ആത്മവിശ്വാസത്തിൽ ഒപ്പത്തിനൊപ്പം; മുന്നണികളുടെ വിലയിരുത്തൽ ഇങ്ങനെ..
പാലക്കാട് ∙ വിവാദത്തേരിലേറിയ പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആരാകും വിജയി? യുഡിഎഫും എൻഡിഎയും എൽഡിഎഫും ഒരുപോലെ പറയുന്നു ‘ഞങ്ങളാണ് ജയിക്കുക’. അതേസമയം, പോളിങ് ശതമാനത്തിലെ കുറവ് എങ്ങനെ ബാധിക്കുമെന്നറിയാൻ മുന്നണികൾ ഗവേഷണം തുടങ്ങി. ബൂത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമായാൽ മാത്രമേ കൃത്യമായ നിരീക്ഷണം
പാലക്കാട് ∙ വിവാദത്തേരിലേറിയ പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആരാകും വിജയി? യുഡിഎഫും എൻഡിഎയും എൽഡിഎഫും ഒരുപോലെ പറയുന്നു ‘ഞങ്ങളാണ് ജയിക്കുക’. അതേസമയം, പോളിങ് ശതമാനത്തിലെ കുറവ് എങ്ങനെ ബാധിക്കുമെന്നറിയാൻ മുന്നണികൾ ഗവേഷണം തുടങ്ങി. ബൂത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമായാൽ മാത്രമേ കൃത്യമായ നിരീക്ഷണം
പാലക്കാട് ∙ വിവാദത്തേരിലേറിയ പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആരാകും വിജയി? യുഡിഎഫും എൻഡിഎയും എൽഡിഎഫും ഒരുപോലെ പറയുന്നു ‘ഞങ്ങളാണ് ജയിക്കുക’. അതേസമയം, പോളിങ് ശതമാനത്തിലെ കുറവ് എങ്ങനെ ബാധിക്കുമെന്നറിയാൻ മുന്നണികൾ ഗവേഷണം തുടങ്ങി. ബൂത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമായാൽ മാത്രമേ കൃത്യമായ നിരീക്ഷണം
പാലക്കാട് ∙ വിവാദത്തേരിലേറിയ പ്രചാരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആരാകും വിജയി? യുഡിഎഫും എൻഡിഎയും എൽഡിഎഫും ഒരുപോലെ പറയുന്നു ‘ഞങ്ങളാണ് ജയിക്കുക’. അതേസമയം, പോളിങ് ശതമാനത്തിലെ കുറവ് എങ്ങനെ ബാധിക്കുമെന്നറിയാൻ മുന്നണികൾ ഗവേഷണം തുടങ്ങി. ബൂത്ത് തിരിച്ചുള്ള കണക്കുകൾ ലഭ്യമായാൽ മാത്രമേ കൃത്യമായ നിരീക്ഷണം നടക്കുകയുള്ളൂ. അതേസമയം, പോളിങ് ശതമാനവും വോട്ടും തമ്മിൽ ബന്ധമില്ലെന്നു മുന്നണികൾ പറയുന്നു.വിജയം ആവർത്തിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോൾ അട്ടിമറിയുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ എൻഡിഎയും എൽഡിഎഫും.യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎയിലെ സി.കൃഷ്ണകുമാറും ഇടതുസ്വതന്ത്രൻ ഡോ.പി.സരിനും തമ്മിലായിരുന്നു പ്രധാന മത്സരം. ഷാഫി പറമ്പിൽ വടകരയിൽ നിന്നു ലോക്സഭയിലേക്കു ജയിച്ചതോടെയാണു പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
തുടക്കത്തിൽ മൂന്നു പഞ്ചായത്തുകളിലും നഗരസഭയിലും വോട്ടിങ് പതുക്കെയാണു നീങ്ങിയതെങ്കിലും പിന്നീടു വേഗത്തിലായി. പന്ത്രണ്ടോടെ പാലക്കാട് നഗരസഭയിൽ 33.85, പിരായിരി 33.47. മാത്തൂർ 33.10, കണ്ണാടി 33.74 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. മൂന്നോടെ എല്ലായിടത്തും വീണ്ടും ക്യൂ നീണ്ടു.ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞതു മുന്നണികളെ ആശങ്കയിലാക്കി. 2021ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 75.83% ആയിരുന്നു പോളിങ്. ഇത്തവണ 70.51% ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 75.83% പോളിങ് നടന്നപ്പോൾ യുഡിഎഫിന്റെ ലീഡ് 3,859 വോട്ടായിരുന്നു, അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 70% പോളിങ് നടന്നപ്പോൾ യുഡിഎഫ് ലീഡ് ചെയ്തത് 9,707 വോട്ടുകൾക്കാണ്.
