കഴിഞ്ഞ 365 ദിവസങ്ങളിലായി പത്തനംതിട്ട ജില്ല ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്. സാക്ഷ്യംവഹിച്ച സംഭവങ്ങൾ എന്തൊക്കെയാണ്..... കഴിഞ്ഞ വർഷത്തിലൂടെ ഒന്നു കറങ്ങിവന്നാലോ.... റോബിൻ ബസും മോട്ടർ വാഹന വകുപ്പും കേന്ദ്രത്തിന്റെ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) പത്തനംതിട്ട–കോയമ്പത്തൂർ

കഴിഞ്ഞ 365 ദിവസങ്ങളിലായി പത്തനംതിട്ട ജില്ല ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്. സാക്ഷ്യംവഹിച്ച സംഭവങ്ങൾ എന്തൊക്കെയാണ്..... കഴിഞ്ഞ വർഷത്തിലൂടെ ഒന്നു കറങ്ങിവന്നാലോ.... റോബിൻ ബസും മോട്ടർ വാഹന വകുപ്പും കേന്ദ്രത്തിന്റെ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) പത്തനംതിട്ട–കോയമ്പത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 365 ദിവസങ്ങളിലായി പത്തനംതിട്ട ജില്ല ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്. സാക്ഷ്യംവഹിച്ച സംഭവങ്ങൾ എന്തൊക്കെയാണ്..... കഴിഞ്ഞ വർഷത്തിലൂടെ ഒന്നു കറങ്ങിവന്നാലോ.... റോബിൻ ബസും മോട്ടർ വാഹന വകുപ്പും കേന്ദ്രത്തിന്റെ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) പത്തനംതിട്ട–കോയമ്പത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 365 ദിവസങ്ങളിലായി പത്തനംതിട്ട ജില്ല ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്. സാക്ഷ്യംവഹിച്ച സംഭവങ്ങൾ എന്തൊക്കെയാണ്..... കഴിഞ്ഞ വർഷത്തിലൂടെ ഒന്നു കറങ്ങിവന്നാലോ....

റോബിൻ ബസും മോട്ടർ വാഹന വകുപ്പും

കേന്ദ്രത്തിന്റെ പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി (എഐടിപി) പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് നടത്താൻ എത്തിയ റോബിൻ ബസ് മോട്ടർ വാഹന വകുപ്പ് പിടിക്കുന്നതും കോടതി ഇടപെട്ട് വിട്ടയയ്ക്കുന്നതും പതിവായിരുന്നു. കേന്ദ്ര നിയമത്തിലെ പഴുതുകളുപയോഗിച്ച് ആരംഭിച്ച സർവീസ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടികളെല്ലാം. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ അതിൽ വ്യക്തമായ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കാതെ തിടുക്കപ്പെട്ടുള്ള മോട്ടർ വാഹന വകുപ്പിന്റെ നടപടികൾ വിവാദമായി. റോബിൻ സർവീസ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ പത്തനംതിട്ടയിൽ നിന്നു 3 കോയമ്പത്തൂർ സർവീസുകളാണു കെഎസ്ആർടിസി ആരംഭിച്ചത്. 

പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തുന്ന റോബിൻ ബസ് പാലക്കാട് പന്നിയങ്കര ടോൾപ്ലാസ കടന്നെത്തിയപ്പോൾ ബസുടമ ബേബി ഗിരീഷിനെ മാലയിട്ടു സ്വീകരിക്കുന്ന നാട്ടുകാർ. (ഫയൽ ചിത്രം)

ഇടക്കാലത്ത് റോബിൻ ബസിന്റെ പെർമിറ്റ് ഗതാഗത വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം പിടിച്ചെടുത്തു പത്തനംതിട്ട എആർ ക്യാംപ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉടമ കോടതിയെ സമീപിച്ചതോടെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവായി. ഒരു മാസത്തിനു ശേഷം കഴിഞ്ഞ ദിവസം  റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. പതിവു പോലെ മോട്ടർ വാഹന വകുപ്പ് പരിശോധനയുമായി രംഗത്തുണ്ട്. റോബിൻ ബസിന്റെ കേസ് ഈയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

നൗഷാദ് തന്നെക്കുറിച്ച് പത്രത്തിൽ വന്ന വാർത്തകൾ വായിക്കുന്നു. (ഫയൽ ചിത്രം)
ADVERTISEMENT

