കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു
പാലക്കാട് ∙ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വത്തിലെ കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലൻ (59) ചരിഞ്ഞു. പാദരോഗവും അണുബാധയും കാരണം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ആനയുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് ഇന്നു രാവിലെ 8നു വാളയാറിലേക്കു കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ
പാലക്കാട് ∙ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വത്തിലെ കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലൻ (59) ചരിഞ്ഞു. പാദരോഗവും അണുബാധയും കാരണം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ആനയുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് ഇന്നു രാവിലെ 8നു വാളയാറിലേക്കു കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ
പാലക്കാട് ∙ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വത്തിലെ കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലൻ (59) ചരിഞ്ഞു. പാദരോഗവും അണുബാധയും കാരണം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ആനയുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് ഇന്നു രാവിലെ 8നു വാളയാറിലേക്കു കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ
പാലക്കാട് ∙ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വത്തിലെ കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലൻ (59) ചരിഞ്ഞു. പാദരോഗവും അണുബാധയും കാരണം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ആനയുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് ഇന്നു രാവിലെ 8നു വാളയാറിലേക്കു കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ സംസ്കരിക്കും. മലമ്പുഴ അകമലവാരം വനമേഖലയിൽ നിന്നു പതിറ്റാണ്ടുകൾക്കു മുൻപു കിട്ടിയ രണ്ടു കൊമ്പന്മാരിൽ ഒന്നാണു കല്ലേക്കുളങ്ങര രാജഗോപാലൻ. ഇതോടൊപ്പം കിട്ടിയ കല്ലേക്കുളങ്ങര രാജശേഖരൻ എന്ന കൊമ്പൻ 2012ൽ ചരിഞ്ഞിരുന്നു.
കല്ലേക്കുളങ്ങര ചേന്ദമംഗലം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു തിടമ്പേറ്റിയുള്ള ആനയോട്ടത്തിലെ പതിവുകാരനാണു രാജഗോപാലൻ. കഴിഞ്ഞ ശിവരാത്രി ഉത്സവത്തിലും തിടമ്പേറ്റി. മേയ് 5നു കല്ലേക്കുളങ്ങര മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാ ഉത്സവത്തിലാണ് അവസാനമായി എഴുന്നള്ളിച്ചത്. സെപ്റ്റംബർ 30നു മദപ്പാടു കഴിഞ്ഞതോടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഒക്ടോബർ 3 മുതൽ ചികിത്സയിലായിരുന്നു.
തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളത്തിലും തൃപ്പൂണിത്തുറ പൂർണത്രയീശ്വര ക്ഷേത്രത്തിലെ വൃശ്ചികോത്സവ എഴുന്നള്ളത്തിലും പാലക്കാട്ടെ മിക്ക ഉത്സവങ്ങളിലും പതിവുകാരനാണ്. കോയമ്പത്തൂർ സിദ്ധാപുത്തൂർ അയ്യപ്പ ക്ഷേത്രത്തിലെ എഴുന്നള്ളത്തിലും മുൻപു സ്ഥിരമായി പങ്കെടുത്തിരുന്ന കൽപാത്തി രഥോത്സവത്തിൽ ദേവരഥം തള്ളാനും ഏറെനാൾ രാജഗോപാലൻ ഉണ്ടായിരുന്നു.
മലമ്പുഴ മലനിരകളിൽ നിന്നെത്തി കണ്ണിലുണ്ണിയായി
രേഖകളിൽ 59 ആണെങ്കിലും അതിനെക്കാളൊക്കെ പ്രായമുണ്ട് രാജഗോപാലന് എന്നാണു നാട്ടുകാരുടെ പക്ഷം. മലമ്പുഴ അകമലവാരം വനമേഖലയിലെ വാരിക്കുഴിയിൽ നിന്നാണു പാലക്കാട്ടുശ്ശേരി രാജവംശത്തിനു കല്ലേക്കുളങ്ങര രാജഗോപാലനെയും കല്ലേക്കുളങ്ങര രാജശേഖരനെയും കിട്ടുന്നത്. ആ ആനക്കുട്ടികൾ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിലെത്തി.
രാജശേഖരൻ ഗജരാജൻ തന്നെയായിരുന്നു. അത്രയ്ക്കുണ്ട് എടുപ്പും നടപ്പും. ഉത്സവങ്ങൾക്കെല്ലാം പ്രിയങ്കരൻ. കൽപാത്തി തേരുരുളുന്ന വഴികളെല്ലാം മനഃപാഠമാണ്. തേരു തള്ളിക്കൊടുക്കേണ്ട രീതിയും നന്നായി അറിയാം. 2012 ഒക്ടോബർ 31ന് കല്ലേക്കുളങ്ങര രാജശേഖരൻ പോയി. അതുവരെ ഒപ്പം ഉണ്ടായിരുന്ന, പ്രായം കൊണ്ട് അനുജനായിരുന്ന രാജശേഖരൻ പോയപ്പോൾ രാജഗോപാലൻ ഏറെ നാൾ വിഷമത്തിലായിരുന്നു. രാജഗോപാലൻ തനിച്ചായെങ്കിലും എന്നും നാട്ടുകാരും ക്ഷേത്രക്കാരും ഒപ്പമുണ്ടായിരുന്നു.
അന്നു രാജശേഖരന്റെ പാപ്പാൻമാരായിരുന്ന റെയിൽവേ കോളനി സ്വദേശി മണിയെയും രണ്ടാം പാപ്പാൻ കൃഷ്ണനെയും ദേവസ്വം വിട്ടില്ല. അവർ രാജഗോപാലന്റെ പാപ്പാന്മാർ കൂടിയായി. അയ്യപ്പനാണു രാജഗോപാലന്റെ ഒന്നാം പാപ്പാൻ, കണ്ണാടി സ്വദേശി നാരായണനാണു രണ്ടാം പാപ്പാൻ. ഈ നാലു പാപ്പാൻമാരും രാജഗോപാലനെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചിരുന്നെന്നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.മണികണ്ഠൻ, മാനേജർ പി.മോഹനസുന്ദരം, ഓർമവച്ച നാൾ മുതൽ രാജഗോപാലനെ കാണുന്ന ദേവസ്വം ക്ലാർക്ക് ദേവയാനി , ആനയോടൊപ്പം എപ്പോഴും ഉണ്ടാകുന്ന വടക്കന്തറ സ്വദേശി ആർ.ബാലൻ എന്നിവർ ഓർക്കുന്നു.
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ആർ.വേണുഗോപാൽ, ജൂനിയർ സൂപ്രണ്ട് ഗിരീഷ്കുമാർ, വനം വകുപ്പ് അധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വിയോഗവാർത്ത അറിഞ്ഞു ദൂരദേശങ്ങളിൽ നിന്നു പോലും ആന പ്രേമികൾ എത്തിയിരുന്നു. തൃശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർ പി.ബി.ഗിരിദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ശാന്തമായി മടക്കം
കല്ലേക്കുളങ്ങര ∙ നട തുറന്നിട്ടില്ല. കല്ലേക്കുളങ്ങര രാജഗോപാലൻ ആ മണ്ണിൽ തല ചായ്ച്ച് ശാന്തനായി ഉറങ്ങുന്നുണ്ടായിരുന്നു. ഇനി ഒരിക്കലും ഉണരാത്ത അന്ത്യനിദ്രയിലാണ്. എന്നും അരികെ നിന്നു സേവിക്കുന്ന ഗജവീരന്റെ വിയോഗം അറിഞ്ഞതോടെ മൂന്നു ക്ഷേത്ര നടകളും ഇന്നലെ വൈകിട്ടു തുറന്നില്ല. കഴിഞ്ഞ ദിവസം രാത്രി ചേന്ദമംഗലം ശിവക്ഷേത്രത്തിലെ ഗണപതിയുടെ പ്രസാദമായ ഒറ്റയപ്പം കഴിച്ചിരുന്നു. ആ പ്രസാദം രാജഗോപാലന്റെ ഇഷ്ടങ്ങളിൽ ഒന്നാണ്. പിന്നെ ധ്യാനം പോലെ കിടന്നു. ആ കിടപ്പിൽ ഇന്നലെ വൈകിട്ട് 4.30ന് ഈ ലോകത്തോടു വിടപറഞ്ഞു. അപ്പോഴും ശാന്തതയായിരുന്നു മുഖഭാവം.
കല്ലേക്കുളങ്ങര രാജഗോപാലൻ എന്നും ശാന്തനായിരുന്നു. ആ ശാന്തതയും തലയെടുപ്പും കാരണം കല്ലേക്കുളങ്ങര ഈശ്വരമംഗലം ഒരു ബഹുമതി നൽകി, ഇ ഭ: പ്രകർഷക. ആനകളിലെ കാമദേവൻ എന്നായിരുന്നു ആ പുരസ്കാരം.കാൽനൂറ്റാണ്ടായി ഒപ്പമുള്ള ഒന്നാം പാപ്പാൻ അയ്യപ്പൻ കിടത്തി വെള്ളം ഒഴിച്ചു കൊടുത്താൽ മതി. പിന്നെ തേച്ചു കുളിപ്പിക്കുന്നതു സമീപത്തുള്ള കുട്ടികളാണ്. ആ കുളി രസിച്ചങ്ങനെ കിടക്കും. അത്രയ്ക്കു ശാന്തനായിരുന്നു. ഈ സ്വഭാവം തെറ്റിക്കുന്നത് രണ്ടു സമയങ്ങളിൽ മാത്രം.
ഒന്നു മദപ്പാടിൽ. ആ സമയത്തു പാപ്പാൻമാരെപ്പോലും അടുപ്പിക്കില്ല. മദപ്പാടു കഴിഞ്ഞാൽ ഏതു കുട്ടിക്കും അടുത്തു ചെന്ന് എന്തും കൊടുക്കാവുന്ന, തുമ്പിക്കയ്യിലൊന്നു പിടിക്കാവുന്ന കൊമ്പനായി രാജഗോപാലൻ മാറും. രണ്ടാമത്തെ നിർബന്ധം നെറ്റിപ്പട്ടം അഴിക്കുന്നതു പാപ്പാന്മാർ തന്നെയാകണം എന്നതാണ്. ഇല്ലെങ്കിൽ ഇഷ്ടക്കേടുണ്ട്.