ശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച; അറ്റകുറ്റപ്പണിക്കു ഹൈക്കോടതിയുടെ അനുമതി
കൊച്ചി/ശബരിമല ∙ ശബരിമല സന്നിധാനത്തു ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണിക്കു തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. ബോർഡ് അറിയിച്ചതു പ്രകാരമുള്ള ജോലികളുമായി മുന്നോട്ടുപോകാനാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം

കൊച്ചി/ശബരിമല ∙ ശബരിമല സന്നിധാനത്തു ശ്രീകോവിലിന്റെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണിക്കു തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. ബോർഡ് അറിയിച്ചതു പ്രകാരമുള്ള ജോലികളുമായി മുന്നോട്ടുപോകാനാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അനുമതി നൽകിയത്. ശബരിമല നട തുറക്കുന്ന അടുത്ത മാസം 7നു മുൻപ് ജോലികൾ മുഴുവൻ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. മേൽക്കൂരയുടെ തടികൊണ്ടുള്ള ഭാഗത്തിനോ തടി സീലിങ്ങിനോ കേടുപാടുണ്ടായിട്ടില്ലെന്നു ബോർഡ് സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു. മേൽക്കൂരയിൽ തേക്കു തടികൾക്കു മുകളിലുള്ള ചെമ്പ് പാളികൾ ഉറപ്പിക്കാൻ ഉപയോഗിച്ച ആണികളുടെ പഴുതിലൂടെയാണ് വെള്ളം ഇറങ്ങിയതെന്നും ചില ചെമ്പ് പാളികൾ ഇളകിയിട്ടുണ്ടെന്നും അറിയിച്ചു.
ചെമ്പ് പാളികൾ പുതിയ സ്ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുമെന്നും ലഭ്യമായ മികച്ച സീലന്റ് ഉപയോഗിക്കുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ചെമ്പ് പാളികൾ ഉപയോഗിക്കും. മറ്റു പാളികൾക്ക് പ്രശ്നമുണ്ടെങ്കിൽ അതും പരിഹരിക്കും. ശ്രീകോവിലിനുള്ളിൽ ചോർച്ചയില്ലെന്നാണ് തന്ത്രി അറിയിച്ചത്. 7ന് ജോലികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരിച്ചു.സ്വർണ പാളികൾ ഒട്ടിക്കാനായി ഉപയോഗിച്ച ജെൽ പോലെയുള്ള സീലന്റ് കടുത്ത കാലാവസ്ഥയും കാലപ്പഴക്കവും മൂലം നശിച്ചതാണു ചോർച്ചയ്ക്കു കാരണമെന്നു വ്യക്തമാക്കി ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥാപിച്ചിട്ടു 24 വർഷമായ ഇവയുടെ ആണിപ്പഴുതുകളിലൂടെ വെള്ളം ഇറങ്ങി. സാധാരണരീതിയിൽ അല്ല മേൽക്കൂര ഷീറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നതും സീലന്റ് നശിക്കാൻ കാരണമായി. താഴികക്കുടത്തിന്റെ അടിയിലുള്ള പാളികളും മുന്നിലും പിന്നിലുമുള്ള പാളികളും ഇളകിയിട്ടുണ്ടെന്നും പുതിയ ആണികളും സ്ക്രൂകളും ഉപയോഗിച്ച് ഇളകിയ പാളികൾ ഉറപ്പിക്കണമെന്നും അറിയിച്ചിരുന്നു. ദേവസ്വം സ്ഥപതി എം.കെ. രാജു, കോൺട്രാക്ടർ പി.പഴനി ആചാരി, ശബരിമല കൊടിമര ശിൽപി പി.പി.അനന്തൻ ആചാരി എന്നിവർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ചീഫ് എൻജിനീയർ, തന്ത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു പരിശോധന നടത്തിയത്. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഹൈക്കോടതി പരിഗണിച്ചത്. ദേവസ്വം ചീഫ് എൻജിനീയറും റിപ്പോർട്ട് നൽകി.
തീയതി നിശ്ചയിക്കാൻ നാളെ പ്രത്യേക യോഗം
ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനാൽ ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കുന്ന ജോലികൾ തുടങ്ങുന്നതിനായി നാളെ പ്രത്യേക യോഗം ചേർന്ന് തീയതി നിശ്ചയിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ തിരുവാഭരണം കമ്മിഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ, ചീഫ് എൻജിനീയർ (ജനറൽ), ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണർ, ദേവസ്വം ബോർഡ് സ്ഥപതി, കരാറുകാരൻ, കൊടിമര ശിൽപി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയാകും പണികൾ തുടങ്ങുക. അതിനായി നാളെ ബന്ധപ്പെട്ടവരുടെ യോഗം ചേരും. ഓണം പൂജകൾക്ക് നട തുറക്കുമ്പോൾ സാധാരണ തിരക്ക് കുറവാണ്. അതുകൂടി നോക്കിയാകും പണികൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.