ചെളിനീക്കം പ്രഹസനം; പമ്പാനദിയിൽ പുറ്റ് വളർച്ച
റാന്നി ∙ പമ്പാനദിയിലെ ചെളി നീക്കം പ്രഹസനം. ആറിന്റെ മധ്യത്തിൽ രൂപപ്പെട്ടിട്ടുള്ള മണൽ പുറ്റുകൾ പലയിടത്തും നീക്കം ചെയ്തിട്ടില്ല. മഴക്കാലത്തെ പ്രളയ സാധ്യത ഒഴിവാക്കുന്നതിനാണ് പമ്പാനദിയിൽ അടിഞ്ഞിരിക്കുന്ന ചെളിയും മണലും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. വൻകിട ജലസേചന വിഭാഗത്തിന്റെ ചുമതലയിലാണ് പണി

റാന്നി ∙ പമ്പാനദിയിലെ ചെളി നീക്കം പ്രഹസനം. ആറിന്റെ മധ്യത്തിൽ രൂപപ്പെട്ടിട്ടുള്ള മണൽ പുറ്റുകൾ പലയിടത്തും നീക്കം ചെയ്തിട്ടില്ല. മഴക്കാലത്തെ പ്രളയ സാധ്യത ഒഴിവാക്കുന്നതിനാണ് പമ്പാനദിയിൽ അടിഞ്ഞിരിക്കുന്ന ചെളിയും മണലും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. വൻകിട ജലസേചന വിഭാഗത്തിന്റെ ചുമതലയിലാണ് പണി നടക്കുന്നത്. മഹാപ്രളയത്തിലും വെള്ളപ്പൊക്കത്തിലും അടിഞ്ഞ ചെളിയും മണലും നീക്കി ആറിന്റെ ആഴം കൂട്ടുകയാണ്.
മണ്ണുമാന്തി ഉപയോഗിച്ച് ചെളിയും മണലും നീക്കുന്നത് തുടക്കം മുതലേ പരാതിക്കിടയാക്കിയിരുന്നു. ചെളിയും മണലും വാരി കരയ്ക്കിടുകയായിരുന്നു. മഴക്കാലത്ത് അവയൊഴുകി വീണ്ടും ആറ്റിലെത്തിയിരുന്നു. തുടർന്ന് മണലും ചെളിയും നിക്ഷേപിക്കുന്നതിന് പഞ്ചായത്തുകൾ യാർഡുകൾ കണ്ടെത്തി നൽകിയിരുന്നു. എന്നിട്ടും കാര്യക്ഷമമായ പ്രവർത്തനം നടത്താൻ തയാറായിട്ടില്ല. മുക്കം കോസ്‌വേ മുതൽ പെരുന്തേനരുവിക്കു താഴെ വരെ പലയിടത്തും ആറ്റിൽ വൻതോതിൽ മണൽ പുറ്റുകൾ രൂപപ്പെട്ടിട്ടുണ്ട്.
അവയിൽ പുല്ലുകൾ വളർന്നു നിൽക്കുകയാണ്. അവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. മുക്കം കോസ്‌വേയ്ക്കു മുകളിലെ പുറ്റ് നീക്കം ചെയ്യുന്നതിന് തീരത്തു കൂടി മണ്ണുമാന്തി ഉപയോഗിച്ച് റോഡ് തെളിക്കുന്ന പണി തുടങ്ങിയിരുന്നു. പിന്നീട് തുടർ നടപടിയുണ്ടായില്ല. കുരുമ്പൻമൂഴി കോസ്‌വേയ്ക്കു സമീപവും പൊനച്ചി ഭാഗത്തും ആറ്റിൽ നിന്ന് ചെളി നീക്കുന്നുണ്ട്. ഇതും കരയിൽ വാരി തള്ളാനായിരുന്നു നീക്കം.
സമീപവാസികൾ എതിർപ്പുമായെത്തിയതോടെ പെരുന്തേനരുവിയിൽ നിന്ന് ചണ്ണയിലേക്കു പോകുന്ന റോഡിന്റെ മധ്യത്തിലുള്ള ചെണ്ണാപ്പാറയിൽ ടിപ്പർ ലോറികളിൽ എത്തിച്ച് ചെളി തള്ളുകയാണ്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പമ്പാനദിയിലെ തടയണ മുതൽ പൊനച്ചി വരെ വൻതോതിൽ ചെളിയും മണലും അടിഞ്ഞിട്ടുണ്ട്. ആറിന്റെ മുക്കാൽ ഭാഗത്തോളം വീതിയിൽ കരയോളം ഉയരത്തിൽ ചെളിയാണ്.