വിശാലമായ ‘വനം’, നല്ല ഫീസ്;പിന്നെന്താ പാർക്ക് ചെയ്താൽ?
തിരുവല്ല ∙ റെയിൽവേ സ്റ്റേഷനു വിശാലമായ സ്ഥലം ഉണ്ടെങ്കിലും റെയിൽവേയുടെ പാർക്കിങ് ഇപ്പോൾ കാടിനുള്ളിൽ.മഴയും വെയിലുമേറ്റാണ് ഇവിടെ വാഹനങ്ങളുടെ കിടപ്പ്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താകട്ടെ കാടു വളർന്നിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും ഉൾപ്പെടെ പാർക്കിങ് ഫീസ്

തിരുവല്ല ∙ റെയിൽവേ സ്റ്റേഷനു വിശാലമായ സ്ഥലം ഉണ്ടെങ്കിലും റെയിൽവേയുടെ പാർക്കിങ് ഇപ്പോൾ കാടിനുള്ളിൽ.മഴയും വെയിലുമേറ്റാണ് ഇവിടെ വാഹനങ്ങളുടെ കിടപ്പ്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താകട്ടെ കാടു വളർന്നിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും ഉൾപ്പെടെ പാർക്കിങ് ഫീസ് വാങ്ങിക്കുന്നുണ്ടെങ്കിലും വേണ്ടുന്ന സൗകര്യങ്ങളൊന്നും സ്ഥലത്ത് ഒരുക്കിയിട്ടില്ല.
ദിവസേന ട്രെയിനിൽ പോയിവരുന്നത് നിരവധി ആളുകളാണ്. വേനൽക്കാലത്ത് വാഹനങ്ങൾ പൊടിമൂടി കിടക്കുന്നതു കാരണം തിരികെ എത്തുന്ന യാത്രക്കാർക്കു തങ്ങളുടെ വാഹനം ഏതെന്ന് തിരിച്ചറിയാൻ പോലും പ്രയാസമാണ്. പൊടിമൂടുന്നതുമൂലം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പുറമെ. മഴയാണെങ്കിൽ പറയാനുമില്ല .രാത്രി സമയങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തിരിച്ചെടുക്കാൻ പ്രയാസമാണ്.
ഇഴജന്തുക്കളിൽ നിന്നുള്ള ഭീഷണിയുമുണ്ട്.മതിയായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ജില്ലയിൽ നിന്നുള്ളവർ സമീപ സ്റ്റേഷനുകളിലേക്കാണ് പോകുന്നത്.തിരക്കുള്ള സമയങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. എന്നാൽ ഇവിടെ ചില തടസ്സ വാദങ്ങൾ റെയിൽവേ ഉന്നയിച്ചിരിക്കുകയാണ്.സായാഹ്നങ്ങളിൽ പാർക്കിങ്ങിനെ പേരിൽ ചിലർ ഗുണ്ടാ പിരിവും നടത്തുന്നതായി സമീപ കാലത്ത് പരാതി ഉയർന്നിരുന്നു.പണം കൊടുത്തിട്ടും മതിയായ പാർക്കിങ് സൗകര്യം പോലുമില്ലാതെ കാടിനുള്ളിൽ കിടക്കുന്നത് ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയാണ്. റെയിൽവേയുടെ വടക്കുവശത്ത് പാർക്കിങ് സൗകര്യം കൂടുതൽ ഒരുക്കിയാൽ കൂടുതൽ വരുമാനമാർഗം ആകും.