മുന്നണികളുടെ വിലയിരുത്തൽ ഇങ്ങനെ
പാലക്കാട് നഗരസഭ
ബിജെപിക്കും കോൺഗ്രസിനും നഗരസഭയിലെ വോട്ടുവിഹിതം ഏറെ നിർണായകമാണ്. പാലക്കാട് നഗരസഭയിൽ വോട്ടുവിഹിതം വൻതോതിൽ വർധിക്കുമെന്നു ബൂത്തുതല പോളിങ് കണക്കുകൾ നിരത്തി ബിജെപി നേതൃത്വം പറയുന്നു. മൂത്താന്തറ, കറുകോടി, കോഴിപ്പറമ്പ്, വടക്കന്തറ ഉൾപ്പെടെയുള്ള മേഖലകളിൽ എല്ലാ ബൂത്തുകളിലും പോളിങ് ശതമാനം 80% കടന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.എന്നാൽ, ബിജെപിയുമായുള്ള വോട്ടുവ്യത്യാസം ഇത്തവണ വൻതോതിൽ കുറയുമെന്ന വിശ്വാസത്തിലാണു യുഡിഎഫ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി 6239 വോട്ടാണു യുഡിഎഫിന്റെ വ്യത്യാസം. ബിജെപിയിലെ ഭിന്നത മൂലം യുഡിഎഫിനു പുതിയ വോട്ടുകൾ കിട്ടിയെന്നാണു കോൺഗ്രസിന്റെ അവകാശവാദം.
നഗരസഭയിൽ സംഘടനാപരമായി കാര്യമായ സ്വാധീനമില്ലെങ്കിലും സ്വതന്ത്രസ്ഥാനാർഥിയിലൂടെ ഇത്തവണ അതു മറികടക്കുമെന്നാണു സിപിഎം വിലയിരുത്തൽ.2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ ബിജെപി 34,144, യുഡിഎഫ് 27,905, എൽഡിഎഫ് 16,455 എന്നിങ്ങനെയാണു വോട്ട് വിഹിതം. അന്നത്തെ പോളിങ് ശതമാനം 75.24%. നഗരത്തിലെ ചില ബൂത്തുകളിൽ വോട്ട് കുറഞ്ഞെന്ന സൂചനകളും നേതാക്കൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, നഗരസഭയിലെ ബൂത്ത് നമ്പർ 76ൽ മൊത്തം വോട്ടുകൾ 1330, അതിൽ 829 എണ്ണമാണു പോൾ ചെയ്തത്. അഞ്ചരയ്ക്കു ശേഷം വോട്ടർമാർ ഇല്ലായിരുന്നു. പോൾ ചെയ്യാത്ത വോട്ടുകൾ ആരുടേത് എന്ന അന്വേഷണത്തിലാണു പാർട്ടികൾ.
പിരായിരി പഞ്ചായത്ത്
തുടക്കം മുതൽ മിക്ക ബൂത്തിലും നല്ല തിരക്കായിരുന്നെങ്കിലും വോട്ടിങ് പതുക്കെയായിരുന്നു. എട്ടോടെ അതു വേഗത്തിലായി. പത്തുമണിക്കു ശരാശരി 21% രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നിന് 32.95% പേർ വോട്ടുചെയ്തു. രാത്രി എട്ടോടെ അത് 70 കടന്നു. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെടാത്ത ബൂത്തുകളിലും വോട്ടിങ് ഇഴഞ്ഞു. രാവിലെ ഏഴിന് ബൂത്തിലെത്തി പത്തായിട്ടും വോട്ടുചെയ്യാൻ കഴിയാത്ത പലരും പരാതി ഉന്നയിച്ചു.മൊത്തം 33 ബൂത്തുകളുള്ള പഞ്ചായത്തിലാണ് 2021ൽ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയത്. ഇവിടത്തെ ഭിന്നത തീർക്കാൻ നേതൃത്വം പ്രത്യേക കരുതൽ എടുത്തതിന്റെയും മുഴുവൻ ഭാരവാഹികൾക്കും തിരഞ്ഞെടുപ്പു പരിശീലനം നൽകിയതിന്റെയും ഫലം വോട്ടിങ്ങിൽ പ്രതിഫലിച്ചതായി നേതാക്കൾ വിലയിരുത്തുന്നു.യുഡിഎഫ് സ്വാധീനം ശക്തമായ വടക്കു കിഴക്കുഭാഗത്തു മുന്നണിയുടെ മുഴുവൻ വോട്ടുകളും നേരത്തേ ചെയ്തുവെന്നു നേതൃത്വം ഉറപ്പാക്കി.
