ആദിവാസി കുടുംബങ്ങളുടെ പട്ടിണി; വ്യത്യസ്ത വിശദീകരണങ്ങളുമായി മന്ത്രിമാര്
പത്തനംതിട്ട ∙ ളാഹയിലെ ആദിവാസി കുടുംബത്തിന് കൃത്യമായി ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നുവെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബത്തിന്റെ പക്കൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നെന്നാണു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ വെളളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
പത്തനംതിട്ട ∙ ളാഹയിലെ ആദിവാസി കുടുംബത്തിന് കൃത്യമായി ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നുവെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബത്തിന്റെ പക്കൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നെന്നാണു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ വെളളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
പത്തനംതിട്ട ∙ ളാഹയിലെ ആദിവാസി കുടുംബത്തിന് കൃത്യമായി ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നുവെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബത്തിന്റെ പക്കൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നെന്നാണു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ വെളളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
പത്തനംതിട്ട ∙ ളാഹയിലെ ആദിവാസി കുടുംബത്തിന് കൃത്യമായി ഭക്ഷണ സാധനങ്ങൾ ലഭിച്ചിരുന്നുവെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബത്തിന്റെ പക്കൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നെന്നാണു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ വെളളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞത് ഇതിനു കടകവിരുദ്ധമായാണ്.
ആദിവാസി കുടുംബം ഒരാഴ്ചയോളം റാന്നി ആശുപത്രി ചികിൽസയിലായിരുന്നുവെന്നും ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണത്തിൽ റേഷൻ സാധനങ്ങൾ നശിച്ചുവെന്നുമാണു മന്ത്രിയുടെ 8–ാം തീയതിയിലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മൂന്നു ദിവസമായി അരി ഇല്ലായിരുന്നില്ലെന്നാണു കുടുംബം മനോരമ സംഘത്തോടും വാർത്ത കണ്ട് അവരെ സഹായിക്കാനെത്തിയ കൂട്ടായ്മയിലെ അംഗങ്ങളോടും പറഞ്ഞത്. കൂട്ടായ്മയിലെ പ്രവർത്തകർ എത്തുന്നതിനു മണിക്കൂറുകൾ മുൻപു മാത്രമാണ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷ്യധാന്യമെത്തിച്ചതെന്നു പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്്.
ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ 8–ാം തീയതിയിലെ ഫെയ്സ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ മനോരമ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ ജില്ല സപ്ലൈ ഓഫിസറോട് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഇതേ തുടർന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫിസർ പ്രദേശത്ത് എത്തിച്ചേർന്ന് അവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകി. അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർക്ക് റേഷൻ കാർഡുണ്ട്. ഈ കാർഡുകളിലെ റേഷൻ വിഹിതം ജൂൺ 21 ന് കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ ഈ കുടുംബം ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന് ബോധ്യപ്പെട്ടു. ഓരോ കുടുംബത്തിനും ഇന്ന് 41 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
ആദിവാസി കുടുംബത്തിലെ യുവതി പറഞ്ഞത്
ജൂലൈ 7, ഉച്ചയ്ക്കു 12 മണിക്ക്, ളാഹയ്ക്കടുത്തു റോഡരികിൽ മഴയത്തിരുന്നു പച്ചച്ചക്ക പൊളിച്ചു കഴിച്ചു കൊണ്ടിരുന്ന ആദിവാസി കുടുംബത്തെയാണ് മനോരമ സംഘം യാത്രാമധ്യേ കണ്ടത്. നിങ്ങൾ രാവിലെ കഴിച്ചോ എന്ന ചോദ്യത്തിന് മൂന്നു ദിവസമായി അരി തീർന്നിട്ടെന്നായിരുന്നു സംഘത്തിലുണ്ടായിരുന്ന യുവതിയുടെ മറുപടി. ചെറിയ കുട്ടികളുമായി കനത്ത മഴയിൽ പച്ചച്ചക്ക കഴിക്കുന്ന കുടുംബത്തിന്റെ ദൈന്യാവസ്ഥ കണ്ടാണു സംഘം അവരുടെ വിവരമന്വേഷിച്ചത്. മോഹനൻ പിള്ള (നൻമ കൂട്ടായ്മ) (വാർത്ത കണ്ട് ആദ്യം ആദിവാസി കുടുംബത്തിന് സഹായമെത്തിച്ചവർ)
എട്ടാം തീയതി ഉച്ചയ്ക്കു ഒന്നരയോടെയാണു ഞങ്ങൾ അവിടെയെത്തിയത്. വാർത്ത കണ്ടു വന്നതാണെന്നും ഇവിടെ ആരും സഹായിക്കാറില്ലേയെന്നു ചോദിച്ചപ്പോൾ, ‘അരി തീർന്നു പോയി. 3ദിവസമായി അരിയില്ലെ’ന്നായിരുന്നു കുടുംബത്തിന്റെ മറുപടി. കുറച്ചു മുൻപു റാന്നിയിൽ നിന്നു ഉദ്യോഗസ്ഥർ വന്നു 15 കിലോ അരി തന്നിട്ടു പോയെന്നും പറഞ്ഞു. ഇപ്പോൾ മഴയായതിനാൽ പണിയൊന്നുമില്ല, ഇത്രയും പേരുള്ളതിനാൽ എല്ലാ മാസവും നാലഞ്ചു ദിവസം പട്ടിണിയാകാറുണ്ടെന്നും അവർ പറഞ്ഞു.
