ശബരിമല ∙ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് 75,000 തീർഥാടകർക്ക് മകരജ്യോതി ദർശനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഒന്നര ലക്ഷം തീർഥാടകരെയാണ് പ്രതീക്ഷിച്ചത്. രാജ്യം ഒട്ടുക്ക് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ മകരജ്യോതി ദർശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച്  75,000 തീർഥാടകർക്ക്  മകരജ്യോതി ദർശനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി  ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഒന്നര ലക്ഷം തീർഥാടകരെയാണ് പ്രതീക്ഷിച്ചത്. രാജ്യം ഒട്ടുക്ക് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ  മകരജ്യോതി ദർശനത്തിന് എത്തുന്നവരുടെ  എണ്ണം പകുതിയായി കുറച്ചു.  കോവിഡിന്റെ പശ്ചാത്തലത്തിലാണ് പർണശാല കെട്ടി കാത്തിരിക്കുന്നതും ഒഴിവാക്കിയത്. എല്ലാ ഭക്തർക്കും മകരജ്യോതി ദർശനം നടത്താൻ  കഴിയുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ  സുരക്ഷിതമായ ദർശനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ശബരിമലയിൽ വീണ്ടും നിയന്ത്രണങ്ങൾ  കൊണ്ടുവരാനുള്ള സാധ്യത ഉണ്ടെന്നാണ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ 16.88 ലക്ഷം തീർഥാടകർ ദർശനം നടത്തി. ആകെ വരുമാനം 128. 84 കോടി രൂപയാണ്. 2019ൽ 269കോടി രൂപയാണ് കിട്ടിയത്. കോവിഡ് കാരണം കഴിഞ്ഞ വർഷം ആകെ ലഭിച്ചത് 21.11 കോടി രൂപ മാത്രമാണ്. ഇത്തവണ അരവണ വിൽപനയിലൂടെ 51.47 കോടി രൂപയും അപ്പം വിൽപനയിലൂടെ 5.98 കോടി രൂപയും  കാണിക്കയായി 50.64 കോടി രൂപയും ലഭിച്ചു. 

ADVERTISEMENT

മകരവിളക്ക് കാലത്തെ മാത്രം ആകെ വരുമാനം 43.90 കോടി രൂപയാണ്. ഭണ്ഡാരത്തിൽ കാണിക്കയായി ലഭിച്ച നോട്ടുകൾ മിക്കവാറും എണ്ണി തീർത്തു. നാണയങ്ങൾ എണ്ണാതെ കൂടി കിടക്കുകയാണ്. 10 ദിവസം കൊണ്ട് നാണയങ്ങൾ പൂർണമായും എണ്ണി തീർക്കാനാണ് ഉദ്ദേശിക്കുന്നത്. 321 ജീവനക്കാരെ പണം എണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി അനുവദിച്ചാൽ ശബരിമല വെർച്വൽക്യു സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കും. തീർഥാടനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ്  വെർച്വൽക്യു ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നത്. അനുവദിച്ചാൽ പൂർണതോതിലുള്ള സംവിധാനം ഒരുക്കാൻ തയാറാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതി ദർശനത്തിനു വിപുലമായ സന്നാഹം

ADVERTISEMENT

ശബരിമല ∙ മകരജ്യോതി ദർശനത്തിനു സന്നിധാനത്ത് മാത്രം 13 സ്ഥലങ്ങളിൽ സൗകര്യം ഒരുക്കും. ഇതിനു പുറമേ പമ്പ, അട്ടത്തോട്, നെല്ലിമല, അയ്യൻമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, എന്നിവിടങ്ങളിലും ജ്യോതി കാണാൻ  സൗകര്യമുണ്ട്.  ഇത്തവണ പുല്ലുമേട്ടിൽ ജ്യോതി ദർശനത്തിന് അനുമതിയില്ല.

സന്നിധാനത്ത്:

ADVERTISEMENT

∙ ക്ഷേത്രത്തിന്റെ തിരുമുറ്റം, മേൽപാലം.
∙ മരാമത്ത് ഓഫിസ് കോംപ്ലക്സിന് എതിർവശത്തും സോപാനം കെട്ടിടത്തിനു മുന്നിലുള്ള നിരപ്പായ സ്ഥലം.
∙ ബിഎസ്എൻഎൽ എതിർവശം മുതൽ ആദ്യത്തെ ജലസംഭരണി വരെയുള്ള ഭാഗം
∙ പാണ്ടിത്താവളം പൊലീസ് പരിശോധനാ കേന്ദ്രത്തിനും മാഗുണ്ട അയ്യപ്പ നിലയത്തിനും മധ്യേയുള്ള നിരപ്പായ സ്ഥലം.
∙ പാണ്ടിത്താവളം ദർശനം കോംപ്ലക്സിന്റെ മുറ്റം.
∙ പാണ്ടിത്താവളം ജലസംഭരണി മുതൽ ഉരക്കുഴി ഭാഗം വരെയുളള വഴിയുടെ ഇരുവശവും
∙ അന്നദാന മണ്ഡപത്തിനു മുൻവശത്തെ നിരപ്പായ സ്ഥലം
∙ മാളികപ്പുറം ശുചിമുറി കോംപ്ലക്സ് മുതൽ ഇൻസിനറേറ്റർ വരെയുള്ള ഭാഗം
∙ പാണ്ടിത്താവളം ഡോണർ ഹൗസ് പരിസരം
∙ മാളികപ്പുറം ഭാഗം
∙ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരം
∙ ശബരി ഗെസ്റ്റ് ഹൗസ് പരിസരം
∙ കൊപ്രാക്കളം

ജില്ലയ്ക്കു പുറത്ത്

∙ പാഞ്ചാലിമേട്
∙ പരുന്തുംപാറ