പ്രതിഷേധപ്പൂരത്തിൽ നെറ്റിപ്പട്ടം കെട്ടി ഓട്ടോ എഴുന്നള്ളത്ത്
പാലക്കാട് ∙കലക്ടറേറ്റിനു മുൻവശം ഇന്നലെ ഉത്സവപ്പറമ്പായിരുന്നു. ആനയ്ക്കു പകരം ഓട്ടോറിക്ഷയിൽ നെറ്റിപ്പട്ടം കെട്ടിയായിരുന്നു എഴുന്നള്ളത്ത്. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഓട്ടോകൾ തലയെടുപ്പോടെ എഴുന്നള്ളത്തിൽ നിരന്നു.ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.ജില്ലാ

പാലക്കാട് ∙കലക്ടറേറ്റിനു മുൻവശം ഇന്നലെ ഉത്സവപ്പറമ്പായിരുന്നു. ആനയ്ക്കു പകരം ഓട്ടോറിക്ഷയിൽ നെറ്റിപ്പട്ടം കെട്ടിയായിരുന്നു എഴുന്നള്ളത്ത്. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഓട്ടോകൾ തലയെടുപ്പോടെ എഴുന്നള്ളത്തിൽ നിരന്നു. ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.ജില്ലാ ക്ഷേത്ര വെടിക്കെട്ടു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണു പ്രതിഷേധത്തിനു വേദിയായത്.
അഞ്ചുവിളക്കു പരിസരത്തു നിന്നാരംഭിച്ച മാർച്ചിനു മുന്നിൽ മുത്തുക്കുടകളേന്തി ഉത്സവക്കമ്മിറ്റി ഭാരവാഹികളും പൂര പ്രേമികളും അണിനിരന്നു. പിന്നിൽ നെറ്റിപ്പട്ടം കെട്ടിയ 5 ഓട്ടോകൾ. തൊട്ടു പിന്നിൽ പഞ്ചവാദ്യം. ഏറ്റവും പിന്നിലായി പൂരപ്പറമ്പിലെ കച്ചവടക്കാരും വെടിക്കെട്ടുകാരും ഉൾപ്പെടെ ജനക്കൂട്ടം.തുടർന്നു നടത്തിയ ധർണ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി പ്രസിഡന്റ് പുത്തൻവീട്ടിൽ ശശിധരൻ അധ്യക്ഷനായി.
കെ.ബാബു എംഎൽഎ, എസ്.അജയകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, സമിതി സെക്രട്ടറി എം.മാധവൻകുട്ടി, തൃശൂർ പൂരം പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, വല്ലങ്ങി ദേശം പ്രതിനിധി സി.ആർ.ജയകൃഷ്ണൻ, കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വത്സൻ ചെമ്പക്കര, വെടിക്കെട്ടു കരാറുകാരുടെ പ്രതിനിധി നാരായണൻകുട്ടി, എം.ആർ.രാജേഷ്, കെ.ഹരിദാസ്, എം.സുഭാഷ്, വി.രാമൻ, പി.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.