പനയംപാടം വളവിന്റെ പ്രശ്നങ്ങൾ തീർക്കാൻ ദേശീയപാത അതോറിറ്റി പണം മുടക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വഹിക്കും: മന്ത്രി
കരിമ്പ (പാലക്കാട്) ∙ സിമന്റ് ലോറി മറിഞ്ഞു നാലു വിദ്യാർഥിനികൾ മരിച്ച പനയംപാടം വളവിന്റെ പ്രശ്നങ്ങൾ തീർക്കാൻ ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) പണം മുടക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വഹിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ഏഴാം നമ്പർ സ്റ്റേറ്റ് കാർ പനയംപാടം വളവിലൂടെ ഓടിച്ചു പാത പരിശോധിച്ച മന്ത്രി

കരിമ്പ (പാലക്കാട്) ∙ സിമന്റ് ലോറി മറിഞ്ഞു നാലു വിദ്യാർഥിനികൾ മരിച്ച പനയംപാടം വളവിന്റെ പ്രശ്നങ്ങൾ തീർക്കാൻ ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) പണം മുടക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വഹിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ഏഴാം നമ്പർ സ്റ്റേറ്റ് കാർ പനയംപാടം വളവിലൂടെ ഓടിച്ചു പാത പരിശോധിച്ച മന്ത്രി റോഡ് നിർമാണം അശാസ്ത്രീയമാണെന്നു ബോധ്യപ്പെട്ടതായി പറഞ്ഞു.
എൻഎച്ച്എഐയുടെ വീഴ്ചയാണ് അപകടകാരണം. അവർ അതു പരിഹരിച്ചില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടിൽ നിന്നു സംസ്ഥാനം തുക കണ്ടെത്തും. വിഷയം ചർച്ച ചെയ്യുന്നതിന് അതോറിറ്റി ഉദ്യോഗസ്ഥരും താൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുക്കുന്ന യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരുമെന്നു ഗണേഷ്കുമാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കൊപ്പം അപകടസ്ഥലം സന്ദർശിച്ച മന്ത്രി, തൊട്ടപ്പുറത്തു കോൺഗ്രസുകാർ അനിശ്ചിതകാല സമരം നടത്തുന്ന പന്തലിൽ അപ്രതീക്ഷിതമായി കയറിച്ചെന്നാണു തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
മന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിൽ കോൺഗ്രസ് സമരം പിൻവലിച്ചു.കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കൂടുതൽ വലതുവശം ചേർന്നു പോകാനുള്ള സാഹചര്യം പനയംപാടത്തുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതേ രീതിയിൽ കുറച്ചു മുന്നോട്ടു പോകുമ്പോൾ അവിടെ വീതി കുറവാണ്.
അങ്ങനെ വന്ന ലോറിയുടെ പിൻഭാഗത്ത് എതിർവശത്തു നിന്നു വന്ന സിമന്റ് ലോറി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. ഈ മേഖലയിൽ റോഡിന്റെ വീതി ശാസ്ത്രീയമായി പരിശോധിച്ചു സ്ഥിരം ഡിവൈഡറുകൾ പണിയും. കോഴിക്കോടു ഭാഗത്തു നിന്നു വരുമ്പോൾ ഇടതുവശത്തുള്ള ഓട്ടോ സ്റ്റാൻഡ് വലതു വശത്തേക്കു മാറ്റും. മിനുസമുള്ള റോഡിന്റെ പ്രതലം പരുക്കനാക്കും.
നാട്ടുകാരുടെ കൂടി അഭിപ്രായങ്ങൾ കേട്ട ശേഷമാകും സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കുക. മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി അപകടസ്ഥലത്തെത്തിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം സ്ഥലം പരിശോധിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ 80 താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചു. പ്രശ്നപരിഹാര നടപടികൾ ഇന്ന് ആരംഭിക്കും.