും ഇല്ല ’ നീറുന്ന പ്രശ്നങ്ങളാണ് മണ്ഡലത്തിലെ സാധാരണക്കാർ പറയുന്നതെന്നു രാഹുൽ വാഹനത്തിൽ വച്ചു പറഞ്ഞു. ‘സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ഇടതുപക്ഷവും ബിജെപിയും മറ്റു പ്രശ്നങ്ങൾ എടുത്തിടുന്നത്’.
ടോപ് ഇൻ ടൗണിൽ സദ്യവട്ടങ്ങളെല്ലാം ഒരുക്കിയിരുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും വി.കെ.ശ്രീകണ്ഠൻ എംപിക്കും നടുവിൽ പിറന്നാൾകുട്ടി ഇരുന്നു. ശ്രീകണ്ഠന്റെ അടുത്ത് ഷാഫി പറമ്പിലും മുൻ എംഎൽഎ കെ.എസ്.ശബരിനാഥനും. ആശംസകൾ നേർന്ന് ടോപ് ഇൻ ടൗൺ രാജുവും എത്തി. എല്ലാ പിറന്നാളും ഇനി പാലക്കാട് ആഘോഷിക്കണമെന്നാണ് ആഗ്രഹമെന്ന് രാഹുലിന്റെ കമന്റ്. ഇത്രകാലം പാലക്കാട് എംഎൽഎ ആയിട്ടും ശ്രീകണ്ഠൻ ഇതുവരെ തന്റെ പിറന്നാളിന് സദ്യവാങ്ങിത്തന്നില്ലെന്നു ഷാഫിയുടെ പരാതി. അടുത്ത പിറന്നാൾ വടകരയിൽ എല്ലാവർക്കും കൂടി ഉഷാറാക്കാമെന്ന് ശ്രീകണ്ഠനും
∙ അഞ്ചു മണിയോടെയാണ് ഒലവക്കോട് സായി ജംക്‌ഷനിൽ തുറന്ന വാഹനത്തിൽ പ്രചാരണം ആരംഭിച്ചത്. പ്രചാരണ ജീപ്പ് ഓടിക്കുന്നത് ഷാഫി പറമ്പിലാണ്. തൊട്ടടുത്തു വി.കെ.ശ്രീകണ്ഠനും ജീപ്പിന്റെ തുറന്ന ഭാഗത്തു രാഹുലും. ഒട്ടേറെ ബുള്ളറ്റുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെയുള്ള സ്വീകരണം. സ്ഥാനാർഥിയെ കാണാൻ റോഡിനിരുവശത്തും ആളുകൾ കാത്തിരിക്കുന്നു. പുത്തൻപുര, പുളിഞ്ചോട്, പൂക്കാരത്തോട്ടും, സരയൂനഗർ, നഞ്ചപ്പനഗർ, നീളിക്കാട്, ആനച്ചറി തുടങ്ങി രാത്രി വൈകും വരെ പ്രചാരണം നീളുന്നു. ക്ഷീണമുണ്ടെങ്കിലും നിറഞ്ഞ ചിരിയോടെ സ്ഥാനാർഥി രാഹുൽ...