കടമ്പനാട് ∙ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകൾ കണ്ടെത്തി. കഴിഞ്ഞ 4ന് രാവിലെ കടമ്പനാട് ഭാഗത്ത് വാഹന പരിശോധന നടത്തവെ അമിത ശബ്ദത്തിൽ പച്ച നിറമുള്ള ബൈക്ക് കടന്നു പോയി. ഓടിച്ചയാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ല. നിയമലംഘനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമ്പനാട് ∙ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകൾ കണ്ടെത്തി. കഴിഞ്ഞ  4ന് രാവിലെ കടമ്പനാട് ഭാഗത്ത് വാഹന പരിശോധന നടത്തവെ അമിത ശബ്ദത്തിൽ പച്ച നിറമുള്ള ബൈക്ക് കടന്നു പോയി. ഓടിച്ചയാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ല. നിയമലംഘനത്തിന് വാഹനത്തിന്റെ ഫോട്ടോ എടുത്ത് ഓൺലൈൻ ചെലാൻ തയാറാക്കി.

സന്ദേശം ലഭിച്ച മാവേലിക്കര സ്വദേശിയായ യഥാർഥ ഉടമസ്ഥൻ ഓഫിസിലെത്തി. എന്നാൽ അന്നേ ദിവസം വാഹന പരിശോധന നടത്തിയ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഉടമ അറിയിച്ചു. കൂടാതെ തന്റെ വാഹനം ചുവപ്പ് നിറമാണെന്നും ഉറപ്പിച്ചു. ഇതേതുടർന്നാണ് ഒരേ നമ്പറിൽ രണ്ടു വാഹനം ഓടുന്നതായുള്ള സംശയം ഉണ്ടായത്. തുടർന്ന് കടമ്പനാട് ഭാഗത്തുള്ള സിസിടിവി ദൃശ്യം നോക്കി അന്നേദിവസം ആ സമയത്ത് പോയ പച്ച നിറത്തിലുള്ള ബുള്ളറ്റ് മോഡൽ ഇരുചക്ര വാഹനങ്ങൾ  കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ADVERTISEMENT

കഴിഞ്ഞ എട്ടിന് വാഹനം ഓടിച്ചിരുന്ന ആളിന്റെ വീട്ടിലെത്തി വീടിന്റെ  പോർച്ചിലിരുന്ന പച്ച നിറത്തിലുള്ള  വാഹനം കണ്ടെത്തുകയും റജിസ്ട്രേഷൻ നമ്പർ ഒരുപോലെയാണെന്ന് കണ്ടെത്തി. വാഹനം വർഷങ്ങൾക്കു മുൻപ് അദ്ദേഹം വാങ്ങിച്ചതാണെന്നും അതിന്റെ രേഖകളൊന്നും കയ്യിൽ ഇല്ലെന്നും ഉടമ അറിയിച്ചു. വിവരങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും ഇല്ലായിരുന്നു.

മാവേലിക്കര സ്വദേശിയുടെ വാഹനത്തിന്റെ നമ്പർ വച്ചാണ് ഈ ബൈക്ക് ഓടുന്നത് എന്നും കണ്ടെത്തി. തുടർന്ന് വാഹനം പിടിച്ചെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയെന്നും വ്യാജ വാഹനത്തിന്റെ യഥാർഥ നമ്പർ കണ്ടെത്താനുള്ള നടപടി തുടരുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ആർ.മനോജ്, പി.കെ അജയൻ എന്നിവർ പറഞ്ഞു.