ആട്ടിൻതോൽ ഇട്ട ചെന്നായയെ പോലെ സംഘപരിവാറുകാർ വോട്ട് തേടുന്നു: സതീശൻ
പാലക്കാട് ∙ മണിപ്പുരിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കലാപത്തിനു വളംവെച്ചു കൊടുക്കുന്ന സംഘപരിവാറുകാർ ആട്ടിൻതോൽ ഇട്ട ചെന്നായയെ പോലെ ക്രൈസ്തവ വീടുകൾ കയറി വോട്ട് തേടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവും എംപിമാരായ വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിലും നയിച്ച റോഡ് ഷോയ്ക്ക് ശേഷം കിണാശ്ശേരിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷവും വിഭജനവും തീർത്ത് നാടിന്റെ സമാധാനത്തെ തകർക്കുകയാണ് ബിജെപി. സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ സിപിഎമ്മുകാർക്കാണ് ബുദ്ധിമുട്ട്.

ഒ.കെ.വാസുവിനെ സിപിഎമ്മിലേക്ക് സ്വീകരിച്ച ആളാണ് പിണറായി വിജയൻ. സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയിരിക്കുകയാണ് പിണറായി വിജയൻ. സന്ദീപിനെ വളരെയധികം പ്രകീർത്തിച്ച് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നു.
സിപിഎമ്മിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും. സിപിഎമ്മിന്റെയും ബിജെപിയുടെയും ബാന്ധവത്തിനെതിരായ വിധിയെഴുത്ത് ആകും പാലക്കാട്ടേത്. 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റു പോലെ കോൺഗ്രസ് തിരിച്ചുവരുമെന്നും സതീശൻ പറഞ്ഞു. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എംപി രമ്യ ഹരിദാസ്, സന്ദീപ് വാരിയർ, സി.പി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.