മല്ലപ്പള്ളി ∙ ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടെ ബിനു സോമൻ മുങ്ങിമരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദാരുണാന്ത്യം സംഭവിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വൈകുന്നതാണു പ്രതിഷേധത്തിനിടയാക്കുന്നത്. മുൻകരുതലുകളൊന്നുമെടുക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടെ ബിനു സോമൻ മുങ്ങിമരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദാരുണാന്ത്യം സംഭവിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വൈകുന്നതാണു പ്രതിഷേധത്തിനിടയാക്കുന്നത്.  മുൻകരുതലുകളൊന്നുമെടുക്കാതെ ദുരന്തനിവാരണ അതോറിറ്റി മോക് ഡ്രിൽ നടത്തിയതാണു ബിനുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

വകുപ്പുകളുടെ ഏകോപനമില്ലായ്മയും രക്ഷാപ്രവർത്തനം നടത്താൻ വൈകിയതുമാണ് അപകടത്തിനു വഴിതെളിച്ചതെന്നും നാട്ടുകാർ പറയുന്നു.വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരള കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി ഇന്ന് 10ന് വില്ലേജ് ഓഫിസിനു മുന്നിൽ ധർണ നടത്തും. നാളെ 10ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT

അപകടക്കയം

30 വർഷം മുൻപ് വരെ മണിമലയാർ ശാന്തമായി ഒഴുകിയിരുന്നു. പക്ഷേ പിന്നീടു മണൽ മാഫിയ പിടിമുറുക്കിയതോടെ നദിയിൽ പലയിടത്തും വലിയ കുഴികളായി, ചെളിയായി. നദിയുടെ ദിശപോലും മാറി.  കടവുകളിൽ സന്ദേശങ്ങളും, അപകട സൂചനകളും എഴുതിയ ബോർഡുകൾ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയാറാകണം. പൊലീസ് അധികാരികളും ജാഗ്രത പുലർത്തണം. 

ADVERTISEMENT

ആറ്റിൽ മുഴങ്ങുന്നു അപകടമണി

തിരുവല്ല ∙ കാൽനൂറ്റാണ്ടിനിടെ അഞ്ഞൂറോളം മുങ്ങിമരണങ്ങൾ. കേരളത്തിലെ ഏറ്റവും അപകടകാരിയായ നദിയായി മാറുകയാണോ മണിമലയാർ?. ഓരോ വർഷവും മണിമലയാറ്റിൽ ശരാശരി 15 മുതൽ വരെ 20 പേരെങ്കിലും മരിക്കുന്നുണ്ട് ഇതിൽ പകുതിയിലധികവും വിദ്യാർഥികളാണ്. 12 മുതൽ 22 വരെ പ്രയമുള്ളവരാണ് അധികവും. ജീവൻപൊലിഞ്ഞവരിൽ എൽകെജി വിദ്യാർഥികൾ മുതൽ എൻജിനീയിറിങ് വിദ്യാർഥികൾ വരെ. അവധിക്കാലത്തും അവധി ദിവസങ്ങളിലുമാണു കൂടുതൽ അപകടങ്ങളും . 

ADVERTISEMENT

അതേസമയം, നദിയിൽ മരിച്ചവരിൽ ഭൂരിഭാഗത്തിനും നീന്തൽ അറിയില്ലെന്നതും വസ്തുതയാണ്. അരയറ്റം വെള്ളത്തിലിറങ്ങിയാൽ കാൽ വലിച്ചു മാറ്റുന്ന ഒഴുക്കാണ്. പമ്പയെക്കാൾ അടിയൊഴുക്ക് കൂടുതൽ മണിമലയാറിലാണെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. വലിയ നദിയായ പമ്പയെക്കാൾ മുങ്ങി മരണവും കൂടുതൽ. ഇതൊന്നുമറിയാതെയാണു കുട്ടികൾ ഉൾപ്പെടെ മണിമലയാറ്റിലേക്ക് എത്തുന്നത്. 2020 ജൂൺ മുതൽ 2022 ഡിസംബർ വരെ തിരുവല്ല– മല്ലപ്പള്ളി താലൂക്കിൽ 31 പേരാണ് മുങ്ങി മരിച്ചത്. 

കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂര് കടവ്, ശാസ്താംകോയിക്കൽ കടവ്, ആനിക്കാട് പഞ്ചായത്തിലെ തേലപ്പുഴക്കടവ്, കവാനാൽക്കടവ്, മല്ലപ്പള്ളി പഞ്ചായത്തിലെ പാറക്കടവ്, ചേലക്കാപ്പള്ളിൽ കടവ്, പൂവനക്കടവ്, കല്ലൂപ്പാറ പ‍ഞ്ചായത്തിലെ അഴകനാൽ കടവ്, കോമളം കടവ്, പടുതോട് കടവ്, ചൈതന്യ കടവ് പുറമറ്റം പഞ്ചായത്തിലെ മഠത്തിക്കടവ്, പടുതോട് കടവ്, ഇരവിപേരൂർ പഞ്ചായത്തിലെ പ്രയാറ്റുകടവ്, വള്ളംകുളം കടവ്, പൂവപ്പുഴക്കടവ്, കവിയൂരിലെ മനയ്ക്കച്ചിറക്കടവ്, കുറ്റൂർ പഞ്ചായത്തിലെ പനച്ചമൂട്ടിൽ കടവ്, വെളിയത്ത് കടവ്, തോണ്ടറ കടവ്, കൊച്ചുപുരയ്ക്കൽ കടവ് എന്നിവിടങ്ങളിലെല്ലാം മരണം പതിയിരിക്കുന്നു.