തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പിച്ചു. തേക്ക് മരം സമർപ്പണ സഭ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പിച്ചു. തേക്ക് മരം സമർപ്പണ സഭ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, ആർഎസ്എസ് മുതിർന്ന പ്രചാരക് കെ.കൃഷ്ണൻകുട്ടി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ അനി ജി.നായർ , ക്ഷേത്ര തന്ത്രിയും പരിഹാര കമ്മിറ്റി ചെയർമാനുമായ അക്കീരമൺ കാളിദാസ ഭട്ടതിരി, ഡിവൈഎസ്പി എസ്. അഷാദ്, കെ.ആർ.പ്രതാപചന്ദ്രവർമ എന്നിവർ പ്രസംഗിച്ചു.

തുടർന്ന്‌ വാഹനത്തിൽ നിന്നു മതിൽഭാഗം ശ്രീവല്ലഭ സേനാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നനത്തിലൂടെ ക്ഷേത്രത്തിന്റെ മുൻപിലെ കഥകളി മണ്ഡപത്തിൽ ഇറക്കിവച്ചു. ക്ഷേത്ര തന്ത്രിമാരായ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിയുടെയും നേതൃത്വത്തിൽ തേക്ക് മരത്തിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടത്തി. 

ADVERTISEMENT

തുടർന്ന് ശ്രീവല്ലഭ സേനാംഗങ്ങളും ഭക്തജനങ്ങളും കൂടി ചേർന്ന് തേക്ക് മരം കയ്യിലേന്തി ക്ഷേത്രത്തിന് ചുറ്റും വലംവച്ച് ഇന്നലെ പുലർച്ചെ 3.30ന് ക്ഷേത്രത്തിന്റെ വടക്ക് വശത്ത് പ്രത്യേകം തയാറാക്കിയ ശിൽപനിലയത്തിൽ എത്തിച്ചു പൂജ ചെയ്തു. പരിപാടികൾക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ, സെക്രട്ടറി ബി.ജെ സനിൽകുമാർ, ഉഷാകുമാരി, സുരേഷ് ഓടയ്ക്കൽ, രംഗനാഥ് കൃഷ്ണ, ഉണ്ണിക്കൃഷ്ണൻ വസുദേവം, വേണു വെളിയോട്ടില്ലം, വേണു മാരാമുറ്റം, അരുൺ രാജ്, സോമൻ ജി. പുത്തൻ പുരയ്ക്കൽ, ഹരിഗോവിന്ദ് ഹരിപ്രിയ, ലാൽ പ്രകാശ്, .രാജേഷ് പുറയാറ്റ്, നരേന്ദ്രൻ ചെമ്പകവേലിൽ, അനിൽ കുമാർ, വിഷ്ണു നമ്പൂതിരി, ഗോപൻ തച്ചാട്ട് ജിജീഷ് കുമാർ, പ്രകാശ് കോവിലകം, എന്നിവർ എന്നിവർ നേതൃത്വം നൽകി.