പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി ഇന്നലെ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രം. നഗരസഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി ഭരണം പെ‍ാളിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നതായി നേരത്തേ മുതൽ ഒരു വിഭാഗത്തിനു പരാതിയുണ്ട്. ഭരണസമിതി പാർട്ടിയെ അവഗണിക്കുന്നതായി ഔദ്യേ‍ാഗിക നേതൃത്വവും കുറ്റപ്പെടുത്തുന്നു.

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി ഇന്നലെ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രം. നഗരസഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി ഭരണം പെ‍ാളിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നതായി നേരത്തേ മുതൽ ഒരു വിഭാഗത്തിനു പരാതിയുണ്ട്. ഭരണസമിതി പാർട്ടിയെ അവഗണിക്കുന്നതായി ഔദ്യേ‍ാഗിക നേതൃത്വവും കുറ്റപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി ഇന്നലെ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രം. നഗരസഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി ഭരണം പെ‍ാളിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നതായി നേരത്തേ മുതൽ ഒരു വിഭാഗത്തിനു പരാതിയുണ്ട്. ഭരണസമിതി പാർട്ടിയെ അവഗണിക്കുന്നതായി ഔദ്യേ‍ാഗിക നേതൃത്വവും കുറ്റപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി ഇന്നലെ പാലക്കാട് ബിജെപിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രം. നഗരസഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി ഭരണം പെ‍ാളിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നതായി നേരത്തേ മുതൽ ഒരു വിഭാഗത്തിനു പരാതിയുണ്ട്. ഭരണസമിതി പാർട്ടിയെ  അവഗണിക്കുന്നതായി ഔദ്യേ‍ാഗിക നേതൃത്വവും കുറ്റപ്പെടുത്തുന്നു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയെത്തുടർന്നു ബിജെപിയിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ തിരഞ്ഞെടുപ്പു വിജയം ആഘോഷിച്ചെത്തിയ യുഡിഎഫ് കൗൺസിലർമാർ ബിജെപി സംസ്ഥാന സമിതി അംഗം കൂടിയായ നഗരസഭാധ്യക്ഷ പ്രമീള ശശിധരനു ജിലേബി നൽകിയപ്പോൾ.

സ്ഥാനാർഥിയെക്കുറിച്ച് ആലോചന നടക്കുമ്പോൾത്തന്നെ, സ്ഥിരം മുഖങ്ങളെ ഒഴിവാക്കി കരുത്തുള്ളവരെ മത്സരിപ്പിച്ചാൽ പാലക്കാട് പിടിക്കാമെന്നായിരുന്നു ശേ‍ാഭാ സുരേന്ദ്രൻ പക്ഷത്തിന്റെ ഉറച്ച നിലപാട്. നാടിന്റെ വികാരം മാനിക്കാതെ തീരുമാനം നടപ്പാക്കുന്നുവെന്നു പരാതിപ്പെട്ട് തിരഞ്ഞെടുപ്പ് പ്രഭാരിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.രഘുനാഥും ശേ‍ാഭാപക്ഷവും ഉടക്കിയിരുന്നു. ആർഎസ്എസ് പൂർണമായി രംഗത്തിറങ്ങുകയും പാർട്ടി വൻസന്നാഹത്തേ‍ാടെ ശക്തമായി പ്രവർത്തിക്കുകയും ചെയ്തിട്ടും നാണംകെട്ട സാഹചര്യം ഉണ്ടായതിനു പ്രധാന കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണെന്നു ശേ‍ാഭാപക്ഷം ഉറച്ചു വിശ്വസിക്കുന്നു. 

ADVERTISEMENT

സ്ഥാനാർഥിയെ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനു മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വന്നതു ജില്ലാ നേതൃത്വം ഔദ്യേ‍ാഗിക പക്ഷത്തെ മാത്രമാണ് അറിയിച്ചതെന്ന് ആരോപണമുയരുകയും ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ശേ‍ാഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടു ചിലർ നേതൃത്വത്തിനു കത്തയച്ചു. അല്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് മത്സരിക്കട്ടെ എന്നായിരുന്നു ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ശേ‍ാഭയെ പിന്തുണച്ചു. സർവേയിലും അവർക്കു മുൻഗണന ലഭിച്ചതായി ഒരു വിഭാഗം പറയുന്നു.

