സീതത്തോട് ഷോപ്പിങ് കോംപ്ലക്സ് നിർമാണം: വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്
പത്തനംതിട്ട ∙ സീതത്തോട് പഞ്ചായത്ത് മാർക്കറ്റിൽ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ സർവേ നമ്പറിൽ കെട്ടിട നിർമാണ പെർമിറ്റ് അനുവദിച്ചതിനു പിന്നിൽ ഗുരുതരമായ അഴിമതിയെന്ന് ആരോപണം. കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢ നീക്കങ്ങളും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ വിജിലൻസ്

പത്തനംതിട്ട ∙ സീതത്തോട് പഞ്ചായത്ത് മാർക്കറ്റിൽ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ സർവേ നമ്പറിൽ കെട്ടിട നിർമാണ പെർമിറ്റ് അനുവദിച്ചതിനു പിന്നിൽ ഗുരുതരമായ അഴിമതിയെന്ന് ആരോപണം. കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢ നീക്കങ്ങളും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകി.
പഞ്ചായത്ത് ഓഫിസിൽ പെർമിറ്റ് സംബന്ധമായ രേഖയൊന്നുമില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള മറുപടിയെന്നും ഭവനനിർമാണ ബോർഡിൽനിന്നു ലഭിച്ച കെട്ടിട നിർമാണ പെർമിറ്റിലും പ്ലാനുകളിലും കാണിച്ചിരിക്കുന്ന S3-1258 /22 എന്ന പെർമിറ്റ് നമ്പർ വ്യാജമാണെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായർ പറഞ്ഞു. അപേക്ഷ സ്വീകരിച്ചതായി പറഞ്ഞിരിക്കുന്ന 08/01/2022 രണ്ടാം ശനിയാഴ്ചയും, അപേക്ഷാ നമ്പർ വ്യാജവുമാണ്.
ഇതിൽ കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന്റേതായി പറയുന്ന 260/1 എന്ന സർവേ നമ്പർ, പഞ്ചായത്ത് ഓഫിസ് കെട്ടിടം പ്രവർത്തിക്കുന്ന ഭൂമിയുടേതും, 1091/2 ആങ്ങമൂഴി ഗവ. ആശുപത്രി പ്രവർത്തിക്കുന്ന ഭൂമിയുടേതും, 246/6 എന്നത് വില്ലേജ് രേഖകളിൽ ഇല്ലാത്തതുമാണ്. പെർമിറ്റിൽ ഒപ്പിട്ടിരിക്കുന്ന സെക്രട്ടറി അന്നേ ദിവസം (25/05/2022) അവധി ആണെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നെന്നും രതീഷ് പറഞ്ഞു.
ഭവന നിർമാണ ബോർഡ് 08/08/22ൽ വിശദ പദ്ധതിരേഖ (ഡിപിആർ) സമർപ്പിച്ച് പഞ്ചായത്ത് ഭരണ സമിതി 06/09/22ൽ ഭരണാനുമതി നൽകിയ പദ്ധതിക്ക് മൂന്നര മാസം മുൻപുതന്നെ 25/05/22ൽ സെക്രട്ടറി നിർമാണ അനുമതി നൽകിയെന്നാണു പെർമിറ്റിൽ കാണുന്നത്. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഭവന നിർമാണ ബോർഡ് തിരുവല്ല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതികളാക്കി സംസ്ഥാന വിജിലൻസ് മേധാവിക്ക് തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന് 8.79 കോടി ചെലവഴിച്ച് വ്യാപാര സമുച്ചയം പണിയാനാണ് കേരള ഭവന നിർമാണ ബോർഡിനെ ഉപയോഗിച്ച് 2022 ജൂണിൽ ഡിപിആർ തയാറാക്കിയത്. എന്നാൽ ഭവന നിർമാണ ബോർഡിന് കരാർ നൽകാൻ നിർദേശിച്ച എംഎൽഎ 2 തിയറ്ററുകൾകൂടി പദ്ധതിയിൽ കൂട്ടിച്ചേർത്ത് 16.93 കോടി രൂപയുടെ പദ്ധതിയാക്കി മാറ്റി.
ഡിപിആർ അംഗീകരിച്ചു കരാർ നടപടി പൂർത്തിയാക്കിയപ്പോൾപോലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ പഞ്ചായത്തിന് കൈവശരേഖപോലും ഉണ്ടായിരുന്നില്ല ഇതിനെതിരെ വിവരാവകാശവും പരാതിയും ഉയർന്നപ്പോൾ എംഎൽഎ താലൂക്ക് വില്ലേജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കൈവശ രേഖ തരപ്പെടുത്തിയിരിക്കുകയാണെന്നു രതീഷ് കെ.നായർ ആരോപിച്ചു.