മറ്റു മുന്നണികളിൽ നിന്നുളള പല വോട്ടുകളും ഇത്തവണ രാഹുലിനു ലഭിച്ചതായി അവർ അവകാശപ്പെട്ടു.കൊടുന്തിരപ്പള്ളി മേഖലയിൽ ഉൾപ്പെടെ ഇവിടെ ബിജെപിക്കും ശക്തമായ സ്വാധീനമുണ്ട്. ഇത്തവണ പഞ്ചായത്തിലാകെ അവർ വൻ പ്രവർത്തനം നടത്തി. മുഴുവൻ ബൂത്തുകളിലും പ്രവർത്തകരെ സജീവമാക്കി. പുതിയ വോട്ടർമാരെ ബൂത്തിലെത്തിച്ചതിനാൽ നിർണായക നേട്ടമുണ്ടാകുമെന്നു നേതാക്കൾ പറഞ്ഞു.സംഘടനാതലത്തിൽ ദുർബലമായ സിപിഎം അതു മറികടക്കാൻ നടത്തിയ വൻ പ്രചാരണത്തിന്റെ തുടർച്ചയായി ഭൂരിഭാഗം സ്ഥലങ്ങളിലും മുന്നണി കൗണ്ടറുകൾ പ്രവർത്തിച്ചു. ചിഹ്നം പരിചയപ്പെടുത്താൻ പ്രത്യേക ശ്രമം നടന്നു. യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിനു കിട്ടിയെന്നാണ് അവരുടെ വാദം. പ്രവാസി വോട്ടുകൾ പൊതുവേ കുറഞ്ഞതായി ചില നേതാക്കൾ സൂചിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന് എത്തി മടങ്ങിയവർക്ക്, പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിനു വരാനുള്ള പ്രയാസമാണ് അതിനു കാരണം.
കണ്ണാടി പഞ്ചായത്ത്
സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണാടി പഞ്ചായത്തിൽ കൂടുതൽ വോട്ടുകൾ ഉറപ്പാക്കാൻ കോൺഗ്രസും ബിജെപിയും നടത്തിയ ശ്രമം പ്രകടമായിരുന്നു.മൂന്നു മുന്നണികളുടെയും പ്രവർത്തകർ വോട്ടുറപ്പിക്കാൻ മത്സരിച്ചു രംഗത്തെത്തി. മുൻ തിരഞ്ഞെടുപ്പുകളിൽ കാണാത്ത വിധം വോട്ടർമാരെ എത്തിക്കുന്നതിൽ അവസാനം വരെ അവർ സജീവമായി.പ്രാദേശിക വിഭാഗീയത പറഞ്ഞുതീർത്തെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം നേതാക്കൾ. സ്വതന്ത്ര സ്ഥാനാർഥിക്ക് എൻഡിഎ, യുഡിഎഫ് മുന്നണികളിലെ ചിലരുടെയും വോട്ടുകൾ കിട്ടിയെന്നു സിപിഎം അവകാശപ്പെടുന്നുണ്ട്. ബിജെപി നേതൃത്വം കണ്ണാടിയിലെ പ്രവർത്തകരുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും അവർ എൽഡിഎഫിനെയാണു സഹായിച്ചതെന്നും സിപിഎം നേതാക്കൾ അവകാശപ്പെടുന്നു.
