താമസിക്കാൻ ആളില്ല; മുൻമന്ത്രി സി.എം.സുന്ദരത്തിന്റെ വീട് വിൽപനയ്ക്ക്
പാലക്കാട് ∙ സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായ സി.എം.സുന്ദരത്തിന്റെ വീട് നോക്കിനടത്താൻ ആളില്ലാതായതോടെ വിൽക്കുന്നു. ജാതിയും പണവും പദവിയും നോക്കാതെ ഏവർക്കും സ്വാഗതമോതിയ വീടിനു മുന്നിൽ ‘വിൽപനയ്ക്ക്’ എന്നു ബോർഡ് കാണാം.രഥോത്സവത്തിന് ഒഴുകിയെത്തുന്നവരിൽ മിക്കവർക്കുമറിയില്ല, രാഷ്ട്രീയ

പാലക്കാട് ∙ സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായ സി.എം.സുന്ദരത്തിന്റെ വീട് നോക്കിനടത്താൻ ആളില്ലാതായതോടെ വിൽക്കുന്നു. ജാതിയും പണവും പദവിയും നോക്കാതെ ഏവർക്കും സ്വാഗതമോതിയ വീടിനു മുന്നിൽ ‘വിൽപനയ്ക്ക്’ എന്നു ബോർഡ് കാണാം. രഥോത്സവത്തിന് ഒഴുകിയെത്തുന്നവരിൽ മിക്കവർക്കുമറിയില്ല, രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടവഴിയിലൂടെ നടന്ന നേതാവിന്റെ വീടാണിതെന്ന്. ദയനീയ ജീവിതം നയിച്ചിരുന്ന ഒട്ടേറെ പേർക്ക്, രാഷ്ട്രീയ പോരാട്ടത്തിലൂടെ അടിസ്ഥാന അവകാശങ്ങൾ സ്ഥാപിച്ചുനൽകി ചരിത്രത്തിൽ സ്ഥാനം പിടിച്ച നേതാവാണ് സിഎം സുന്ദരം. ആ സേവനങ്ങളുടെ ഒാർമയ്ക്കായി, സുന്ദരം സ്ഥാപിച്ച കോളനിക്ക് നാട്ടുകാർ അദ്ദേഹത്തിന്റെ പേരുമിട്ടു.
മുംബൈയിൽ ദലിത്, ചേരിനിവാസികളുടെ പ്രശ്നങ്ങളിൽ സമരം ചെയ്ത് പൊതുജീവിതം ആരംഭിച്ച സുന്ദരം 1955കളിൽ കൽപാത്തി അഗ്രഹാരത്തിൽ തിരിച്ചെത്തിയെങ്കിലും പിന്നാക്കക്കാർക്കായി പോരാട്ടം തുടർന്നു. കൽപാത്തി ശംഖുവാരത്തോടിനോടു ചേർന്നു കൂരകളിൽ താമസിച്ചിരുന്നവരെയും മലമ്പുഴയിലെ ആദിവാസികളെയും പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ പ്രയത്നിച്ചു. അവർക്കു വീട് അനുവദിച്ചുകിട്ടാൻ നിരന്തരം സമരം ചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നു കടുകിട മാറാത്ത ആ ജീവിതം നിയമസഭയിലുമെത്തി. പ്രജാ സേഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായി അഞ്ചു തവണ പാലക്കാട് നിന്ന് എംഎൽഎയായി. രണ്ടു തവണ മന്ത്രിയായി. പാലക്കാട് നഗരസഭയിൽ 28 വർഷം കൗൺസിലറായിരുന്നു. പിന്നീട് കെ.കരുണാകരൻ മുൻകയ്യെടുത്ത് അദ്ദേഹത്തെ കോൺഗ്രസിലെത്തിച്ചു. 2008ലാണു സുന്ദരം അന്തരിച്ചത്.
ചാത്തപുരത്തെ വീടിനു ചുറ്റും കടമുറികളുണ്ട്. സുന്ദരത്തിന്റെ സഹോദരനാണ് ഇവിടെ ഒടുവിൽ താമസിച്ചത്. 3 മക്കളിൽ മഹാദേവൻ നേരത്തെ മരിച്ചു. മറ്റു മക്കളായ വിശാലാക്ഷി തൃശൂരും സരസ്വതി കോയമ്പത്തൂരിലുമാണു താമസം. നോക്കിനടത്താൻ കഴിയാതെ വീട് നശിക്കുന്നതിനാൽ എല്ലാവരും കൂടിയാലോചിച്ചാണു വിൽക്കാൻ തീരുമാനിച്ചതെന്നുവിശാലാക്ഷിയുടെ ഭർത്താവ് എസ്.ഹരി പറഞ്ഞു.