മെഡിക്കൽ ക്യാംപ്:ആലത്തൂർ∙ തോണിപ്പാടം ഫൈറ്റർ ബോയ്സ് ക്ലബ്, ക്രസന്റ് ആശുപത്രി എന്നിവ 24ന് 9 മുതൽ കുണ്ടുകാട് അങ്കണവാടി, വായനശാല എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 9747634598. പരിശീലനം ആലത്തൂർ∙ ആലത്തൂർ–ചിറ്റൂർ താലൂക്ക് എൻഎസ്എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും തൊഴിലധിഷ്ഠിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ ക്യാംപ്:  ആലത്തൂർ∙ തോണിപ്പാടം ഫൈറ്റർ ബോയ്സ് ക്ലബ്, ക്രസന്റ് ആശുപത്രി എന്നിവ 24ന് 9 മുതൽ കുണ്ടുകാട് അങ്കണവാടി, വായനശാല എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.  9747634598.

പരിശീലനം
ആലത്തൂർ∙ ആലത്തൂർ–ചിറ്റൂർ താലൂക്ക് എൻഎസ്എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും തൊഴിലധിഷ്ഠിത പരിശീലന പരിപാടി 25 മുതൽ 29 വരെ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. സോപ്പ്, ഫിനോയിൽ, നെറ്റിപ്പട്ടം എന്നിവയുടെ നിർമാണം, ഫാബ്രിക്, മ്യൂറൽ പെയ്ന്റിങ് എന്നിവയിലാണു പരിശീലനം.

ADVERTISEMENT

റാങ്ക് പട്ടിക റദ്ദാക്കി
പാലക്കാട് ∙ ജില്ലയിൽ വിവിധ വകുപ്പുകളിൽ (ഒന്ന് എൻസിഎ വിജ്ഞാപനം- ഒബിസി) കാറ്റഗറി നമ്പർ 555/2022 തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജൂൺ 19ന് പ്രാബല്യത്തിൽ വന്ന 687/2024/ഡിഒപി നമ്പർ റാങ്ക് പട്ടിക 2024 ജൂലൈ 25 പ്രാബല്യത്തിൽ റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

കുടിശിക അടയ്ക്കാം
പാലക്കാട് ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വെയറും മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്‌വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമ വിഹിതം കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് കുടിശിക നാലു തവണകളിലായി അടയ്ക്കാം.

ADVERTISEMENT

മിൽമ ഡയറി സന്ദർശിക്കാൻ അവസരം
പാലക്കാട് ∙ ദേശീയ ക്ഷീരദിനത്തോട് അനുബന്ധിച്ചു 24, 25, 26 തീയതികളിൽ കല്ലേപ്പുള്ളിയിലുള്ള മിൽമ ഡയറി സന്ദർശിക്കാൻ അവസരം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഇതോടനുബന്ധിച്ചു പ്രത്യേകം ഒരുക്കിയിട്ടുള്ള വിപണന കൗണ്ടറിൽ നിന്നു മിൽമ ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നു സീനിയർ മാനേജർ അറിയിച്ചു.

വനിതാ കമ്മിഷൻ അദാലത്ത് ഇന്ന്
പാലക്കാട് ∙ കേരള വനിതാ കമ്മിഷൻ പാലക്കാട് ജില്ലാ മെഗാ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ ഗെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.

ADVERTISEMENT

അണ്ടർ 15 റെസ്‌ലിങ് ചാംപ്യൻഷിപ് നാളെ 
മണ്ണാർക്കാട്∙ പാലക്കാട്‌ ജില്ലാ റെസ്‌ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 15 റെസ്‌ലിങ് ചാംപ്യൻഷിപ് നാളെ  മണ്ണാർക്കാട് എംഇഎസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ഫ്രീ സ്റ്റൈൽ, ഗ്രീക്കോ -റോമൻ വിമൻ റെസ്‌ലിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവർ എംഇഎസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 8 മണിക്ക് ശരീരഭാരം നിർണയിക്കാനായി എത്തണം. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, എന്നിവ കൊണ്ടുവരണം. 2011വർഷത്തിൽ ജനിച്ചവർക്ക് മെഡിക്കൽ, പാരന്റൽ സർട്ടിഫിക്കറ്റ് സഹിതം മത്സരത്തിൽ പങ്കെടുക്കാം.  9947818884, 9447526226.

നേത്രചികിത്സാ ക്യാംപ് നാളെ 
ചെർപ്പുളശ്ശേരി ∙ നഗരസഭയുടെയും ലയൺസ് ക്ലബ് ചെർപ്പുളശ്ശേരി റിനൈസൻസിന്റെയും നേതൃത്വത്തിൽ നഗരസഭയെ തിമിരവിമുക്ത മുനിസിപ്പാലിറ്റിയാക്കി മാറ്റുക എന്ന പരിപാടിയുടെ ഭാഗമായി മൂന്നാമത് നേത്രപരിശോധന ക്യാംപ് നാളെ രാവിലെ 9 മുതൽ എലിയപ്പറ്റ സൗത്ത് എഎംഎൽപി സ്കൂളിൽ നടക്കും. നഗരസഭാംഗം ആയിഷ പാലത്തിങ്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യും. ഫോൺ:  9447329243.