എന്നാൽ, സിപിഎമ്മിന്റെ കോട്ടയിൽ അവരുടെ സ്വതന്ത്ര സ്ഥാനാർഥിയിലും ചിഹ്നത്തിലും അസ്വസ്ഥരായ കുറെപ്പേരുടെ വോട്ട് കിട്ടിയെന്ന് ഉറപ്പിക്കുന്നു യുഡിഎഫും ബിജെപിയും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് അനുകൂലമായ സിപിഎം വോട്ടുകളുടെ എണ്ണം ഇത്തവണ കൂടിയെന്നാണു കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പഞ്ചായത്തിലെ 21 ബൂത്തുകളിൽ കടകുറുശി ഉൾപ്പെടെ അഞ്ചിടത്ത് രാവിലെ തുടങ്ങിയ നീണ്ട ക്യൂ അഞ്ചരയായിട്ടും അവസാനിക്കാത്തതിനാൽ പലരും വോട്ട് ചെയ്തില്ലെന്നു സിപിഎം പരാതിപ്പെട്ടു. വന്നവരിൽ ചിലർ തിരിച്ചുപോയി. യുഡിഎഫ് സ്വാധീനം ശക്തമായ യാക്കര, കിണാശേരി, ഉപ്പുപാടം മേഖലയിൽ വൻ പോളിങ്ങാണു നടന്നത്. പഞ്ചായത്തിലെ കടുന്തുരുത്തി, തിരുനെല്ലായി പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രവർത്തനം.
മാത്തൂർ പഞ്ചായത്ത്
യുഡിഎഫും എൽഡിഎഫും ബലാബലത്തിലുള്ള മാത്തൂരിൽ വാശിക്കും പോരാട്ടത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മറ്റിടങ്ങളെ അപേക്ഷിച്ചു പോളിങ് ശാന്തമായും ഏറെക്കുറെ വേഗത്തിലും പൂർത്തിയായി.പഞ്ചായത്ത് ഭരണം യുഡിഎഫിനാണെങ്കിലും കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ നേരിയ തോതിൽ എൽഡിഎഫിനാണു ലീഡ്. ഇടക്കാലത്തു സംഘപരിവാർ ചിലയിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചു. ആകെ 22 ബൂത്തുകളിൽ 12 എണ്ണത്തിൽ യുഡിഎഫിനു ശക്തമായ സ്വാധീനം വ്യക്തമാണ്.ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് 15 ആയി വർധിക്കുമെന്നു കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. സിപിഎമ്മിലെ പടലപ്പിണക്കത്തിൽ ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും അസ്വാരസ്യം നിലനിൽക്കുന്നതിനാൽ അവസാനമണിക്കൂർവരെ നേതൃത്വം ജാഗ്രതയിലായിരുന്നു.ആനിക്കോട് കേന്ദ്രമാക്കിയുള്ള ബിജെപിയുടെ പ്രവർത്തനം ഉപതിരഞ്ഞെടുപ്പു ഫലത്തിൽ തെളിയുമെന്നാണ് എൻഡിഎ നേതൃത്വം അവകാശപ്പെടുന്നത്. മുഴുവൻ ബൂത്തുകൾക്കു സമീപവും മുന്നണി കൗണ്ടറുകൾ പ്രവർത്തിച്ചു.
കൽപാത്തിയിൽ പോളിങ് ഉയർന്നില്ല
പാലക്കാട് ∙ കൽപാത്തി രഥോത്സവത്തെത്തുടർന്നാണു പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നവംബർ 13ൽ നിന്ന് 20ലേക്കു മാറ്റിയതെങ്കിലും അതിന്റെ ഗുണം വോട്ടെടുപ്പിൽ പ്രതിഫലിച്ചോ എന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. വോട്ടിങ് ശതമാനം കുറഞ്ഞെന്നാണു പ്രാഥമിക വിലയിരുത്തൽ.കൽപാത്തി എയുപി സ്കൂളിലെ ബൂത്ത് ഒന്നിൽ 841 വോട്ടർമാർ ഉള്ളിടത്ത് 586 വോട്ട് രേഖപ്പെടുത്തിയെന്നാണു പ്രാഥമിക കണക്ക്. രണ്ടാം നമ്പർ ബൂത്തിൽ 1022 വോട്ടർമാരിൽ 678 വോട്ട് രേഖപ്പെടുത്തിയെന്നാണു വിവരം. മൂന്നിൽ 1196ൽ 765 ഉം നാലാം ബൂത്തിൽ 955 പേരിൽ 546 വോട്ടും രേഖപ്പെടുത്തിയെന്നാണു പ്രാഥമിക കണക്ക്.ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും വോട്ടിങ് ശതമാനം കാര്യമായി ഉയരില്ലെന്നാണു വിലയിരുത്തൽ.കൽപാത്തി പരിസരത്തെ ബൂത്തുകളിലും വോട്ടിങ് ശതമാനം ഉയർന്നിട്ടില്ല.