മരിച്ച’ നൗഷാദ് തിരിച്ചെത്തി

അടൂർ ∙ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ കണ്ടെത്താൻ വീടും പറമ്പും കുഴിച്ച് നടത്തിയ പരിശോധനയും ഒടുവിൽ ജീവനോടെ തൊടുപുഴയിൽനിന്ന് നൗഷാദിനെ കണ്ടെത്തിയതും ചർച്ചയായ  വാർത്തകളിലൊന്നായിരുന്നു. പോയ വർഷത്തിൽ ഞെട്ടലും ഒടുവിൽ ആശ്വാസവും പകർന്ന സംഭവമായിരുന്നു അത്. കലഞ്ഞൂർ പാടം വണ്ടമണി പടിഞ്ഞാറ്റതിൽ നൗഷാദിന്റെ (36) ഒന്നര വർഷം മുൻപുള്ള തിരോധാനവും ഭാര്യ നൂറനാട് അഫ്സാന മൻസിലിൽ അഫ്സാനയുടെ (24) മൊഴിയും പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഇവർ പരുത്തിപ്പാറയിൽ വാടക വീട്ടിൽ കഴിയുമ്പോഴായിരുന്നു നൗഷാദിനെ കാണാതായത്. കഴിഞ്ഞ ജൂലൈ 28ന് പരുത്തപ്പാറയിലെ വീടും പരിസരവും കുഴിച്ച് പൊലീസ് പരിശോധന നടത്തി. എന്നാൽ അടുത്ത ദിവസം തൊമ്മൻകുത്തിൽ നൗഷാദിനെ കണ്ടെത്തുകയും ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജമൊഴിയിൽ അഫ്സാന അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ, അനുപമ, അനിതകുമാരി എന്നിവരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ. (ഫയൽ ചിത്രം)

അടൂരിലെ ആകാംക്ഷഭരിതമായ രാത്രി

അടൂർ ∙ ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാനെത്തിച്ചത് അടൂർ പരുത്തിപ്പാറയിലുള്ള ആം‍ഡ് പൊലീസ് മൂന്നാം ബറ്റാലിയൻ ആസ്ഥാനത്തായിരുന്നു. കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ ആർ. പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി. അനുപമ (20) എന്നിവരെ പൊലീസ് പിടികൂടിയതിനുശേഷം ശാന്തമായ അന്തരീക്ഷത്തിൽ ചോദ്യം ചെയ്യാനായിട്ടാണ് അടൂർ പൊലീസ് ക്യാംപിലേക്ക് കൊണ്ടുവന്നത്. ഇവരെ ഇവിടെ ചോദ്യം ചെയ്തത് 14 മണിക്കൂറായിരുന്നു. ഇതിന്റെ ഫ്ലാഷുകൾ ചാനലുകളിൽ വന്നു തുടങ്ങിയതോടെ ഈ മാസം ഒന്നിന് വൈകിട്ട് 5.30നു ശേഷം മാധ്യമപ്രവർത്തകർ ഉൾപ്പെടെ‌ കേരള സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി പൊലീസ് ക്യാംപ് മാറുകയായിരുന്നു. പ്രതികളെ തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് പൊലീസ് പിടികൂടിയതിനുശേഷം ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് പൊലീസ് ക്യാംപിലേക്ക് കൊണ്ടുവന്നത്. 

പരുമല ഞെട്ടി, ജില്ലയും

തിരുവല്ല ∙ പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തി വായു കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നടന്നത് ഓഗസ്റ്റ് 4ന്. കായംകുളം കണ്ടല്ലൂർ വെട്ടല്ലൂർ കിഴക്കേതിൽ എസ്. അനുഷയായിരുന്നു (30) പ്രതി. അനുഷ കുത്തിവച്ച് കൊല്ലാൻ ശ്രമിച്ച യുവതിയുടെ ഭർത്താവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

നഴ്സസ് കോട്ട് ധരിച്ചാണ് അനുഷ പരുമലയിലെ ആശുപത്രിയിലെത്തിയത്. പ്രസവ വാർഡിൽ കയറിയപ്പോൾ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന ഇവരോട് അനൂഷ ഒരു കുത്തിവയ്പ് കൂടിയുണ്ടെന്നു പറഞ്ഞു. സിറിഞ്ചിൽ മരുന്ന് ഇല്ലെന്നു കണ്ട് സംശയം തോന്നിയ യുവതി അമ്മയെ വിളിച്ചപ്പോഴേക്കും അനുഷ രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അനുഷയ്ക്കെതിരായുള്ള കേസ് കോടതിയിലാണ്.

