പത്തനംതിട്ട ∙ സമസ്ത മേഖലയിലും അഴിമതി നടന്ന ഭരണമാണ് 5 വർഷമായി കേരളത്തിൽ നടക്കുന്നതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സമസ്ത മേഖലയിലും അഴിമതി നടന്ന ഭരണമാണ് 5 വർഷമായി കേരളത്തിൽ നടക്കുന്നതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടപ്പാക്കി.

അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. കേരളത്തിലെ സർവകലാശാല ബിരുദത്തിന്റെ വില ഇല്ലാതാക്കി. കഴിഞ്ഞ 64 വർഷവും ഇരുമുന്നണികളും കളിച്ച ചവിട്ടുനാടകത്തിൽ കേരളത്തിന്റെ വികസനവും വളർച്ചയും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങളുടെയോ സാഹചര്യങ്ങളുടെയോ കുറവു കൊണ്ടല്ല കേരളം വികസനത്തിൽ ഇത്രയേറെ പിന്നാക്കം പോയതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു.

ADVERTISEMENT

അവസരങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിവുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കുറവാണ് കാരണം. കേരളത്തിൽ വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. ഭരിച്ചുമടുത്ത ഭരണകൂടങ്ങളെ ഒഴിവാക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും രമേശ് പറഞ്ഞു. സംസ്ഥാനത്തു മാത്രം നടന്ന അഴിമതിയെ സ്വർണക്കടത്തിലൂടെ രാജ്യാന്തരതലത്തിലേക്കുയർത്തിയ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നു യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. അഴിമതിയിൽ മാത്രം കേമനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അധ്യക്ഷത വഹിച്ചു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ.ഗണേഷ്, ബിജെപി സംസ്ഥാന കമ്മറ്റിയംഗം ബി.രാധാകൃഷ്ണ മേനോൻ, മീഡിയ സെൽ സംസ്ഥാന കൺവീനർ‌ എസ്.ജയശങ്കർ, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി.എസ്.സൂരജ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺപ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബിജെപി ജില്ലാ സെക്രട്ടറി ടി.കെ.പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് പി.ആർ.ഷാജി, വിനോദ് തിരുമൂലപുരം, സംസ്ഥാന കമ്മിറ്റിയംഗം, ജെ.നരേഷ് കുമാർ, ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, മണി എസ്.തിരുവല്ല, ശ്രീദേവി താമരാക്ഷൻ, സി.രവീന്ദ്രനാഥ്,വിനോദ് തോട്ടഭാഗം, പ്രകാശ് വടക്കേമുറി, ശ്യാം ചാത്തമല എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പുതിയതായി ബിജെപി അംഗത്വമെടുത്തവരെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. രാവിലെ ജില്ലാതിർത്തിയായ കുറ്റൂരിൽ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലെത്തി.

എസ്‌സി ജംക്‌ഷനിലെത്തിയ ജാഥയെ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്.സന്ധ്യാമോൾ, വൈസ് പ്രസിഡന്റ് ഗീതാമോൾ, മണ്ഡലം പ്രസിഡന്റ് ശാലിനി കുമാരി എന്നിവരുടെ നേതൃത്വത്തിൽ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.