ശബരിമല ∙ കഞ്ചാവുമായി പമ്പയിൽ 2 യുവാക്കൾ പിടിയിൽ. മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പൊന്നേഴ കരയിൽ വടക്കേക്കുന്നിൽ വീട്ടിൽ ആദർശ് സതീഷ് (25), നൂറനാട് പാലമേൽ പടനിലം വിഷ്ണു ഭവനിൽ വിനു വിജയൻ പിള്ള (23) എന്നിവരാണ് പിടിയിലായത്. പമ്പ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എം. നൗഷാദിനു ലഭിച്ച വിവരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കഞ്ചാവുമായി പമ്പയിൽ 2 യുവാക്കൾ പിടിയിൽ. മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പൊന്നേഴ കരയിൽ വടക്കേക്കുന്നിൽ വീട്ടിൽ ആദർശ് സതീഷ് (25), നൂറനാട് പാലമേൽ പടനിലം വിഷ്ണു ഭവനിൽ വിനു വിജയൻ പിള്ള (23) എന്നിവരാണ് പിടിയിലായത്. 

പമ്പ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എം. നൗഷാദിനു ലഭിച്ച വിവരത്തെ തുടർന്നു സിഐയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ പി.എം.സുമേഷ്, പ്രിവന്റീവ് ഓഫിസർമാരായ കെ.കെ.സുരേഷ്‌ കുമാർ, ജയൻ പി.ജോൺ, സിഇഒമാരായ മണികണ്ഠൻ, അരുൺ ശശി എന്നിവരുടെ നേതൃത്വത്തിൽ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡിലാണ് 5 ഗ്രാം ഉണക്കക്കഞ്ചാവുമായി ആദർശിനെ പമ്പ എക്സൈസ് സിഐ ജി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കേസ് ചിറ്റാർ എക്സൈസ് റേഞ്ചിന് കൈമാറി.

ADVERTISEMENT

25 ഗ്രാം കഞ്ചാവുമായാണ് വിനു പിടിയിലായത്. ഗണപതികോവിൽ ഭാഗത്തുനിന്നു പമ്പ മണപ്പുറത്തേക്കു പോകാനുള്ള കോൺക്രീറ്റ് വഴിയിൽ നിന്ന വിനു പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പരിശോധിച്ചപ്പോൾ കയ്യിലെ പ്ലാസ്റ്റിക് കവറിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ്, ഒരു മൊബൈൽ ഫോൺ, 2000 രൂപ എന്നിവ കണ്ടെടുത്തത്. പമ്പ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബി.എസ്.ആദർശ്, എം.കെ.പ്രകാശ്, സിപിമാരായ അനു എസ്.രവി, സുധീഷ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.