പത്തനംതിട്ട ∙ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. കള്ളവോട്ട് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു യുഡിഎഫും എൽഡിഎഫും 5 തവണ ഏറ്റുമുട്ടി. തുടർന്നു പൊലീസ് ലാത്തിവീശി. മുൻ എംഎൽഎ കെ.സി.രാജഗോപാലൻ അടികൊണ്ട് താഴെവീണു. പോളിങ് ബൂത്തിനുള്ളിൽ യുഡിഎഫ് ഏജന്റിനെ സിപിഎം പ്രവർത്തകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. കള്ളവോട്ട് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു യുഡിഎഫും എൽഡിഎഫും 5 തവണ ഏറ്റുമുട്ടി. തുടർന്നു പൊലീസ് ലാത്തിവീശി. മുൻ എംഎൽഎ കെ.സി.രാജഗോപാലൻ അടികൊണ്ട് താഴെവീണു. പോളിങ് ബൂത്തിനുള്ളിൽ യുഡിഎഫ് ഏജന്റിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും പരാതിയുണ്ട്. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം. 15 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിലാണ് മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും വിജയിച്ചത്.

കഴിഞ്ഞ മൂന്ന് ടേമിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബാങ്കിൽ ഇത്തവണ എൽഡിഎഫ് പാനൽ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് വാശി നിറഞ്ഞതായി. പി.കെ.സലിം കുമാറാണ് കൂടുതൽ വോട്ട് നേടിയത്, 3225. യു‍ഡിഎഫ് മുന്നണിയിൽ കൂടുതൽ ലഭിച്ചത് കെ.കെ.കുട്ടപ്പനാണ് – 1361.എൽഡിഎഫ് പ്രവർത്തകർ വിവിധ ഇടങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്നു കള്ളവോട്ട് ചെയ്യിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടയാണ് സംഘർഷങ്ങൾക്കു തുടക്കം.

ADVERTISEMENT

എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയായി. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ കോളറിന് എൽഡിഎഫ്‌ പ്രവർത്തകൻ കയറിപ്പിടിച്ചതോടെ പൊലീസ് എൽഡിഎഫ് പ്രവർത്തകർക്കുനേരെ ലാത്തി വീശി. ലാത്തിച്ചാർജ് തടയാനെത്തിയപ്പോഴാണു കെ.സി.രാജഗോപാലൻ വീണത്. കൈക്കും കാലിനും പുറത്തും അടികൊണ്ട രാജഗോപാലനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്നു യുഡിഎഫ് പ്രവർത്തകരെയും പൊലീസ് വിരട്ടിയോടിച്ചു. 

സ്കൂളിന്റെ ഗേറ്റിനു മുൻപിൽ രാവിലെ യുഡിഎഫ് പ്രവർത്തകനെ ഡിവൈഎഫ്ഐ നേതാവ് മർദിച്ചെന്നായിരുന്നു പരാതി. ഇതുകണ്ട് ഓടിയെത്തിയ പൊലീസ് ഡിവൈഎഫ്ഐ നേതാവിനെ വളഞ്ഞിട്ട് അടിച്ചു. ഇതോടെ എൽഡിഎഫ് പ്രവർത്തകർ പൊലീസിനെതിരെ  തിരിഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. രാവിലെ തുടങ്ങിയ തർക്കം വൈകിട്ട് 4ന് വോട്ടെടുപ്പ് കഴിയുംവരെ തുടർന്നു. പ്രവർത്തകർ തമ്മിൽ പലവട്ടം ഉന്തുംതള്ളും ഉണ്ടായി. പത്തനംതിട്ട, റാന്നി, കോന്നി ഡിവൈഎസ്പിമാരുടെ  നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നായി 400 പൊലീസുകാർ സുരക്ഷയ്ക്ക് എത്തിയിരുന്നു. വൈകിട്ടുണ്ടായ സംഘർഷം കൈവിട്ടു പോകാതിരിക്കാൻ കെ.യു.ജനീഷ് കുമാർ എംഎൽഎ, ഡിസിസി  പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് അവരവരുടെ പ്രവർത്തകരെ നിയന്ത്രിച്ചു.

ADVERTISEMENT

തിരിച്ചറിയൽ കാർഡിന് പകരം കഞ്ചാവ്

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് പൊലീസ് വോട്ടിങ് സ്ലിപ്പും തിരിച്ചറിയൽ കാർഡും ചോദിച്ചപ്പോൾ സ്ലിപ്പിനൊപ്പം പൊലീസിനു കൊടുത്തത് കഞ്ചാവ്. കൊടുമൺ  ഇടത്തിട്ട സ്വദേശികളായ അമൽ(18), വിമൽ(21) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

മൂക്കിടിച്ച് തകർത്തു

മൂന്നാം നമ്പർ ബൂത്തിൽ പോളിങ് ഏജന്റുമാർ തമ്മിൽ കയ്യാങ്കളി. വോട്ട് ചെയ്യാൻ എത്തിയ എൽഡിഎഫ്  പ്രവർത്തകനോട്  തിരിച്ചറിയൽ രേഖ ചോദിച്ച  യുഡിഎഫ് ഏജന്റും ആർഎസ്പി  ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോൺസൺ യോഹന്നാന്റെ മൂക്ക് ഇടിച്ചു തകർത്തെന്നും പരാതിയുണ്ട്.  ഇദ്ദേഹത്തെ  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

കള്ളവോട്ട് ചെയ്യുന്നെന്ന് ആരോപിച്ച്,  വോട്ടു ചെയ്യാനെത്തിയ ചിലരെയും ഇരുപ്രവർത്തകരും മർദിച്ചു. ബൂത്തിനടുത്ത് വച്ച് വോട്ടറോട് സംസാരിച്ചെന്ന്  ആരോപിച്ച് എൽഡിഎഫിലെ  അനിൽ കുമാറും പി.മോഹൻ രാജും  തമ്മിൽ വാക്കേറ്റമുണ്ടായി.   ഇതോടെ സ്ഥാനാർഥികളടക്കമുള്ളവരെ പൊലീസ് ഗേറ്റിന് പുറത്താക്കി.