ഇന്റർസോൺ ഷൂട്ടിങ്: ആലത്തൂർ എസ്എൻ കോളജ് ജേതാക്കൾ
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ നടന്ന പ്രഥമ ഇന്റർസോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആലത്തൂർ എസ്എൻ കോളജിനു കിരീടം. 13 പോയിന്റോടെയാണു നേട്ടം. കോഴിക്കോട് ലോ കോളജ് (10 പോയിന്റ്) രണ്ടാം സ്ഥാനം നേടി. പാലക്കാട് ഗവ.വിക്ടോറിയ കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവർ (4 പോയിന്റ്) മൂന്നാം സ്ഥാനം

പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ നടന്ന പ്രഥമ ഇന്റർസോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആലത്തൂർ എസ്എൻ കോളജിനു കിരീടം. 13 പോയിന്റോടെയാണു നേട്ടം. കോഴിക്കോട് ലോ കോളജ് (10 പോയിന്റ്) രണ്ടാം സ്ഥാനം നേടി. പാലക്കാട് ഗവ.വിക്ടോറിയ കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവർ (4 പോയിന്റ്) മൂന്നാം സ്ഥാനം പങ്കിട്ടു.
ആലത്തൂർ എസ്എൻ കോളജിന്റെ നേതൃത്വത്തിൽ പാലക്കാട് റൈഫിൾ ക്ലബ്ബിന്റെ സഹകരണത്തോടെ പാലക്കാട് ഷൂട്ടിങ് റേഞ്ചിലായിരുന്നു മത്സരം. കോളജ് തലത്തിൽ ആദ്യമായാണ് ഇന്റർസോൺ ഷൂട്ടിങ് ചാംപ്യൻഷിപ് നടക്കുന്നത്. സർവകലാശാലയ്ക്കു കീഴിലെ 12 കോളജുകളിൽ നിന്നായി 30 താരങ്ങൾ പങ്കെടുത്തു. സിൻഡിക്കറ്റ് അംഗം റിച്ചാർഡ് സക്കറിയ ഉദ്ഘാടനം ചെയ്തു.
ആലത്തൂർ എസ്എൻ കോളജ് പ്രിൻസിപ്പൽ പ്രവീണ വിജയൻ അധ്യക്ഷയായി. സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഡോ.സി.വിപിൻദാസ്, കൺവീനർ അസി.പ്രഫ.ഡോ.മായ, എസ്എൻ കോളജ് ഫിസിക്കൽ എജ്യുക്കേഷൻ മേധാവി കെ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു. വിജയികൾ: എയർ റൈഫിൾ 10 മീറ്റർ പുരുഷ വിഭാഗം: ഏബൽ ഏബ്രഹാം സുനീഷ് (ലോ കോളജ് കോഴിക്കോട്), വി.എ.ശിവ (സെന്റ് തോമസ് തൃശൂർ).
എയർ പിസ്റ്റൾ 10 മീ. പുരുഷ വിഭാഗം: പി.എസ്.പ്രശോഭ് (എസ്എൻ കോളജ് ആലത്തൂർ), എ.വി.വൈഷ്ണവ് (ഗവ.വിക്ടോറിയ കോളജ് പാലക്കാട്). 50 മീ. 3.പൊസിഷൻ: ഏബൽ ഏബ്രഹാം സുനീഷ് (ലോ കോളജ് കോഴിക്കോട്), പി.ശുശ്രുത് സുജിത്ത് (ഹോളി ക്രോസ് കോളജ് കോഴിക്കോട്). 25 മീ.റാപ്പിഡ് ഫയർ: കെവിൻ ഷാജു (എസ്എൻ കോളജ് ആലത്തൂർ), പി.എസ്.പ്രശോഭ് (എസ്എൻ കോളജ് ആലത്തൂർ). വനിതാ വിഭാഗം: എയർ റൈഫിൾ 10 മീ. കെ.ചിഞ്ചു (സെന്റ് തോമസ് തൃശൂർ), ഇ.എസ്.മാധവി (ഗവ.വിക്ടോറിയ കോളജ് പാലക്കാട്). എയർ പിസ്റ്റൾ: വി.ദേവസേന (സെന്റ് തോമസ് തൃശൂർ), കെ.ജിൻഷ ഫെബിൻ (അമൽ കോളജ് നിലമ്പൂർ).