പാലക്കാട് ജില്ലയിൽ ഇന്ന് (21-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത ∙ പമ്പ, നിലയ്ക്കൽ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം ആക്ഷേപങ്ങളുംഅഭിപ്രായങ്ങളും അറിയിക്കാം ചിറ്റൂർ ∙ ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ വാർഡ്

ഇന്ന്
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ പമ്പ, നിലയ്ക്കൽ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം
ചിറ്റൂർ ∙ ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ നഗരസഭ, താലൂക്ക്, വില്ലേജ് ഓഫിസ്, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഡീലിമിറ്റേഷൻ കമ്മിഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കുന്നതാണ്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 3നു മുൻപായി ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി, ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്ത് വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 3നു മുൻപായി ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി / ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്കു നേരിട്ടോ റജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
ദേവി ഭാഗവത നവാഹയജ്ഞം നാളെ മുതൽ
കുഴൽമന്ദം∙ ചിതലി നല്ലേക്കാവ് അയ്യപ്പക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹയജ്ഞം നാളെ മുതൽ അടുത്തമാസം ഒന്നുവരെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടക്കും. ശ്രീകണ്ഠേശ്വരം സോമവാരിയരാണ് യജ്ഞാചാര്യൻ. നാളെ വൈകിട്ട് ആറിനു ആചാര്യവരണം, ദേവീഭാഗവത മാഹാത്മ്യം പാരായണം, പ്രഭാഷണം എന്നിവയുമുണ്ടാവും. അടുത്തമാസം12നു പ്രതിഷ്‌ഠാദിന ചടങ്ങും 21നു അയ്യപ്പൻ വിളക്കുത്സവവും നടക്കും.
ഭാഗവത സപ്താഹ ജ്ഞാനയജ്ഞം
പാലക്കാട് ∙ സ്വാമി നിത്യാനന്ദ സരസ്വതിയുടെ ജന്മദിനത്തോടനുബന്ധിച്ചു നവംബർ 23 മുതൽ ഡിസംബർ ഒന്നു വരെ തേനാരി ശിവാനന്ദസാധനാലയത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും സത്‌സംഗവും നടത്തുന്നു.