ശബരിമലയിലെ തിരക്കുമൂലം വാഹനം തടയുന്നു. (ഫയൽ ചിത്രം)
ADVERTISEMENT

തിക്കിത്തിരക്കി ശബരിമല

കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും 41 ദിന മണ്ഡലകാലത്ത് അഭൂതപൂർവമായ ഭക്തജന തിരക്കിനാണു ശബരിമല സാക്ഷ്യംവഹിച്ചത്. തിരക്കു നിയന്ത്രിക്കാൻ തീർഥാടകരുടെ വാഹനങ്ങൾ പല സ്ഥലങ്ങളിൽ തടഞ്ഞിട്ടു. പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ കാത്തുനിൽപ് പല ദിവസങ്ങളിലും 18 മുതൽ 20 മണിക്കൂർ വരെ നീണ്ടു. മണ്ഡലകാലത്തിന്റെ ആദ്യദിവസങ്ങളിൽ ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ, നാറാണംതോട് തുടങ്ങിയ വനമേഖലയിലാണ് വാഹനങ്ങൾ തടഞ്ഞത്. വെള്ളവും ഭക്ഷണവും കിട്ടാതെ തീർഥാടകർ വലഞ്ഞു. 

കോടതി ഇടപെട്ട് വനമേഖലയിൽ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കി. അതിനു ശേഷം എരുമേലി, കടുത്തുരുത്തി, പാലാ, വൈക്കം, ഏറ്റുമാനൂർ, പത്തനംതിട്ട ,കലഞ്ഞൂർ , െപരുവന്താനം, പാമ്പനാർ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. നാട്ടിൻ പുറങ്ങളിലെ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കി. വാഹനങ്ങൾ തടയുന്നതിന്റെ പേരിൽ വലിയ പ്രതിഷേധങ്ങളും നടന്നു. നിയന്ത്രണ സംവിധാനങ്ങളെല്ലാം പാളിയതിനെത്തുടർന്ന്, ദർശനം കിട്ടാതെ മടങ്ങിപ്പോകേണ്ട സങ്കടം ഒട്ടേറെ ഭക്‌തർക്കുണ്ടായി. ശരിയായ ഏകോപനം ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കണ്ടു. 

തിരക്ക്, ദർശനം കിട്ടാതെ മടങ്ങി തീർഥാടകർ

പന്തളം ∙ കേട്ടുകേൾവി ഇല്ലാത്തവിധം തിരക്ക് കാരണം ശബരിമലയിൽ ദർശനം നടത്താൻ കഴിയാതെ തീർഥാടകർ പാതിവഴിയിൽ മടങ്ങി, വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയുള്ള മടക്കയാത്ര ഈ വർഷത്തെ അപൂർവതകളിലൊന്നാണ്. ശബരിമല തീർഥാടനത്തിന്റെ മുൻകാല ചരിത്രത്തിലും ദർശനം നടത്താൻ കഴിയാതെ ഇത്തരത്തിലുള്ള മടക്കയാത്ര അപൂർവം തന്നെ. അനിയന്ത്രിതമായ തിരക്ക് കാരണം പത്തും പതിനഞ്ചും മണിക്കൂറുകളോളം ദർശനത്തിനായി കാത്തുനിൽക്കേണ്ട കഷ്ടപ്പാട് ഭയന്നാണ് പലരും മടങ്ങിയത്. 

ഇവരിൽ, ദിവസങ്ങളോളം യാത്ര ചെയ്തു കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടും. വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തിയ നൂറുകണക്കിനു തീർഥാടകർ നാളികേരം ഉടച്ചു മാല ഊരി, നെയ്യഭിഷേകവും നടത്തിയാണ് മടങ്ങിയത്. ഇവരിൽ വർഷങ്ങളോളം മുടങ്ങാതെ ശബരിമല ദർശനം നടത്തിയവരുമുണ്ടായിരുന്നു. ഇത് ആദ്യ അനുഭവമാണെന്നു പറഞ്ഞ തീർഥാടകർ, തിരക്ക് കുറവുള്ള മാസപൂജയ്ക്ക് ദർശനം നടത്താമെന്ന പ്രതീക്ഷയോടെയാണ് മടങ്ങിയതും.