സി. കൃഷ്ണകുമാർ സ്ഥാനാർഥിയായ ശേഷം ആർഎസ്എസിന്റെ ഏകേ‍ാപനത്തിലാണ് മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങിയത്. എന്നാൽ, പാർട്ടി പ്രതീക്ഷിച്ച വേ‍ാട്ടിന് അടുത്തു പേ‍ാലും എത്താഞ്ഞതു പ്രവർത്തകരിൽ കടുത്ത അമർഷവും നിരാശയുമുണ്ടാക്കി. അതിനാൽ തിരിച്ചടി ആരുടെയെങ്കിലും തലയിൽ വച്ചു തടിയൂരാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നാണ് ആരേ‍ാപണം. 

നഗരസഭയുടെ വീഴ്ചയാണു വേ‍ാട്ട് കുറയാനും തേ‍ാൽക്കാനും കാരണമെന്നു പരാതി നൽകിയതായി കോഴിക്കോട്ടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ് ഒരു ചാനലിനേ‍ാടു പറഞ്ഞുവെന്ന സൂചന ലഭിച്ചതേ‍ാടെയാണ് പാർട്ടി നേതൃത്വത്തിനെതിരെ പടയിളക്കം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യേ‍ാഗിക വിലയിരുത്തൽ അടുത്ത ദിവസം നടത്തും.

കെ.സുരേന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.ശിവരാജൻ 
 പി.രഘുനാഥ് രാജിവയ്ക്കണം:  പാലക്കാട് ∙ നിയമസഭയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥിനു പാലക്കാട് നഗരസഭയുടെ നാലതിർത്തികൾ അറിയുമോ എന്നു ദേശീയ സമിതി അംഗം എൻ.ശിവരാജൻ ചോദിച്ചു. രഘുനാഥ് അദ്ദേഹത്തിന്റെ ബൂത്തിലെ കാര്യം നോക്കിയാൽ മതി. പാലക്കാട്ടെ ബിജെപി കൗൺസിലർമാരെ ചീത്ത വിളിക്കാൻ വരേണ്ട. ഏൽപിച്ച ജോലി നിർവഹിക്കാനായില്ലെങ്കിൽ രാജിവയ്ക്കട്ടെ.  

ADVERTISEMENT

തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രാജിവയ്ക്കേണ്ട. അദ്ദേഹം മുന്നി‍ൽ നിന്നു നയിച്ചതു കൊണ്ടാണ് ഇത്രയെങ്കിലും വോട്ടു കിട്ടിയത്. നഗരസഭയിലെ ഭരണ, പ്രതിപക്ഷങ്ങളെ ഒരുമിച്ചു കൊണ്ടുപോയി വികസനം സാധ്യമാക്കാൻ അധ്യക്ഷ പ്രമീളാ ശശിധരനു സാധിച്ചിട്ടുണ്ട്. സി.കൃഷ്ണകുമാർ തന്നെ പഠിപ്പിക്കാൻ വരേണ്ട. തോറ്റു കഴിഞ്ഞാൽ ആരെയും പഴിചാരാം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് 40,000 അടിസ്ഥാന വോട്ടാണ് ഉള്ളത്.   ബിജെപിക്കാർ വോട്ടു മറിച്ചിട്ടില്ലെന്നും ശിവരാജൻ പറഞ്ഞു.

