പരിശുദ്ധ പരുമല തിരുമേനിയുടെ 120ാം ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും
തിരുവല്ല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 120ാം ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. 3ന് തീർഥാടന വാരാഘോഷം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. നവംബർ ഒന്നിന് 3ന് തീർഥാടക

തിരുവല്ല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 120ാം ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. 3ന് തീർഥാടന വാരാഘോഷം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും.
നവംബർ ഒന്നിന് 3ന് തീർഥാടക വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 6ന് പെരുന്നാൾ സന്ധ്യാ നമസ്കാരം. 8ന് ശ്ലൈഹിക വാഴ്‌വ്. 8.15ന് റാസ. പെരുന്നാൾ ദിനമായ 2ന് 8.30ന് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 11ന് ശ്ലൈഹിക വാഴ്‌വ്. 2ന് റാസ.
യൽദോ ബാവായുടെയും പരുമല തിരുമേനിയുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം
കോതമംഗലം ചെറിയ പളളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെയും പരുമല സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയെന്ന് വിഖ്യാതനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി നവംബർ 2ന് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്യും. 1947 നവംബർ 2നാണ് ഇരുവരെയും സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ പരിശുദ്ധന്മാരായി പ്രഖ്യാപിച്ചത്.
നവംബർ 2ന് പരുമല പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാധുജനക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.
ഓർത്തഡോക്‌സ് വൈദികസംഘം സോൺ സമ്മേളനം നാളെ
ഓർത്തഡോക്‌സ് വൈദിക സംഘം സൗത്ത് –സെൻട്രൽ സോണുകളുടെ സമ്മേളനം നാളെ 10ന് പരുമല സെമിനാരിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ഡോ ഏബ്രഹാം മാർ സ്‌തേഫാനോസ്, സഖറിയ മാർ സേവേറിയോസ്, ഫാ. ഡോ. ജേക്കബ് കുര്യൻ, ഫാ. പി.എ.ഫിലിപ്, ഫാ. ജോജി കെ. ജോയി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. നവാഭിഷിക്തരായ മെത്രാപ്പൊലീത്തമാരെയും സഭാ സ്ഥാനികളെയും ആദരിക്കും.
പുരോഹിതൻ മാസികയുടെ പരിഷ്‌കരിച്ച പതിപ്പ് സമർപ്പണം പിആർഒ ഫാ. ചെറിയാൻ ടി.സാമുവൽ നിർവഹിക്കും. ഫാ. ഡോ. ടി.ജെ. ജോഷ്വയെ ആദരിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നൽകും. സൗത്ത് –സെൻട്രൽ സോണുകളിൽപ്പെട്ട 10 ഭദ്രാസനങ്ങളിലെ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകുമെന്ന് സോണൽ സെക്രട്ടറിമാരായ ഫാ. സ്‌പെൻസർ കോശി, ഫാ. ലെസ്‌ലി പി.ചെറിയാൻ എന്നിവർ അറിയിച്ചു.
പരുമലയിൽ ഇന്ന്
∙7.30 – കുർബാന. യൂഹാനോൻ മാർ പോളിക്കാർപ്പോസ്.
∙2.00 – കൊടിയേറ്റ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
∙3.00 – തീർഥാടന വാരാഘോഷം ഉദ്ഘാടനം. കാതോലിക്കാ ബാവാ. അധ്യക്ഷൻ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. സന്ദേശം. എംജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്.
∙5.00 – 144 മണിക്കൂർ അഖണ്ഡ പ്രാർഥനയുടെ ഉദ്ഘാടനം. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്.
∙6.00 – സന്ധ്യ നമസ്കാരം.