ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു

ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്‌വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. 

മകരവിളക്കിനായി ശബരിമലയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ 2 ദിവസത്തെ ശുദ്ധിക്രിയ ആരംഭിച്ചപ്പോൾ. ചിത്രം: മനോരമ

നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു തുടക്കംകുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നു മകരംരാശിയിലേക്കു മാറുന്ന ധന്യ മുഹൂർത്തം.  കവടിയാർ കൊട്ടാരത്തിൽനിന്നു പ്രത്യേക ദൂതൻ വശം കൊടുത്തു വിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക. കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് സന്നിധാനത്ത് എത്തും. 

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ് സന്നിധാനത്ത് എത്തിയപ്പോൾ.
ADVERTISEMENT

മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനായി പന്തളം കൊട്ടാരത്തിൽനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30ന് ശരംകുത്തി എത്തും. ശ്രീകോവിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം പ്രതിനിധികൾ എത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ടേ ഭക്തർ മലയിറങ്ങു. വലിയ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. തീർഥാടകരുട‌െ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി 800 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

സജ്ജമായി ആരോഗ്യവകുപ്പ്
ശബരിമല ∙ മകരവിളക്കിന് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആരോഗ്യ വകുപ്പ് തയാറായതായി നോഡൽ ഓഫിസർ ഡോ. ശ്യാം കുമാർ, പമ്പ മെഡിക്കൽ ഡോ. ജീവൻ എന്നിവർ  പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട് എന്നിവിടങ്ങളിലെ ആശുപത്രികളിലായി 37 ഡോക്ടർമാരെ നിയോഗിച്ചു.

ADVERTISEMENT

പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട് ആശുപത്രികളിലായി 4  കാർഡിയോളജിസ്റ്റിനെയും നിയോഗിച്ചു. സ്റ്റാഫ് നഴ്സ് 20,  നഴ്സിങ് അസിസ്റ്റന്റ് 15, ഫാർമസിസ്റ്റ് 20, ഹെൽത്ത് ഇൻസ്പക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ എന്നിവർ 10, അറ്റൻഡർ 18 എന്നിങ്ങനെയാണ് നിയമനം. പമ്പയിൽ മാത്രം 18 ആംബുലൻസ് ഉണ്ടാകും. ജീവൻരക്ഷാ സംവിധാനങ്ങൾ ഉള്ള അത്യാധുനിക ആംബുലൻസാണ്. സന്നിധാനം, നീലിമല, ചരൽമേട് എന്നിവിടങ്ങളിൽ ഓരോന്നും നിലയ്ക്കൽ പത്തും ആംബുലൻസുകളാണ് ഉണ്ടാവുക. 

ജ്യോതി ദർശനത്തിനായി തീർഥാടകർ കാത്തിരിക്കുന്ന സ്ഥലങ്ങളിലും തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിലും പ്രത്യേകമായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. ഹിൽടോപ്പിലെ ആംബുലൻസിന് ഒപ്പം ഡോക്ടറുടെ സേവനവും ലഭിക്കും. ഹിൽടോപ്പിന്റെ താഴെ പാർക്കിങ് ഗ്രൗണ്ട്, യു ടേൺ, പൊലീസ് കൺട്രോൾ റൂം, ത്രിവേണി, കെഎസ്ആർടിസി, ചാലക്കയം, അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറേ കോളനി, ഇലവുങ്കൽ എന്നിവിടങ്ങളിലും ആംബുലൻസ് ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

പമ്പ മുതൽ പാണ്ടിത്താവളം വരെ 16 എമർജൻസി മെഡിക്കൽ കെയർ സെന്റർ ഉണ്ട്. 3 എണ്ണം കരിമലയിലും. ഇവിടെയും പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാണ്ടിത്താവളം എമർജൻസി മെഡിക്കൽ സെന്ററിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. 4 സ്റ്റാഫ് നഴ്സ്, ഓക്സിജൻ സിലിണ്ടർ എന്നീ സൗകര്യവും ഉണ്ട്. അടിയന്തര സാഹചര്യം നേരിടാൻ മാളികപ്പുറത്തുള്ള ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിൽ 15 കിടക്കകളുള്ള താൽക്കാലിക ആശുപത്രി ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മകരവിളക്കിന്  ആയിരം പൊലീസുകാർ കൂടി
ശബരിമല∙ മകരവിളക്കിനു സുരക്ഷ ഉറപ്പാക്കാൻ 1000 പൊലീസുകാരെ അധികമായി നിയോഗിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദ൪വേഷ് സാഹെബ്.  എസ്പി 4, ഡിവൈഎസ്പി 19,  ഇൻസ്പെക്ടർ 15 എന്നിവർ ഉൾപ്പെടെ 1000 പൊലീസ് അധികമായി വരും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തർക്ക് അപകടമുണ്ടാകാതെ പുറത്തേക്ക് പോകുന്നതിനു 3 വഴികളും അവിടേക്കു പൊലീസിനെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്. മകരജ്യോതി കാണാൻ തീർഥാടകർ ഒത്തുകൂടുന്ന ഇടങ്ങളിൽ വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ  ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ, സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ എസ്.സുജിത് ദാസ്, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്. എസ്പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ്, സന്നിധാനം അസി.സ്പെഷൽ ഓഫിസർ ആ൪.പ്രതാപൻ നായ൪ എന്നിവർക്കൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.