ADVERTISEMENT

ഞെട്ടിച്ച മോക്ഡ്രിൽ

പ്രളയകാലത്തെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് നാടിനെ അറിയിക്കാനെത്തിയ സർക്കാർ വകുപ്പുകൾ നടത്തിയ മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ചത് കഴിഞ്ഞവർഷം നടന്ന വേദനയേറിയ സംഭവങ്ങളിലൊന്നായിരുന്നു. 2022 ഡിസംബർ 29ന് വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപത്തെ കടവിൽ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തുങ്കൽ കാക്കരക്കുന്നേൽ ബിനു സോമന്റെ (34) ജീവനാണ് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഉൾപ്പെടെയുള്ള സംഘത്തിന് മുന്നിൽ പൊലിഞ്ഞത്. നാട്ടുകാരായ മൂന്നുപേരും മോക് ഡ്രില്ലിൽ പങ്കെടുത്തിരുന്നുവെങ്കിലും ബിനു കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.

കടുവ, പുലി, ആന

സീതത്തോട് ∙ കടുവയും പുലിയും ആനയും മറ്റു വന്യജീവികളും മനുഷ്യവാസ മേഖലയിൽ അരങ്ങുവാണ വർഷമായിരുന്നു കഴിഞ്ഞുപോയത്. ചിറ്റാർ കൊടുമുടിയിൽ ഉടമയുടെ കൺമുൻപിൽ വച്ച് പശുവിനെ അടിച്ചുകൊന്ന സംഭവം ചർച്ചയായിരുന്നു. തുടർ ദിവസങ്ങളിലും ഈ പ്രദേശത്ത് കടുവ എത്തി. പിന്നീട് മണിയാർ–കട്ടച്ചിറ, പടയനിപ്പാറ മുതലവാരത്തിനു സമീപം എന്നിവിടങ്ങളിലും കടുവയെ കണ്ടവരുണ്ട്. അതേ സമയം മണിയാർ–കുടപ്പന റോഡിൽ അവശനിലയിൽ കണ്ടെത്തിയ കടുവ പിന്നീട് ചത്തിരുന്നു. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തുനിന്ന് പുലിയെ പിടികൂടിയിരുന്നു. 

കുടപ്പന, വയ്യാറ്റുപുഴ, മുണ്ടൻപാറ, കുന്നം, മണിയാർ പ്രദേശങ്ങളിലും പുലിയുടെ ആക്രമണത്തിൽ ഒട്ടേറെ വളർത്തു നായ്ക്കൾ ചത്തിട്ടുണ്ട്. കോന്നി അതുമ്പുംകുളം ഞള്ളൂർ ഭാഗത്തെ കൃഷിത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് ജൂലൈ 20നാണ്. 12 വയസ്സുള്ള ആൺകടുവയാണ് ചത്തത്. കോന്നി കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ അടിവാരത്ത് വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് ഡിസംബർ 3നാണ്. 8 വയസ്സുള്ള പെൺകടുവയാണ് ചത്തത്. മറ്റൊരു കടുവയുമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് നിഗമനം. കോന്നി കൂടൽ പാക്കണ്ടത്ത് നാടിനെ ഭീതിയിലാക്കിയ പുലി കൂട്ടിൽ വീണത് സെപ്റ്റംബർ 20നാണ്. 3 വയസ്സുള്ള പെൺപുലിയായിരുന്നു ഇത്.

മനം കവർന്ന കുട്ടിക്കൊമ്പൻ

അതിജീവനത്തിനിടെ ചരിഞ്ഞെങ്കിലും കുട്ടിക്കൊമ്പന്റെ ഓർമകളും കുറുമ്പും മായുന്നില്ല. 18 ദിവസമാണ് ജീവിച്ചിരുന്നതെങ്കിലും മലയോരവാസികളുടെ മനം കവർന്നാണ് അവൻ യാത്രയായത്.  നവംബർ 30ന് രാവിലെ കുരുമ്പൻമൂഴിയിലെ റബർ തോട്ടത്തിലാണ് കുട്ടിക്കൊമ്പനെ അവശ നിലയിൽ കണ്ടത്. ജനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അവനെ വനപാലകർ ഏറ്റെടുക്കുന്നത്. ഡിസംബർ 1ന് വൈകിട്ടു മുതൽ റാന്നി വനം ദ്രുതകർമ സേനയുടെ ആസ്ഥാനത്തെത്തിച്ചായിരുന്നു പരിചരണം. വനം വെറ്ററിനറി ഓഫിസർ ഡോ. ശ്യാം ചന്ദ്രനാണ് തുടക്കം മുതൽ കുട്ടിക്കൊമ്പന്റെ ചികിത്സ ഏറ്റെടുത്തത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും ഡിസംബർ 16ന് സ്ഥിതി വീണ്ടും വഷളായി. 17ന് തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് ചരിഞ്ഞത്. പാരമ്പര്യമായുള്ള കരൾ രോഗമാണ് കുട്ടിക്കൊമ്പന്റെ ജീവനെടുത്തത്.