റാന്നി ∙ ചക്ക വേവിച്ചു നൽകാത്തതിന് അമ്മയുടെ കൈകൾ മദ്യലഹരിയിലെത്തിയ മകൻ തല്ലിയൊടിച്ചു. പുതുശേരിമല തേവരുപാറ വീട്ടിൽ സരോജിനിക്കാണ്(64) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു മകൻ വിജേഷിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30നാണു സംഭവം. അമ്മയും മകനും മാത്രമാണു വീട്ടിൽ താമസം. വിജേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ ചക്ക വേവിച്ചു നൽകാത്തതിന് അമ്മയുടെ കൈകൾ മദ്യലഹരിയിലെത്തിയ മകൻ തല്ലിയൊടിച്ചു. പുതുശേരിമല തേവരുപാറ വീട്ടിൽ സരോജിനിക്കാണ്(64) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു മകൻ വിജേഷിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30നാണു സംഭവം. അമ്മയും മകനും മാത്രമാണു വീട്ടിൽ താമസം. വിജേഷ് ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു. സ്ഥിരമായി ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്നു സമീപവാസികളും പറഞ്ഞു.

ഇന്നലെ രാവിലെ ബന്ധുവീട്ടിൽനിന്നു വിജേഷ് ചക്ക കൊണ്ടുവന്നിരുന്നു. പുറത്തുപോയി മദ്യപിച്ചെത്തിയ ഇയാൾ ചക്ക വേവിക്കാത്തതിൽ ക്ഷുഭിതനായി അമ്മയെ മർദിക്കുകയായിരുന്നു. കൈകൾ തല്ലിയൊടിച്ചു. നടുവിനും തലയ്ക്കും അടിയേറ്റു. പഞ്ചായത്തംഗം ഗീത സുരേഷിന്റെ ഭർത്താവ് സുരേഷിന്റെ മുന്നിലേക്കാണു മർദനമേറ്റ സരോജിനി ഓടിയെത്തിയത്. തുടർന്നു ബന്ധുക്കളും സമീപവാസികളും ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു ശുശ്രൂഷ നൽകി. സരോജിനിയുടെ കൈകൾക്കു പൊട്ടലുണ്ട്. 

ADVERTISEMENT

നടുവിനും തലയ്ക്കും സാരമായ പരുക്കുണ്ട്. ശസ്ത്രക്രിയ ആവശ്യമായതിനാൽ പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിജേഷിനെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറി. അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സരോജിനിയുടെ 2 കൈകൾക്കും തലയ്ക്കും പരുക്കുള്ളതായി കോട്ടയം മെഡിക്കൽ ആശുപത്രി അധികൃതർ പറഞ്ഞു. വിശദമായ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരുക്കിന്റെ ഗൗരവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാനാകൂ.