പാലക്കാട് ∙ കരിമ്പയിൽ ലോറി മറിഞ്ഞു മരിച്ച പെൺകുട്ടികളുടെ മൃതദേഹവുമായി ആറരയോടെ ഒന്നിനു പുറകെ ഒന്നായി ആംബുലൻസുകൾ മോർച്ചറിയിലേക്ക് എത്തിയപ്പേ‍ാൾ, ജില്ലാ ആശുപത്രി പരിസരം സങ്കടത്തിൽ മുങ്ങി.വാർത്ത കേട്ടറിഞ്ഞവർ മരവിച്ച മനസ്സോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. കുട്ടികളുടെ മൃതദേഹത്തിനു സമീപം ബന്ധുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കരിമ്പയിൽ ലോറി മറിഞ്ഞു മരിച്ച പെൺകുട്ടികളുടെ മൃതദേഹവുമായി ആറരയോടെ ഒന്നിനു പുറകെ ഒന്നായി ആംബുലൻസുകൾ മോർച്ചറിയിലേക്ക് എത്തിയപ്പേ‍ാൾ, ജില്ലാ ആശുപത്രി പരിസരം സങ്കടത്തിൽ മുങ്ങി.വാർത്ത കേട്ടറിഞ്ഞവർ മരവിച്ച മനസ്സോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. കുട്ടികളുടെ മൃതദേഹത്തിനു സമീപം ബന്ധുക്കൾ പകച്ചുനിന്നു. ആംബുലൻസുകളെ അനുഗമിച്ച് എംഎൽഎമാരായ കെ.ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ, കലക്ടർ ഡോ.എസ്.ചിത്ര എന്നിവരും ആശുപത്രിയിലെത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടി എത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി.

വാഹനാപകടത്തിൽനിന്ന് രക്ഷപ്പെട്ട അജ്ന ഷെറീൻ (ഇടത്), അപകടത്തിൽ മരിച്ച റിദ ഫാത്തിമ, നിദ ഫാത്തിമ, എം.എസ്.ആയിഷ, ഇർഫാന ഷെറിൻ എന്നിവർ. അഞ്ചു കൂട്ടുകാരും ചേർന്ന് ഈ വർഷത്തെ ഓണാഘോഷത്തിനിടെ എടുത്ത ചിത്രം...

7 മണിയോടെ പൊലീസ് സർജനെത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. നടപടികൾ പെട്ടെന്നു പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.കല്ലടിക്കോട്, ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ജില്ലാ ആശുപത്രി ജീവനക്കാരും ഡേ‍ാക്ടർമാരും അതിവേഗം കാര്യങ്ങൾ ചെയ്തു.

അപകടത്തിൽ മരിച്ച ചെറുള്ളി സ്വദേശികളായ വിദ്യാർഥിനികളുടെ കൂട്ടുകാർ വിഷണ്ണരായി ഇരിക്കുന്നു. ചെറുള്ളി ജംക്‌ഷനിൽ നിന്നുള്ള കാഴ്ച.
ADVERTISEMENT

മുഖം തിരിച്ചറിയാനാകാത്ത വിധമായിരുന്ന മൂന്നു കുട്ടികളെ ഉറ്റ ബന്ധുക്കളെത്തിയാണു തിരിച്ചറിഞ്ഞത്. തുടക്കം മുതൽ അവസാനംവരെ നാട്ടുകാരും വിവിധ പാർട്ടി പ്രവർത്തകരും ആരേ‍ാഗ്യപ്രവർത്തകർക്കും ബന്ധുക്കൾക്കും സഹായമായി ഒപ്പം നിന്നു. നടപടികൾ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ രാത്രി പത്തു മണിയോടെ പൂർത്തീകരിച്ചു.അന്ത്യകർമങ്ങൾ ചെയ്തു നാലു മൃതദേഹങ്ങളും മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചു. 

പരിഹാരം വേണം:രാഹുൽ മാങ്കൂട്ടത്തിൽ
കല്ലടിക്കോട് ∙ പനയമ്പാടത്തെ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പിഞ്ചുകുഞ്ഞുങ്ങളുടെ മരണം ഏറെ വേദനാജനകമാണ്. പരീക്ഷയായതിനാൽ കൂടുതൽ കുട്ടികൾ റോഡിൽ ഇല്ലാതിരുന്നതു ഭാഗ്യമായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ചു നടപടിക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നടപടിയുണ്ടാകണം:കെ.ശാന്തകുമാരി
കല്ലടിക്കോട്∙ സ്ഥിരം അപകടമേഖലയായ പനയമ്പാടത്തെ റോഡിന്റെ അശാസ്ത്രീയത മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും കെ.ശാന്തകുമാരി എംഎൽഎ പറഞ്ഞു.

കരിമ്പ പനയംപാടത്ത് വിദ്യാർഥികൾക്കു മേൽ മറിഞ്ഞ ലോറി ഉയർത്താൻ ശ്രമിക്കുന്നു.
English Summary:

Palakkad accident leaves residents grieving as a tragic lorry accident claims young lives in Karimba. Local leaders urge swift measures to rectify the dangerous conditions at Panayampadam, calling for improved road safety.