50 കിലോ അരിയും 2 കിലോ പഞ്ചസാരയും മറ്റു സാധനങ്ങളുമാണു ഞങ്ങൾ അവർക്കു നൽകിയത്. മുൻപു തങ്കയുടെ വീടിനു ഷീറ്റിട്ടു നൽകിയതും ഞങ്ങളുടെ കൂട്ടായ്മയായിരുന്നു. അതിനു ശേഷം പ്ലാപ്പള്ളിയിൽ േമഖലയിൽ പോയി അവിടെ സ്കൂളിൽ പോകാൻ ഒരു ജോഡി വസ്ത്രം മാത്രമാണു പല കുട്ടികൾക്കുള്ളത്. സോപ്പ്, ബ്രഷ്, പേസ്റ്റ് എന്നിവ വേണമെന്നു കുട്ടികൾ പറഞ്ഞു. വൈകാതെ എത്തിക്കാമെന്നു വാക്കു കൊടുത്താണു മടങ്ങിയത്.
മന്ത്രി കെ.രാധാകൃഷ്ണന്റെ ഇന്നലത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട ജില്ല ട്രൈബൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയിൽ ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവർഗ്ഗ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 107 കുടുംബക്കാർ വനവിഭവ ശേഖരണാർത്ഥം അടിക്കടി വാസസ്ഥലങ്ങൾ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാർത്തയിൽ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദർശിച്ച് അവരുടെ അവസ്ഥ വിലയിരുത്തി.
ഈ സ്ഥലത്ത് പട്ടികവർഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങൾ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തിൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഊരുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഓരോ വീട്ടിലും എല്ലാ മാസവും 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടിയായി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ 15 കിലോ ജയ അരി, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടക്കം 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവർഗ വികസന വകുപ്പും നൽകുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവയുടെ വിതരണം കൃത്യസമയത്ത് തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്.
തങ്കയുടെ കുടുംബത്തിന് ജൂൺ 21ന് സാധനങ്ങൾ എത്തിച്ചിരുന്നു: കലക്ടർ
പത്തനംതിട്ട ∙ പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപ്പെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ കോളനിയിലെ കുടുംബങ്ങൾക്കു ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ലെന്നും ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള വാർത്ത നിഷേധിച്ചു ജില്ലാ ഭരണകൂടം. കോളനിയിൽ 25 കുടുംബങ്ങളാണുള്ളത്. ഇവർക്കുള്ള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ വകുപ്പും സിവിൽ സപ്ലൈസ് വകുപ്പുമാണ്.
ജൂൺ മാസം 8ന് പട്ടികവർഗ വകുപ്പും, 21ന് സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യധാന്യങ്ങൾ ഓരോ കുടുംബങ്ങളിലേക്കും വാതിൽപടി വിതരണത്തിലൂടെ എത്തിച്ചു നൽകിയിട്ടുണ്ടെന്നു കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു. തങ്കയുടെ കുടുംബത്തിന് ജൂൺ 21ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതാണ്. ജില്ലാ തല ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴും മതിയായ ഭക്ഷ്യധാന്യ ശേഖരം എല്ലാ കുടുംബങ്ങളിലുമുണ്ട്. പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ സമഗ്രവികാസവും ക്ഷേമവും ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ ഉൾപ്പെടെ എല്ലാ നടപടിയും കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും കലക്ടർ പറഞ്ഞു.