ശബരിമല ∙ ശബരിമലയിൽ ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാവരും രാത്രി മലകയറി പുലർച്ചെ നിർമാല്യം കണ്ടു നെയ്യഭിഷേകവും നടത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ദർശനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ശബരിമലയിൽ ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാവരും രാത്രി മലകയറി പുലർച്ചെ നിർമാല്യം കണ്ടു നെയ്യഭിഷേകവും നടത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ദർശനത്തിനു പുലർച്ചെ തിക്കും തിരക്കുമാണ്. 9 കഴിഞ്ഞാൽ വലിയ തിരക്കില്ല.  അതിനു ശേഷം വരുന്ന തീർഥാടകർക്കു വലിയ നടപ്പന്തലിൽ അധികനേരം കാത്തുനിൽക്കാതെ പതിനെട്ടാംപടി കയറാൻ കഴിയുന്നുണ്ട്.  അതുപോലെ വൈകിട്ട് 4നു നട തുറക്കുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

രാത്രി 7 വരെ തിരക്കുണ്ട്. അതു കഴിഞ്ഞാൽ തിരക്കു കുറയുന്നുണ്ട്.  വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട് ബുക്കിങ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ ഇപ്പോൾ എത്തുന്നുണ്ട്. തീർഥാടനത്തിനായി നട തുറന്ന് 13 ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ വരെ 6.80 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായാണ് പൊലീസിന്റെ കണക്ക്. 

ADVERTISEMENT

പൊലീസിന്റെ പുതിയസംഘം സന്നിധാനത്ത് 

പൊലീസിന്റെ പുതിയ സംഘം രണ്ടാംഘട്ട സേവനത്തിനായി സന്നിധാനത്ത് എത്തി. 1450 പൊലീസുകാരെ 12 ഡിവിഷനിലായി സന്നിധാനത്ത് സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു എസ്പി, 10 ഡിവൈഎസ്പി, 2 സിഐ, 125 എസ്ഐ, 1281 സിപിഒ എന്നിവരെയാണ് ഇന്നലെ പുതിയതായി സേവനത്തിന് എത്തിച്ചത്.

ADVERTISEMENT

 സ്പെഷൽ ഓഫിസർ എം.കെ.ഗോപാലകൃഷ്ണൻ ഡ്യൂട്ടി നോക്കേണ്ട രീതി വിശദീകരിച്ചു. തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സുഖ ദർശനം ലഭിക്കാൻ  പരിശ്രമിക്കണമെന്നും സോപനത്തു കുറഞ്ഞത് 3 സെക്കൻഡ് എങ്കിലും അയ്യപ്പ വിഗ്രഹം ദർശിക്കാനുള്ള അവസരം ഒരുക്കണമെന്നും  അദ്ദേഹം നിർദേശിച്ചു. പുതിയ ഐപിഎസ് ബാച്ചിലെ അരുൺ കെ.പവിത്രനാണ് അസി. സ്പെഷൽ ഓഫിസർ.