റാന്നി∙ വിഘ്നേശ്വര സ്തുതികളുമായി ക്ഷേത്രങ്ങളിലെങ്ങും വിനായക ചതുർഥി ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവയോടെയായിരുന്നു ആഘോഷം. റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനു മേൽശാന്തി അജിത്കുമാർ പോറ്റി മുഖ്യകാർമികത്വം വഹിച്ചു. പുതുശേരിമല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി∙ വിഘ്നേശ്വര സ്തുതികളുമായി ക്ഷേത്രങ്ങളിലെങ്ങും വിനായക ചതുർഥി ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവയോടെയായിരുന്നു ആഘോഷം. 

ADVERTISEMENT

റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനു മേൽശാന്തി അജിത്കുമാർ പോറ്റി മുഖ്യകാർമികത്വം വഹിച്ചു. പുതുശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ചടങ്ങുകൾക്കു മേൽശാന്തി നാരായണൻ നമ്പൂതിരിയും കടുമീൻചിറ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി അനൂപ് ശിവവും പേഴുംപാറ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീജിത്തും കൊച്ചുകുളം ധർമശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി വികാസ് ശാന്തിയും മുഖ്യകാർമികത്വം വഹിച്ചു. 

അങ്ങാടി ശാലീശ്വരം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി ഗണപതി സുബ്രഹ്മണ്യവും കീഴ്ശാന്തി ജിനേഷ് മുരളീധരനും പരുവ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി ജയദേവൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. 

ADVERTISEMENT

കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, ഭഗവതിക്കുന്ന് ദേവീക്ഷേത്രം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂർ മഹാദേവ ക്ഷേത്രം, ഇടപ്പാവൂർ ഭഗവതി ക്ഷേത്രം, മോതിരവയൽ മഹാദേവ ക്ഷേത്രം, ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രം, കരികുളം അന്തിമഹാകാള മഹാദേവ ക്ഷേത്രം, ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം, കുന്നം ദേവീക്ഷേത്രം, ഇടമുറി മഹാക്ഷേത്ര സമുച്ചയം, നൂറോക്കാട് മഹാദേവ ക്ഷേത്രം, ഇടത്തിക്കാവ് ഭദ്രകാളി ദേവീക്ഷേത്രം, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മാളികപ്പുറത്തമ്മ ദേവീക്ഷേത്രം, മാടമൺ ഹൃഷികേശ ക്ഷേത്രം, വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകാവ് ദേവീക്ഷേത്രം, നരിക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇടക്കുളം അയ്യപ്പ ക്ഷേത്രം, മുണ്ടപ്പുഴ ധർമശാസ്താ ദേവീക്ഷേത്രം, വലിയകുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിനായക ചതുർഥി ആഘോഷിച്ചു.