ആവേശമുയർത്തി രാഹുലിന്റെ റോഡ്ഷോ; സന്ദീപിനെ വരവേറ്റ് പ്രവർത്തകർ
പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ്ഷോയിൽ ആവേശം വാനോളം; സന്ദീപ് വാരിയരും പങ്കെടുത്തു. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിക്ടോറിയ കോളജ് പരിസരത്തു നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ജയ്വിളിച്ചും സ്ഥാനാർഥിയും സന്ദീപിനെയും തോളിലേറ്റിയുമാണു പ്രവർത്തകർ വരവേറ്റത്. സ്ഥാനാർഥിയുടെ

പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ്ഷോയിൽ ആവേശം വാനോളം; സന്ദീപ് വാരിയരും പങ്കെടുത്തു. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിക്ടോറിയ കോളജ് പരിസരത്തു നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ജയ്വിളിച്ചും സ്ഥാനാർഥിയും സന്ദീപിനെയും തോളിലേറ്റിയുമാണു പ്രവർത്തകർ വരവേറ്റത്. സ്ഥാനാർഥിയുടെ ജീപ്പിനു മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ബിജെപിയുടെ ആയിരക്കണക്കിനു വോട്ടുകൾ കൈപ്പത്തി ചിഹ്നത്തിനു ലഭിക്കുമെന്നും സന്ദീപ് വാരിയർ പറഞ്ഞു. നൃത്തം ചെയ്തും നേതാക്കളെ തോളിലേറ്റിയും ജയ് വിളിച്ചും ആയിരങ്ങൾ കോട്ടമൈതാനത്തേക്കുള്ള യാത്രയിൽ അണി നിരന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ റോഡ് ഷോയിൽ പ്രവർത്തകർക്കു ഊർജം പകർന്നു. റോഡ് ഷോ സമാപിച്ച കോട്ടമൈതാനത്ത് സംഗീതനിശയും നടന്നു. സന്ദീപ് വാരിയർക്കു യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, സെക്രട്ടറി പി.വി.മോഹൻ, എംപിമാരായ ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, അടൂർ പ്രകാശ്, ജെബി മേത്തർ, എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, അൻവർ സാദത്ത്, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, നേതാക്കളായ സി.ചന്ദ്രൻ, ജ്യോതികുമാർ ചാമക്കാല, ബി.എ.അബ്ദുൽ മുത്തലിബ്, ജോസഫ് വാഴയ്ക്കൻ എന്നിവരും പങ്കെടുത്തു.
പ്രവർത്തകരെ അഭിവാദ്യം ചെയ്തു സന്ദീപ് വാരിയർ കോട്ടമൈതാനത്ത് പ്രസംഗിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞതുപോലെ വലിയ കസേര തേടിയല്ല താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും വലിയ വിശാലതയുള്ള ഹൃദയങ്ങളിലാണു താൻ ഇപ്പോഴെന്നും സന്ദീപ് വാരിയർ പറഞ്ഞു. പാലക്കാടിന്റെ ജന മനസ്സുകളിൽ കൃത്യമായ ഇടം രാഹുലിന് ഉണ്ട്. രാഹുൽ വിജയിക്കേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് ബോധ്യം പാലക്കാട്ടെ ജനങ്ങൾക്കുണ്ട്. തനിക്കെതിരായി ബിജെപി നേതാക്കൾ ഉയർത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടിയില്ല. അവർക്കുള്ള മറുപടി തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പാലക്കാട്ടെ ജനത സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.