സ്വീകരിക്കാൻ കാത്ത് ആരോൺ; ഹൃദയം തകർത്ത് എത്തിയത് സങ്കടവാർത്ത
പത്തനംതിട്ട ∙ അപ്രതീക്ഷിത നഷ്ടത്തിൽ ഹൃദയം തകർന്ന് ആരോൺ. പിതാവിനെയും സഹോദരിയെയും സഹോദരി ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തിൽ മരിച്ച ബിജു പി.ജോർജിന്റെ മകനാണ് ആരോൺ. സഹോദരി അനുവും ഭർത്താവ് നിഖിലും മലേഷ്യയിൽ
പത്തനംതിട്ട ∙ അപ്രതീക്ഷിത നഷ്ടത്തിൽ ഹൃദയം തകർന്ന് ആരോൺ. പിതാവിനെയും സഹോദരിയെയും സഹോദരി ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തിൽ മരിച്ച ബിജു പി.ജോർജിന്റെ മകനാണ് ആരോൺ. സഹോദരി അനുവും ഭർത്താവ് നിഖിലും മലേഷ്യയിൽ
പത്തനംതിട്ട ∙ അപ്രതീക്ഷിത നഷ്ടത്തിൽ ഹൃദയം തകർന്ന് ആരോൺ. പിതാവിനെയും സഹോദരിയെയും സഹോദരി ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തിൽ മരിച്ച ബിജു പി.ജോർജിന്റെ മകനാണ് ആരോൺ. സഹോദരി അനുവും ഭർത്താവ് നിഖിലും മലേഷ്യയിൽ
പത്തനംതിട്ട ∙ അപ്രതീക്ഷിത നഷ്ടത്തിൽ ഹൃദയം തകർന്ന് ആരോൺ. പിതാവിനെയും സഹോദരിയെയും സഹോദരി ഭർത്താവിനെയും നഷ്ടപ്പെട്ട ആരോണിനെ ആശ്വസിപ്പിക്കാനാവാതെ സങ്കടപ്പെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അപകടത്തിൽ മരിച്ച ബിജു പി.ജോർജിന്റെ മകനാണ് ആരോൺ.
സഹോദരി അനുവും ഭർത്താവ് നിഖിലും മലേഷ്യയിൽ നിന്നെത്തുമ്പോൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ആരോൺ. തിരുവനന്തപുരത്തുനിന്ന് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ ബിജുവിന്റെയും ഒപ്പമുള്ളവരുടെയും ഫോണിലേക്ക് ബന്ധുക്കൾ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു. അൽപം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്ത് പൊലീസ് ഉദ്യോഗസ്ഥരാണ്. വിവരമറിഞ്ഞ് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് അപകടത്തിന്റെ ആഴം ബന്ധുക്കൾ നടുക്കത്തോടെ തിരിച്ചറിഞ്ഞത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ ആംബുലൻസിലേക്ക് എത്തിച്ചപ്പോൾ തളർന്നുപോയ ആരോണിനെ സുഹൃത്തുക്കൾ ചേർത്തുപിടിച്ചു. അനുവിന്റെ മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് പുറത്തേക്ക് എത്തിച്ചത്. ആംബുലൻസിൽ പ്രിയ സഹോദരിയുടെ മുഖത്തേക്ക് നോക്കിയിരുന്ന ആരോൺ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉള്ളുലച്ചു.
അവർ കാത്തുനിന്നില്ല; അമിത്ത് കാത്തിരുന്നു
പത്തനംതിട്ട ∙ ‘കാത്തുനിൽക്കേണ്ട, നീ പൊയ്ക്കോളൂ’... നിഖിലിന്റെ ഈ വാക്കുകൾ അമിത്തിന്റെ ഉള്ളുയ്ക്കുകയാണ്. മലേഷ്യയിലേക്കു പോകാനായി നിഖിലിനെയും അനുവിനെയും ചൊവ്വാഴ്ചയാണ് നിഖിലിന്റെ ബന്ധുവായ അമിത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇന്നലെ അപകടത്തിൽപെട്ട അതേ കാറിലായിരുന്നു ഇവരെ വിമാനത്താവളത്തിലെത്തിച്ചത്.
