റേഷൻ കാർഡ്മസ്റ്ററിങ്:പട്ടാമ്പി ∙ താലൂക്കിൽ ഇതുവരെയും റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി ഇന്നു മുതൽ 30 വരെ താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10.30 മുതൽ 4.30 വരെ ഐറിസ് സ്കാനർ/ ഫെയ്സ് ആപ്പ് എന്നിവ ഉപയോഗിച്ചു മസ്റ്ററിങ് നടത്താം. കൈവിരലുകൾ ഉപയോഗിച്ചു മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേഷൻ കാർഡ് മസ്റ്ററിങ്
പട്ടാമ്പി ∙ താലൂക്കിൽ ഇതുവരെയും റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി ഇന്നു മുതൽ 30 വരെ താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10.30 മുതൽ 4.30 വരെ ഐറിസ് സ്കാനർ/ ഫെയ്സ് ആപ്പ് എന്നിവ ഉപയോഗിച്ചു മസ്റ്ററിങ് നടത്താം. കൈവിരലുകൾ ഉപയോഗിച്ചു മസ്റ്ററിങ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡിൽ റജിസ്റ്റർ ചെയ്ത മെ‍ാബൈൽ നമ്പർ എന്നിവ കൈവശം വയ്ക്കണമെന്നും അറിയിച്ചു. പിഎച്ച്എച്ച്/ എഎവൈ കാർഡിൽ ഉൾപ്പെട്ട മരിച്ച വ്യക്തികളുടെ പേരുകൾ നീക്കം ചെയ്യാൻ അക്ഷയ വഴി അപേക്ഷ നൽകണമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

ബേസ് ബോൾ 
കൊടുവായൂർ ∙ ജില്ലാ സീനീയർ ബേസ് ബോൾ ചാംപ്യൻഷിപ് 30നും ഡിസംബർ ഒന്നിനുമായി കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. www.baseballkerala.com എന്ന വെബ് സൈറ്റിലൂടെ 27നു മുൻപായി റജിസ്റ്റർ ചെയ്യുന്ന കായിക താരങ്ങൾ അടങ്ങുന്ന ടീമുകൾക്കു പങ്കെടുക്കാം. ഫോൺ: 8111818432.

ADVERTISEMENT

തൊഴൂക്കര ദേശവിളക്ക് 30ന് 
കുമരനല്ലൂർ ∙ തലക്കശ്ശേരി തൊഴൂക്കര ദേശവിളക്ക് 30ന് ആഘോഷിക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് തലക്കശ്ശേരി മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പട്ടിശ്ശേരി മങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്കു സംഘമാണ് നേതൃത്വം നൽകുന്നത്. പ്രസാദ ഊട്ടും ഉണ്ടാകും.

കേരളോത്സവം സംഘാടക സമിതി രൂപീകരണം
മങ്കര ∙ പഞ്ചായത്തിലെ കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം ഇന്നു 3നു പഞ്ചായത്ത് ഹാളിൽ നടക്കും. ക്ലബ് ഭാരവാഹികൾ പങ്കെടുക്കണം.

ADVERTISEMENT

അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി കുറുവട്ടൂർ സൗത്ത് എഎൽപി സ്കൂളിൽ എഎൽപിഎസ്ടി തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 28നു രാവിലെ 10.30നു ചെർപ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ.
വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അധ്യയന വർഷത്തേക്കു ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ വിഭാഗം എച്ച്എസ്ടി ഇംഗ്ലിഷ് തസ്‌തികയിൽ ഒഴിവുണ്ട്. നാളെ രാവിലെ 11.30നു കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം സ്‌കൂളിൽ എത്തണം. ഫോൺ: 9400903386.

കൊഴിഞ്ഞാമ്പാറ ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനായി പട്ടിക തയാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവർ കോളജ് വെബ്സൈറ്റിൽ നിന്നു (www.gasck.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 2നു മുൻപ് കോളജിൽ എത്തിക്കണം. 04923-272883, 91889 00190.