പത്തനംതിട്ട ∙ ളാഹ വിളക്കുവഞ്ചിക്കു സമീപം അപകടങ്ങൾ പതിവായിട്ടും മോട്ടർ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും നടപടികൾ പേരിനു മാത്രം. ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് സ്ഥിരം അപകട മേഖലയായ വളവിനു 200 മീറ്റർ മുകളിലായി മറിഞ്ഞു 19 പേർക്കു പരുക്കേറ്റതാണ് ഇതിൽ അവസാനത്തേത്. കുത്തനെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ളാഹ വിളക്കുവഞ്ചിക്കു സമീപം അപകടങ്ങൾ പതിവായിട്ടും മോട്ടർ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും നടപടികൾ പേരിനു മാത്രം. ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് സ്ഥിരം അപകട മേഖലയായ വളവിനു 200 മീറ്റർ മുകളിലായി മറിഞ്ഞു 19 പേർക്കു പരുക്കേറ്റതാണ് ഇതിൽ അവസാനത്തേത്. കുത്തനെയുള്ള ഇറക്കത്തിൽ വളവു തിരിയുമ്പോഴാണു വാഹനങ്ങൾ മറിയുന്നത്. കഴിഞ്ഞ ദിവസത്തേത് ഉൾപ്പെടെ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്.

ആദ്യ രണ്ട് അപകടങ്ങളെ തുടർന്നു ഇവിടെ റോഡിനെ വേർതിരിച്ചു പ്ലാസ്റ്റിക് കുറ്റികൾ (ഫ്ളെക്സിബിൾ ട്രാഫിക് കോണുകൾ) സ്ഥാപിച്ചിരുന്നു. എന്നാൽ പ്രദേശത്തെ പഴയതും പുതിയതുമായ മുന്നറിയിപ്പ് ലൈറ്റുകളൊന്നും (ബ്ലിങ്കറിങ് ലൈറ്റ്)  തന്നെ കത്തുന്നില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. കെൽട്രോൺ വളവിന്റെ കോണിൽ സ്ഥാപിച്ച പഴയ തൂണിലെ 2 ലൈറ്റുകൾ കത്തുന്നില്ലെങ്കിൽ  വളവിന്റെ തുടക്കത്തിലും വളവു കഴിഞ്ഞും പുതിയതായി സ്ഥാപിച്ചിട്ടുള്ള തൂണുകളിലെ ലൈറ്റുകളും കത്തുന്നില്ല.

ളാഹ വിളക്കുവഞ്ചി വളവ്.
ADVERTISEMENT

വാഹനങ്ങൾ വളവിനു സമീപം എത്തുമ്പോഴാണു മുന്നിൽ വലിയ വളവാണെന്നു തിരിച്ചറിയുന്നത്. പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ വലിയ വാഹനങ്ങൾ മറിയുകയാണു ചെയ്യുന്നതെന്നു പ്രദേശവാസിയായ സുധി പറഞ്ഞു.ചില വാഹനങ്ങൾ ന്യൂടൽ ഗിയറിൽ ഇറക്കമിറങ്ങുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു.  ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി മടങ്ങുന്നതല്ലാതെ സുരക്ഷയൊരുക്കാൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണു പരാതി ഉയരുന്നത്.

റംപിൾ സ്ട്രിപ്

വേണ്ടതു കൂടുതൽ സുരക്ഷാ സംവിധാനങ്ങളും വെളിച്ചവും 

ADVERTISEMENT

" പ്ലാസ്റ്റിക് കുറ്റികൾ താൽക്കാലിക പരിഹാരം മാത്രമാണ്. റോഡിൽ ആണിയടിച്ച് ഉറപ്പിക്കുന്ന ഇത്തരം കുറ്റികൾ വാഹനങ്ങൾ തട്ടി തന്നെ ഇളകി പോകുന്നതാണു കണ്ടിട്ടുള്ളത്. പിവിസി മെറ്റീരിയലിൽ വെള്ളം നിറച്ചു വയ്ക്കുന്ന താൽക്കാലിക മീഡിയനുകളാണ് (വാട്ടർ ഫിൽഡ് ബാരിയർ)  ഇത്തരം വളവുകളിൽ ഫലപ്രദം. തറയിൽ പിടിപ്പിക്കുന്ന റിഫ്ലക്ടർ ലൈറ്റുകളുള്ള സ്റ്റഡുകളും ആവശ്യമാണ്.

