അടൂർ സ്വദേശികളെ കെട്ടിയിട്ട് മർദിച്ച കേസ്: യുവതി അറസ്റ്റിൽ
വാളയാർ (പാലക്കാട്) ∙ കോയമ്പത്തൂരിൽ കവർച്ച കേസിലെ പ്രതിയായ അടൂർ സ്വദേശിയെയും സുഹൃത്തിനെയും ജാമ്യം എടുത്തു തരാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഗുണ്ടാ സംഘം മുറിക്കുള്ളിൽ കെട്ടിയിട്ടു മർദിച്ച് 76,500 രൂപയും ഡയമണ്ട് മോതിരവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തട്ടിയെടുത്ത പണം ഒളിപ്പിക്കാൻ സഹായിക്കുകയും

വാളയാർ (പാലക്കാട്) ∙ കോയമ്പത്തൂരിൽ കവർച്ച കേസിലെ പ്രതിയായ അടൂർ സ്വദേശിയെയും സുഹൃത്തിനെയും ജാമ്യം എടുത്തു തരാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഗുണ്ടാ സംഘം മുറിക്കുള്ളിൽ കെട്ടിയിട്ടു മർദിച്ച് 76,500 രൂപയും ഡയമണ്ട് മോതിരവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തട്ടിയെടുത്ത പണം ഒളിപ്പിക്കാൻ സഹായിക്കുകയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണത്തിൽ പങ്കുവഹിക്കുകയും ചെയ്ത കഞ്ചിക്കോട് കെടിസി മൈത്രിനഗർ സ്വദേശിനി ജിഷാനയെയാണു (33) അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി കഞ്ചിക്കോട് കെടിസി സ്വദേശി ഷഹീന്റെ ഭാര്യയാണു ജിഷാന. ഷഹീനും ഭാര്യ ജിഷാനയും താമസിക്കുന്ന കഞ്ചിക്കോട് കെടിസിയിലെ വീട്ടിലാണു അടൂർ സ്വദേശി അനീഷ്, ഇയാളുടെ സുഹൃത്ത് തോമസ് ജേക്കബ് എന്നിവരെ ഒരു രാത്രിയും പകലും മുഴുവൻ ഗുണ്ടാ സംഘം മുറിക്കുള്ളിൽ കെട്ടിയിട്ടു മർദിച്ചത്. പിന്നീട് തമിഴ്നാട്ടിലേക്കു കടന്ന പ്രതിയെ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നാണു പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പാലക്കാട് കുന്നത്തൂർമേട് സ്വദേശി പി.അജയ് (44), പുതുശ്ശേരി കഞ്ചിക്കോട് സ്വദേശി നിജേഷ്മോൻ (40), കോയമ്പത്തൂർ സുരൈപാളയം സ്വദേശി വേണുഗോപാൽ (48) എന്നിവരാണു നേരത്തെ അറസ്റ്റിലായത്. ഇനി ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് കഞ്ചിക്കോട് കെടിസി സ്വദേശി ഷഹീൻ ഉൾപ്പെടെയുള്ളവരെയാണു പിടികൂടാനുള്ളത്. പഴയ കവർച്ച കേസിലെ പ്രതിഫലം ചോദിച്ചാണ് അനീഷിനെയും തോമസ് ജേക്കബിനെയും ഇവർ കെട്ടിയിട്ടു മർദിച്ചത്. കഴിഞ്ഞ 4നാണു കേസിനാസ്പദമായ സംഭവം. 10 വർഷം മുൻപു നടന്ന കോയമ്പത്തൂരിലെ കവർച്ച കേസിൽ അനീഷിനു ജാമ്യം എടുത്തു നൽകാമെന്ന് അറിയിച്ചാണ് വിളിച്ചു വരുത്തിയത്. കോയമ്പത്തൂരിൽ നിന്നു ജാമ്യം എടുത്തു നൽകി മടങ്ങുമ്പോഴാണ് ഇരുവരെയും കഞ്ചിക്കോട്ടെത്തിച്ചു മുറിക്കുള്ളിൽ പൂട്ടിയിട്ടു മർദിച്ചത്.