പത്തനംതിട്ട ∙ വിവാദമായ ‘കാപ്പ’ കേക്ക് പിറന്നാളാഘോഷത്തിൽ പൊലീസ് രേഖകളിലെ പിടികിട്ടാപ്പുള്ളിയും. കാപ്പ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്റെ പിറന്നാൾ ആഘോഷത്തിലാണ് പൊലീസ് രേഖകളിലെ പിടികിട്ടാപ്പുള്ളിയായ എസ്.സുധീഷ്കുമാർ പങ്കെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വിവാദമായ ‘കാപ്പ’ കേക്ക് പിറന്നാളാഘോഷത്തിൽ പൊലീസ് രേഖകളിലെ പിടികിട്ടാപ്പുള്ളിയും. കാപ്പ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്റെ പിറന്നാൾ ആഘോഷത്തിലാണ് പൊലീസ് രേഖകളിലെ പിടികിട്ടാപ്പുള്ളിയായ എസ്.സുധീഷ്കുമാർ പങ്കെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ വധശ്രമക്കേസിലെ നാലാം പ്രതിയാണ് ഇപ്പോഴും രേഖകളിൽ ‘ഒളിവി’ലുള്ള സുധീഷ്. കഴിഞ്ഞമാസം ശരൺ ചന്ദ്രൻ ഉൾപ്പെടെ ബിജെപിയിൽനിന്നു സിപിഎമ്മിലേക്ക് ചേർന്ന പരിപാടിയിലും സുധീഷ് പങ്കെടുത്തിരുന്നു.

മന്ത്രി വീണാ ജോർജിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെയും സാന്നിധ്യത്തിൽ ജൂലൈ 5നു നടത്തിയ പരിപാടിയിൽ കാപ്പ കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയും പങ്കെടുത്തത് വിവാദമായിരുന്നു. അന്നത്തെ സംഭവത്തിൽ പൊലീസ് ഇന്റലിജൻസിനു വീഴ്ചയുണ്ടായില്ലെന്നും  സുധീഷിനെ ഉടൻ പിടിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പിന്നീടു പറഞ്ഞിരുന്നു. ഇതിപ്പോൾ രണ്ടാം തവണയാണ് പൊലീസ് രേഖകളിലെ പിടികിട്ടാപ്പുള്ളി പരസ്യമായി പരിപാടിയിൽ പങ്കെടുക്കുന്നത്. 

ADVERTISEMENT

ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതായി ആരോപണമുണ്ട്. ബിജെപി വിട്ട് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്ന യുവമോർച്ച മുൻ ജില്ലാ ട്രഷറർ ജിഷ്ണു മോഹനും മലയാലപ്പുഴയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT