ശബരിമല ∙ ഭക്തജന സേവനം അയ്യപ്പ പൂജയാക്കി സമഭാവനയുടെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ച് തെലങ്കാന, ആന്ധ്ര സംസ്ഥാനത്തു നിന്ന് പരമാവധി തീർഥാടകരെ സന്നിധാനത്തിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അരുൺ ഗുരുസ്വാമി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് പൂജയും ഭജനയും നടത്തി തീർഥാടക സംഘങ്ങൾക്ക് ആത്മീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഭക്തജന സേവനം അയ്യപ്പ പൂജയാക്കി സമഭാവനയുടെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ച് തെലങ്കാന, ആന്ധ്ര സംസ്ഥാനത്തു നിന്ന് പരമാവധി തീർഥാടകരെ സന്നിധാനത്തിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അരുൺ ഗുരുസ്വാമി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് പൂജയും ഭജനയും നടത്തി തീർഥാടക സംഘങ്ങൾക്ക് ആത്മീയ ഉണർവ് നൽകുന്ന തിരക്കിലാണ് അദ്ദേഹം. ഇവിടെ നിന്ന് ഏറ്റവും കൂടുതൽ അയ്യപ്പന്മാരെ ദർശനത്തിന് എത്തിക്കുന്ന പ്രധാന ഗുരുസ്വാമിയാണ് അരുൺ.

പാലക്കാട് ആനിക്കോട് ഗ്രാമത്തിൽ മുത്തു കൃഷ്ണ അയ്യർ- ലക്ഷ്മി അമ്മാൾ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെയാളാണ്. ഹൈദരാബാദിൽ സ്ഥിര താമസമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും അയ്യപ്പ പൂജകളിലൂടെ ശബരിമലയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച് തീർഥാടകരെ സന്നിധാനത്തേക്ക് ആകർഷിച്ചു. അതിനാൽ മണ്ഡലപൂജ, മകരവിളക്ക് എന്നിവയുടെ അവസാന രണ്ടാഴ്ച സന്നിധാനത്തിൽ എത്തി ദർശനം നടത്താൻ ആയിരങ്ങൾ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു.

ADVERTISEMENT

അവസരം കിട്ടാത്തവർ സ്പോട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തും. കൂടുതൽ പേർ മകരവിളക്ക് ദർശനത്തിനാണു ബുക്ക് ചെയ്തിട്ടുള്ളത്. അവിടെ സർക്കാർ ഓഫിസുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നുവേണ്ട എല്ലായിടത്തും കറുത്ത വസ്ത്രം അണിഞ്ഞാണ് ജോലിക്ക് എത്തുന്നത്. പഠിക്കുന്ന കുട്ടികൾക്കും ഇതാണ് വേഷം. വ്യാപാരികളിൽ നല്ലൊരു ഭാഗവും അവരുടെ പ്രധാന പങ്കാളിയായി അയ്യപ്പനെയാണു നിശ്ചയിച്ചിട്ടുള്ളതെന്നും ഗുരുസ്വാമി പറയുന്നു.