തുടർഭരണം മുതൽ വിഭാഗീയത
പാലക്കാട് ∙ ബിജെപി തുടർഭരണത്തിലേറിയ അന്നു മുതൽ പാലക്കാട് നഗരസഭാ ഭരണസമിതിയിൽ വിഭാഗീയത ശക്തമാണ്. ഒരു നഗരസഭാംഗത്തിന്റെ നേതൃത്വത്തിലാണ് അന്നത്തെ ഭരണനേതൃത്വത്തെ നിയന്ത്രിച്ചിരുന്നതെന്നു പരാതിയുണ്ടായിരുന്നു. കൗൺസിൽ യോഗം വിളിക്കാൻ പോലും അദ്ദേഹത്തിന്റെ അനുമതി വേണമെന്ന സ്ഥിതിയായിരുന്നു. ഇഷ്ട അജൻഡകൾ പാസാക്കുക, മറ്റുള്ളതു പിടിച്ചുവയ്ക്കുക തുടങ്ങിയ ആരോപണങ്ങളും ഉയർന്നു.

പ്രതിസന്ധി അതിരൂക്ഷമായി കുടുംബശ്രീ യൂണിറ്റുകളും ഭൂരിഭാഗം നഗരസഭാംഗങ്ങളും എതിരായപ്പോഴാണു പാർട്ടി നേതൃത്വം ഇടപെട്ടത്. തുടർന്ന് നഗരസഭാധ്യക്ഷയെ മാറ്റി. ആരോപണ വിധേയനായ അംഗത്തിന്റെ ഇടപെടലിൽ ഇപ്പോഴും പാർട്ടിക്കകത്തെ അതൃപ്തി പരസ്യമാണ്. നഗരസഭാധ്യക്ഷയായിരുന്ന പ്രിയ അജയനെ തൽസ്ഥാനത്തു നിന്നു മാറ്റിയതിൽ ആ മേഖലയിലെ പ്രമുഖ വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. അതു പരിഹരിക്കപ്പെട്ടില്ല.

രാജി തടയാൻ ‘രക്ഷാപ്രവർത്തനം’
പാലക്കാട് ∙ ബിജെപിയിലെ പൊട്ടിത്തെറി നഗരസഭാംഗങ്ങളുടെ രാജിയിലേക്കു പോകുന്നതു തടയാൻ സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര രക്ഷാപ്രവർത്തനം. ഒരു സംസ്ഥാന ജനറൽ സെക്രട്ടറി നഗരസഭയിലെ മുതിർന്ന നേതാക്കളെയും അംഗങ്ങളുടെയും ഫോണിൽ വിളിച്ച്, കൂടുതൽ പരസ്യ പ്രതികരണത്തിനു മുതിരരുതെന്ന് അഭ്യർഥിച്ചു. കൗൺസിലർമാർക്കെതിരെ നടപടിയെന്നതു മാധ്യമ പ്രചാരണം മാത്രമെന്നും അത്തരത്തിൽ ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി.  ബിജെപിയിലെ ഭൂരിപക്ഷം കൗൺസിലർമാരും കടുത്ത അമർഷത്തിലായതോടെയാണ് നേതൃത്വം അയഞ്ഞത്. സി.കൃഷ്ണകുമാർ വിസമ്മതിച്ചെന്നും നിർബന്ധിച്ചാണ്  മത്സരിപ്പിച്ചതെന്നുമുള്ള സംസ്ഥാന അധ്യക്ഷന്റെ വാദം മറുപക്ഷം തള്ളുന്നു. 

ADVERTISEMENT

മത്സരിച്ചത് പാർട്ടി പറഞ്ഞിട്ടെന്ന് സി.കൃഷ്ണകുമാർ
പാലക്കാട് ∙ സ്ഥാനാർഥി നിർണയത്തിലും തിരഞ്ഞെടുപ്പു തന്ത്രങ്ങളിലും പാളിച്ചയുണ്ടേ‍ാ, അതെങ്ങനെ, എന്തുകെ‍‌ാണ്ട് എന്നിവയെ‍ാക്കെ പരിശേ‍ാധിക്കേണ്ടത് നേതൃത്വമാണെന്നു ബിജെപി സ്ഥാനാർഥിയായിരുന്ന സി.കൃഷ്ണകുമാർ പറഞ്ഞു.വിശദപരിശേ‍ാധന താമസിയാതെ നടത്തും. നഗരസഭയിലും പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ പാളിച്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും.

പ്രസ്താവനകളും ആരേ‍ാപണങ്ങളും കുറ്റപ്പെടുത്തലുകളുമല്ല, സംഘടനയാണു പ്രധാനം. ഇത്തരം സന്ദർഭങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്. നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെയും ദേശീയ സമിതി അംഗം എൻ.ശിവരാജന്റെയും ആരേ‍ാപണങ്ങളും വിമർശനങ്ങളും ശ്രദ്ധയിൽപെടുത്തിയപ്പോൾ, കൂടുതൽ പറയാനില്ല എന്നായിരുന്നു പ്രതികരണം. 

തന്റെ സ്വത്തിനെക്കുറിച്ചുള്ള വിവരം തിരഞ്ഞെടുപ്പു കമ്മിഷനു രേഖാമൂലം നൽകിയിട്ടുണ്ട്. എല്ലാം നേതൃത്വം പരിശേ‍ാധിക്കട്ടെ. സംഘടന പറഞ്ഞാൽ സ്ഥാനം ഒഴിയാനും തയാറാണ്. സ്ഥാനാർഥിത്വം  ചേ‍ാദിച്ചു വാങ്ങിയതല്ല. പാർട്ടി പറഞ്ഞിട്ടാണു മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വേ‍ാട്ടു കറയുന്നതിനും തേ‍ാൽക്കുന്നതിനും പല രാഷ്ട്രീയകാരണങ്ങളുമുണ്ടാകും. തിരഞ്ഞെടുപ്പിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചു. തിരിച്ചടിയുടെ ഉത്തരവരാദിത്തം തനിക്കുമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

കൃഷ്ണകുമാറല്ലാതെ വേറെസ്ഥാനാർഥിയില്ലേ: ജനം ചോദിച്ചെന്നു നഗരസഭാധ്യക്ഷ 
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിനിർണയം പാളിയെന്നും ഇതാണു തോൽവിക്കു കാരണമെന്നും നഗരസഭയുടെ അധ്യക്ഷ പ്രമീളാ ശശിധരൻ വിമർശിച്ചു. സ്ഥാനാർഥിക്കായി വോട്ടു ചോദിക്കാനേ കഴിയൂ. വോട്ടു തരേണ്ടതു ജനമാണ്. തോൽവിക്കു കാരണം നഗരസഭാ ഭരണത്തിലെ പോരായ്മയല്ല.  

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ, ‘നിങ്ങൾക്കു കൃഷ്ണകുമാറല്ലാതെ വേറെ സ്ഥാനാർഥിയില്ലേ’ എന്നു വോട്ടർമാർ ചോദിച്ചിരുന്നു. ഇക്കാര്യം ഇത്തവണ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതാണ്. ഇതേ അവസ്ഥയിൽ സി.കൃഷ്ണകുമാറിന് വോട്ടു ചോദിക്കാൻ പ്രശ്നമുണ്ടെന്നും അറിയിച്ചിരുന്നു. അതു പരിഗണിച്ചില്ല. ജനാഭിപ്രായം മാനിക്കേണ്ടതായിരുന്നു. സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം താനടക്കമുള്ള 28 ബിജെപി കൗൺസിലർമാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടുണ്ട്.

സ്ഥാനാർഥിയുടെ ബൂത്തിലടക്കം വോട്ടു കുറഞ്ഞത് എന്തുകൊണ്ടെന്ന് അന്വേഷിക്കട്ടെ. ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു നഗരസഭയിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഭരണത്തിൽ പാളിച്ച ഉണ്ടെന്നാണു പരാതിയെങ്കിൽ അതിനു  പാർട്ടി നേതൃത്വവും ഉത്തരവാദിയാണ്. വ്യാപാരികളിൽ നിന്നുള്ള ഹരിതകർമസേനാ യൂസർ ഫീ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. അതു കുറയ്ക്കാനാകില്ല. ഇക്കാര്യം വ്യാപാരികളെ ബോധ്യപ്പെടുത്തിയിരുന്നു. 

English Summary:

The recent by-election loss in Palakkad has ignited a firestorm within the BJP, bringing long-simmering factional disputes to the forefront. Accusations of deliberate sabotage and a strained relationship between the party leadership and elected representatives are fueling the turmoil.