മാർ ക്രിസോസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും: പ്രധാനമന്ത്രി
പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ
പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ
പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ
പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള ശ്രമങ്ങളും എല്ലാക്കാലവും ഓർമിക്കപ്പെടുമെന്നു പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം വഹിക്കുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവ ഭാഗ്യമാണ്. അത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, നർമത്തിൽ പൊതിഞ്ഞു നൽകിയ ആത്മീയ അറിവ് ജനങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല, മനുഷ്യനന്മയ്ക്കായി പ്രയത്നിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. രാജ്യം കണ്ട മികച്ച ആത്മീയതേജസുകളിൽ ഒന്നായിരുന്നു മാർ ക്രിസോസ്റ്റമെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അനുസ്മരിച്ചു.
മനുഷ്യ സേവനമാണ് ഈശ്വരസേവ എന്നു വിശ്വസിച്ച് എല്ലാവരുടെയും നന്മയ്ക്കു വേണ്ടി തിരുമേനി തന്റെ ജീവിതം സമർപ്പിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ കരുതലും സ്നേഹവും സമൂഹത്തിന്റെ എല്ലാ തുറകളിലും ലഭിച്ചിരുന്നെന്നും അദ്ദേഹത്തെ എല്ലാക്കാലത്തും ആദരവോടെ ഓർമിക്കുമെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി പറഞ്ഞു. വലിയ പ്രശ്‌നങ്ങൾ പോലും നർമത്തിൽ ചാലിച്ച് അലിയിച്ചു കളഞ്ഞ ആ വലിയ ഇടയൻ ആഹ്ലാദത്തിന്റെ ഒരുപാട് ഓർമകൾ ലോകത്തിനു സമ്മാനിച്ചാണു മടങ്ങുന്നതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ.ബാലൻ, കെ.കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ.യൂസഫലി, വൈഎംസിഎ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ബെഞ്ചമിൻ കോശി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ , സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കോൺഗ്രസ് നേതാവ് നേതാവ് രമേശ് ചെന്നിത്തല.
എംപിമാരായ ആന്റോ ആൻറണി, എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, എ.എം.ആരിഫ്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, എംഎൽഎമാരായ മാത്യു ടി.തോമസ്, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, വി.കെ.പ്രശാന്ത്, തോമസ് കെ.തോമസ്, എം.വിൻസെന്റ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സംവിധായകൻ ബ്ലെസി, ജോസഫ് എം.പുതുശ്ശേരി, രാജു ഏബ്രഹാം, കെ.സി.ജോസഫ്, പി.സി.ജോർജ്, കെ.ശിവദാസൻ നായർ, എം.മുരളി, മേഴ്സികുട്ടിയമ്മ, കെ.ശബരീനാഥൻ, സ്റ്റീഫൻ ജോർജ്, ജോർജ് മാമ്മൻ കൊണ്ടൂർ അനുശോചിച്ചു.
സ്വാമി വിദ്യാനന്ദ , കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പി. മോഹൻരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, കെപിസിസി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, എബി കുര്യാക്കോസ്, റിങ്കു ചെറിയാൻ, സുനിൽ പി.ഉമ്മൻ, അനീഷ് വരിക്കണ്ണാമല, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, കേരള കോൺഗ്രസ് (ജോസഫ്) വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ് , ബിജെപി ദേശീയ സമിതി അംഗം കെ.ആർ.പ്രതാപചന്ദ്രവർമ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ റെജി തോമസ്, കെ.ജയവർമ്മ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിമാരായ എലിസബത്ത് മാമ്മൻ മത്തായി, ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ പ്രസിഡന്റ് എൻ.എം.രാജു.
ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേക്കബ് എം.ഏബ്രഹാം, മുൻ ഗവ. പ്ലീഡർ ജേക്കബ് കെ.ഇരണയ്ക്കൽ, ജോൺസൺ വിളവിനാൽ, ,സജി ചാക്കോ, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അലക്സാണ്ടർ കാരയ്ക്കൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി റവ. തോമസ് സി.അലക്സാണ്ടർ, അൽമായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ്, ക്നാനായ സമുദായ ട്രസ്റ്റി തോമസ്കുട്ടി മറ്റയ്ക്കാട്ട്, സെക്രട്ടറി ടി.ഒ.ഏബ്രഹാം, മാർത്തോമ്മാ സഭ മുൻ അൽമായ ട്രസ്റ്റിമാരായ വർഗീസ് മാമ്മൻ, പ്രകാശ് പി.തോമസ്, സുരേഷ് കോശി, ഡോ. ജേക്കബ് ജോർജ് എന്നിവർ അന്ത്യമോപചാരമർപ്പിച്ചു.