പത്തനംതിട്ട ∙ സംസ്ഥാന ബജറ്റിൽ ഒരു കാലത്തും ഇല്ലാത്തവിധം സമസ്ത മേഖലയിലും ഭീമമായി നികുതി വർധിപ്പിച്ചതുമൂലം കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ കുര്യൻ. സംസ്ഥാന സർക്കാർ ബജറ്റിൽ നികുതി ഭീകരതയാണെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സംസ്ഥാന ബജറ്റിൽ ഒരു കാലത്തും ഇല്ലാത്തവിധം സമസ്ത മേഖലയിലും ഭീമമായി നികുതി വർധിപ്പിച്ചതുമൂലം കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ കുര്യൻ. സംസ്ഥാന സർക്കാർ ബജറ്റിൽ നികുതി ഭീകരതയാണെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വർധന മൂലം ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കും. റബർ, നാണ്യവിളകൾ എന്നിവയുടെ വിലത്തകർച്ച, കോവിഡിന് ശേഷമുളള തൊഴിൽ മേഖലയിലെ കുറവ്, സാമ്പത്തിക തകർച്ച എന്നിവ മൂലം ദുരിതത്തിലായ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിച്ച് ഭരണ നേതൃത്വം ധൂർത്ത് നടത്തുകയാണ്. ഇത് ധിക്കാരവും സാഡിസ്റ്റ് മനോഭാവവുമാണ്. കേരളത്തിൽ ഭരണം നടത്തുന്നവർക്ക് ജനക്ഷേമമല്ല സ്വന്തം താൽപര്യമാണ് വലുതെന്നും പി.ജെ കുര്യൻ പറഞ്ഞു.

ADVERTISEMENT

യുഡിഎഫ് ജില്ലാ ഏകോപനസമതി ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോസഫ് എം.പുതുശേരി, മാലേത്ത് സരളാദേവി, ഡി.കെ.ജോൺ, ടി.എം.ഹമീദ്, കുഞ്ഞുകോശി പോൾ, തോപ്പിൽ ഗോപകുമാർ, ഇ.കെ. ഗോപാലൻ, വെള്ളൂർ വിക്രമൻ, ജോർജ് മാമ്മൻ കൊണ്ടൂർ, ജോൺസൺ വിളവിനാൽ, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ലാലു തോമസ്, പഴകുളം ശിവദാസൻ, എസ് ബിനു, എം.എസ് പ്രകാശ്, ജെറി മാത്യു സാം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, എലിസബത്ത് അബു, സുനിൽ എസ്. ലാൽ, എം.ആർ ഉണ്ണിക്കൃഷ്ണൻ, അബ്ദുൽ കലാം ആസാദ്, പി.കെ ഗോപി എന്നിവർ പ്രസംഗിച്ചു.