വാട്ടർ ഫിൽഡ് ബാരിയർ

ചെറിയ ചാട്ടം അനുഭവപ്പെടുത്തുന്ന റംപിൾ സ്ട്രിപ്പുകളും അടിയന്തരമായി വളവിന്റെ തുടക്കത്തിൽ ഇരുവശത്തുമായി സ്ഥാപിക്കണം. ഇതു സുരക്ഷ വർധിപ്പിക്കും. ‍ഇതിൽ വാഹനങ്ങൾ കയറുമ്പോൾ ഡ്രൈവർമാർ പെട്ടെന്നു ജാഗരൂകരാകും. പ്രദേശത്തു ബ്ലിങ്കറിങ് ലൈറ്റുകൾ കൂടാതെ എൽഇഡി സ്ട്രിപ്പുകളും മുന്നറിയിപ്പിനായി സ്ഥാപിക്കാവുന്നതാണ്." - ഡോ.സാംസൺ മാത്യു (നാറ്റ്പാക് ഡയറക്ടർ) 

ളാഹ വിളക്കുവഞ്ചി വളവിലെ പ്രവർത്തനരഹിതമായ മുന്നറിയിപ്പു ലൈറ്റ്. ചിത്രങ്ങൾ: മനോരമ
ADVERTISEMENT

"ശബരിമല പാതയിലെ സ്ഥിരം അപകട മേഖലയായ ളാഹ വിളക്കുവഞ്ചിയിൽ വിദഗ്ധ പരിശോധന നടത്തണമെന്ന് മരാമത്ത്, ഗതാഗത മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണാറക്കുളഞ്ഞി–ചാലക്കയം പാതയിലെ വിളക്കുവഞ്ചിയിൽ ഇത്തവണ തീർഥാടന കാലത്ത് 3 ബസുകൾ മറിഞ്ഞിരുന്നു. ആദ്യ അപകടത്തിനു ശേഷം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്നിട്ടും അപകടങ്ങൾക്കു കുറവു വന്നില്ല. അപകടം തുടരുന്ന സാഹചര്യത്തിൽ ദേശീയ ഹൈവേ സുരക്ഷാ വിഭാഗത്തിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധന നടത്തണമെന്ന് ‍‍‌‌‌ആവശ്യപ്പെട്ടിട്ടുണ്ട്." - പ്രമോദ് നാരായൺ എംഎൽഎ

ളാഹ വിളക്കുവഞ്ചി വളവിനു സമീപം പ്രവർത്തനരഹിതമായ മുന്നറിയിപ്പു ലൈറ്റ്.

"ഒരേ സ്ഥലത്ത് ഒന്നിലേറെ അപകടുണ്ടാകുമ്പോൾ അവിടെ എന്തോ കാര്യമായ കുഴപ്പമുണ്ടെന്നു ഉത്തരവാദിത്തപ്പെട്ടവർ മനസ്സിലാക്കണം. വരും ദിവസങ്ങളിൽ മകരവിളക്കിനോട് അനുബന്ധിച്ചു വലിയ വാഹന തിരക്കാണ് ഉണ്ടാകാൻ പോകുന്നത്.  ഉത്തരവാദിത്തപ്പെട്ടവർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. എല്ലാ സുരക്ഷാ സംവിധാനങ്ങളും അവിടെ ഉറപ്പാക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആ മേഖലയിൽ ഈ ദിവസങ്ങളിൽ ഉണ്ടാകണം. ഏതു സമയത്തും അവിടെ അപകടം ഉണ്ടാകുമെന്നാണ് സ്ഥലം സന്ദർശിച്ചപ്പോൾ മനസ്സിലായത്." - ആന്റോ ആന്റണി എംപി