മലേഷ്യയിൽനിന്നു തിരികെ ഇരുവരുമെത്തുമ്പോൾ വിമാനത്താവളത്തിൽനിന്ന് മടക്കി കൊണ്ടുവരാനും അമിത്തിനെയാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, അവസാന നിമിഷം തീരുമാനം മാറി. താനും അനുവിന്റെ പിതാവും ചേർന്ന് വിളിച്ചുകൊണ്ടു വരാമെന്ന് നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ അമിത്തിനെ അറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ എംടെക് വിദ്യാർഥിയാണ് അമിത്.
ഒരു നോക്ക് കാണാൻ ജനറൽ ആശുപത്രിയിൽ ജനാവലി
പത്തനംതിട്ട ∙ ഒന്നിനു പിന്നാലെ ഒന്നായി ജനറൽ ആശുപത്രിയിലേക്ക് എത്തിയത് നാല് ആംബുലൻസുകൾ. സങ്കടക്കടലായി മാറി പത്തനംതിട്ട ജനറൽ ആശുപത്രി പരിസരം. കണ്ണീരണിഞ്ഞ മുഖങ്ങളായിരുന്നു എങ്ങും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അനുവിന്റെ മൃതദേഹം രാവിലെ ഒമ്പതേമുക്കാലോടെയാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും കോന്നിയിൽ നിന്നു നിഖിലിന്റെയും ബിജുവിന്റെയും മത്തായി ഈപ്പന്റെയും മൃതദേഹങ്ങളും അവിടെ എത്തിച്ചിരുന്നു. വൻ ജനക്കൂട്ടമായിരുന്നു പരിസരത്ത്. മത്തായി ഈപ്പന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റ്മോർട്ടം നടത്തിയത്.
ബിജുവിന്റെയും നിഖിലിന്റെയും അനുവിന്റെയും പോസ്റ്റ്മോർട്ടമായിരുന്നു തുടർന്ന്. നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോൾ ഒരുനോക്ക് കാണാൻ കാത്തുനിന്നവർ ഏറെയുണ്ടായി. കെ.യു.ജനീഷ് കുമാർ എംഎൽഎ, കലക്‌ടർ എസ്.പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സിപിഎം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ബി.നിസാം, ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർ ജനറൽ ആശുപത്രിയിലെത്തിയിരുന്നു.
നോവായി ദുരന്തം
കോന്നി ∙ വിദേശയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കൊടുവിൽ 13 കിലോമീറ്റർ മാത്രം ശേഷിക്കെ യുവദമ്പതികളുടെയും പിതാക്കന്മാരുടെയും മരണം നാടിനു തീരാദുഃഖമായി. പുലർച്ചെയുണ്ടായ അപകടത്തിൽ 4 പേർ മരിച്ച വിവരം അറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകൾ കോന്നി താലൂക്ക് ആശുപത്രി മുറ്റത്തേക്ക് എത്തിക്കൊണ്ടിരുന്നു.
ജനപ്രതിനിധികളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മാധ്യമ പ്രവർത്തകരും അടക്കം വലിയ ജനാവലിയാണ് ആശുപത്രി പരിസരത്ത് എത്തിയത്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റാൻ തുടങ്ങിയതോടെ ബന്ധുക്കളുടെ കരച്ചിൽ ഇവിടെ കൂടിയവരുടെയും കണ്ണു നനയിച്ചു. നിഖിലേ, ഞങ്ങളുടെ നിഖിലേ എന്നു വിളിച്ചാണ് സുഹൃത്തുക്കൾ ഉൾപ്പെടെ കരഞ്ഞത്. നിഖിലിന്റെ മാതാവ് സാലി മത്തായി, അനുവിന്റെ സഹോദരൻ ആരോൺ ബിജു എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.