ചോർന്നൊലിച്ചു വെള്ളത്തിലായി നൂൽനൂൽപ് കേന്ദ്രം; ദുരിതം കോർത്ത് തൊഴിലാളികൾ
വാളക്കുഴി ∙ ചോർന്നൊലിച്ചു വെള്ളത്തിലായി നൂൽനൂൽപ് കേന്ദ്രം. എഴുമറ്റൂർ പഞ്ചായത്തിലെ ഇണ്ടനാട്–ഇട്ടിയപ്പാറ റോഡിൽനിന്ന് 200 മീറ്റർ സഞ്ചരിച്ചാൽ മടുക്കപ്പുഴ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഉൽപാദന കേന്ദ്രത്തിലെത്താം. 40 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഷീറ്റ് തകർന്ന് മുറിക്കുള്ളിലേക്ക് മഴവെള്ളം

വാളക്കുഴി ∙ ചോർന്നൊലിച്ചു വെള്ളത്തിലായി നൂൽനൂൽപ് കേന്ദ്രം. എഴുമറ്റൂർ പഞ്ചായത്തിലെ ഇണ്ടനാട്–ഇട്ടിയപ്പാറ റോഡിൽനിന്ന് 200 മീറ്റർ സഞ്ചരിച്ചാൽ മടുക്കപ്പുഴ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഉൽപാദന കേന്ദ്രത്തിലെത്താം. 40 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഷീറ്റ് തകർന്ന് മുറിക്കുള്ളിലേക്ക് മഴവെള്ളം വീഴുന്നുണ്ട്.
1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ വലിയ ഹാളും ചെറിയ ഓഫിസ് മുറിയും ശുചിമുറിയും വരാന്തയുമുണ്ട്. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. മേൽക്കൂരയുടെ മുകളിലൂടെ മരം വളർന്നു. ഇവിടെ നൂൽനൂൽക്കുന്നതിനായി എട്ട് വനിതകളും ഒരു ഇൻസ്ട്രക്ടറുമുണ്ട്. പുറത്ത് മഴ പെയ്യുന്നതനുസരിച്ച് ഇവിടെയുള്ള ചർക്കകളും നീക്കേണ്ട സ്ഥിതിയാണ്. ചോരുന്ന ഭാഗങ്ങളിൽ പാത്രങ്ങൾ വച്ച് ജലം സംഭരിക്കുന്നുണ്ട്.
9 മുതൽ 5 വരെ പൊതുഅവധി ദിവസം ഒഴികെ എല്ലാ ദിവസവും ഇവിടെ നൂൽനൂൽക്കുന്നു. കെട്ടിത്തിന്റെ ശോച്യാവസ്ഥ കാരണം പൂർണതോതിലുള്ള പ്രവർത്തനം നടത്തുന്നതിന് ജീവനക്കാർക്ക് ആകുന്നില്ല. മഴവെള്ളം ഭിത്തിയിലൂടെയും ഉള്ളിലേക്കും പതിക്കുന്നതിനാൽ കെട്ടിടത്തിന്റെ സുരക്ഷയെത്തന്നെ ബാധിച്ചിരിക്കുകയാണ്. ഒട്ടേറെത്തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. അധികൃതരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കെട്ടിടം തന്നെ ഇല്ലാതായേക്കാം.